"മാവേലി നാട് വാണീടും കാലം; മാനുഷ്യരെല്ലാരും ഒന്ന് പോലെ...; ആമോദത്തോടെ വസിക്കും കാലം...., ആപത്തങ്ങാർക്കും... അങ്ങോട്ടില്ല താനും..."
അങ്ങനെ സ്‌തുത്യാർഹമായ ഭരണം നടത്തി വന്നിരുന്ന ഒരു ഭരണ കർത്താവിനെ, അദ്ദേഹത്തിന്റെ സത്യസന്ധതയെ, വാക്കിന്റെ ആർജ്ജവത്തെ, ദാനശീലത്തെ ഒക്കെ ചൂഷണം ചെയ്‌തുകൊണ്ട്, (ഒരു അസുരനെ ലോകം അംഗീകരിക്കുന്നത്, ദേവന്മാർക്ക് സഹിക്ക വയ്യാഞ്ഞിട്ടാവാം) ദേവന്മാർ പാതാളത്തിലേക്കു ചവിട്ടിതാഴ്ത്തി. ഈ ഐതീഹ്യം ഉയർത്തി കാട്ടുന്ന രാഷ്ട്രീയം തന്നെയാണ് "ഏദെൻ തോട്ടത്തിലെ ആദ്യ സൃഷ്ടിയുടെ " ടെ ഐതീഹ്യത്തിലും കാണുന്നത്. 'അറിവിന്റെ വൃക്ഷത്തിന്റെ ഫലം പറിച്ചു തിന്നതിനാൽ ((അറിവില്ലായ്‌മയുടെ വൃക്ഷത്തിന്റെ ഫലം അല്ലാ), അവരെ ചവിട്ടി പുറത്താക്കി. ഈ സാഹചര്യത്തിൽ എം.എൻ.വിജയൻ സാർ എഴുതിയ രണ്ടു വരികൾ കൂടി ഓർക്കുക. നിങ്ങൾ ചവിട്ടി താഴ്ത്തിയവരും, ചവിട്ടി പുറത്താക്കിയവരും, തിരിച്ചു വരുന്നൊരു കാലമുണ്ട്... എന്ന ഓർമ്മപ്പെടുത്തലാണ്
...ഓണം.
ഇതു പോലുള്ള ഐതീഹ്യങ്ങളുടെ അനന്തര ഫലം ം എന്ന വണ്ണം സമൂഹത്തിൽ ന്നവണ്ണം മനുക്ഷ്യരെ പല തട്ടുകളായി തിരിച്ചു. താണവർക്കു അഥവാ സാധാരണക്കാരന്, അറിവ് നേടുന്നത് ശിക്ഷാർ ശിക്ഷാർഹമായി. വേദം പഠിച്ചതിനു എഴുത്തച്ഛനെ പോലും, ജീവപര്യന്തം ചക്കാട്ടി ജീവിക്കാൻ ശിക്ഷിച്ചു. വേദങ്ങൾ വായിച്ചു പഠിച്ചതിനു പലരെയും, കാതിൽ ഈയം ഉരുക്കി ഒഴിച്ചും, നാവു മുറിച്ചും ശിക്ഷിച്ചതായി പറയപ്പെടുന്നു. ഒരു പൂർവ കാല ക്രിസ്‌തീയ സഭയിൽ, സാധാരണക്കാരന് ബൈബിൾ വായിക്കാൻ പോലും അനുവാദമില്ലായിരുന്നുവത്രേ.
ഏതൊരു സംസ്‌കാരത്തെ എടുത്തു പരിശോധിച്ചാലും, അതിന്റെ വിശ്വാസങ്ങളും ആചാരങ്ങളും പൗരാണികമായ ഐതീഹ്യങ്ങളും ആയി ബന്ധപ്പെട്ടിരിക്കുന്നു. മലയാളികളായ നമ്മുടെ മനസ്സിന്റെ തിരശീലയിൽ തിരശീലയിൽ നിന്നും 'മാവേലി തൃക്കാക്കര അപ്പനും ഒക്കെ മാഞ്ഞു പോവാൻ തുടങ്ങിയാലും........ ഓണക്കോടിയും പൂവിടിലും ഇലയിട്ട് സമ്യദ്ധമായ ഊണും, ഓണത്തെ ഒരു "ഹരം" ആക്കി മാറ്റുന്നു., സമൃദ്ധിയുടെ പുനരാഗമനത്തിന്റെ സ്വപ്‌ന സാക്ഷാത്കാരങ്ങളായി. ജാതി മത പ്രാദേശിക രാക്ഷ്ട്രിയ ചിന്തകൾ മറന്നു നമുക്ക് ഒന്നിക്കാനും അന്യോന്യം സ്നേഹിക്കാനും കരുതാനും ഇതൊരു അവസരമായി നില നിൽക്കട്ടെ.
മതഭേദങ്ങൾ ഒട്ടും തീണ്ടാതെ, പ്രകൃതി കാണിച്ചു തരുന്ന മറ്റൊരു സന്ദേശത്തെയും ഒരു നല്ല കാഴ്ചപ്പാടിലൂടെ നമുക്ക് കാണാം.ഇടവപ്പാതിയിലെ കോള് കഴിഞ്ഞു, ...വെള്ളപ്പൊക്കവും കൃഷി നാശവും ഒക്കെ ആയി, മിഥുനവും കടന്ന് 'പഞ്ഞ കർക്കിടകത്തിൽ എത്തുന്നു, കേരളം എന്ന നമ്മുടെ മലയാള നാട് . ഈ പഞ്ഞവും പട്ടിണിയും പരിവട്ടവും തരണം ചെയ്യാൻ ശക്തിയും ആവേശവും നൽകുന്നത്. പൊന്നിൻ ചിങ്ങ മാസത്തിലെ പൊന്നോണ ത്തെപ്പറ്റിയുള്ള സ്വപ്‌നങ്ങളാണ്. പൊന്നിൻ ചിങ്ങം കേരളത്തിന്റെ രൂപവും ഭാവവും ആകെ മാറ്റുകയാണ്. എവിടെയും വർണ്ണാഭമായ പുഷ്‌പങ്ങളും വിളഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും തല ഉയർത്തി വരുന്നു. പൊന്നോണത്തി പാന്നോണത്തിന്റെ വരവിനു പ്രകൃതി തോരണങ്ങൾ കെട്ടി അലങ്കരിക്കുന്നു. ഉച്ഛനീചത്വങ്ങളും മത വ്യത്യാസങ്ങളുമില്ലാതെ. ്യത്യാസങ്ങളുമില്ലാതെ എല്ലാവര്ക്കും ഒന്ന് ചേർന്ന് സന്തോഷിക്കാൻ പ്രകൃതി നൽകിയ സമ്മാനം, "കാണം വിറ്റും ഓണമുണ്ണാൻ" തയ്യാറാക്കുന്നു.
ഒരു ഐതീഹ്യവും ഒരു മതത്തിനും പൂർണ്ണമായി അവകാശപ്പെടാനാവില്ല. ഒന്ന് ചിന്തിച്ചാൽ, ഒരു മതത്തിനും തനതായ തനിമയ്ക്കു വേണ്ടി വാദിക്കാനും ആവില്ല. കാരണം, എല്ലാം പങ്കു വെച്ചുണ്ടായതാണ്. സംസ്‌കാരങ്ങൾ അന്യോന്ന്യം പങ്കുവെയ്ക്കുകയാണ്. ശബരിമല ശാസ്‌താവിന്റെ രൂപം ബൗദ്ധ ശില്പ മാതൃകയിലാണ് കൊത്തിയിരിക്കുന്നതു. ശരണം വിളികൾ, ശ്രീ ബുദ്ധന്റെ ശരണ ത്രയങ്ങളെ ആണ് ഓർമ്മിപ്പിക്കുക. (ബുദ്ധം ശരണം ഗച്ഛാമി-ധർമ്മം ശരണം ഗച്ഛാമി- സംഘം ശരണം ഗച്ഛാമി). എങ്കിലും നമുക്ക് അഭിമാനിക്കാനായുള്ളതു, "ശബരിമലയിൽ മത സൗഹാർദ്ദമ് 'നിലനിൽക്കുന്നു" നിലനി എന്നതാണ്. ക്രിസ്‌ത്യൻ പള്ളിയും, വാവരുടെ മുസ്ലിംപള്ളിയും, ശബരിമല അയ്യപ്പ തീർത്ഥാടനത്തിന്റെ ഭാഗമായി ഇന്നും നില നിൽക്കുന്നു എന്നുള്ളതാണ്.
യെഹൂദാ/ എബ്രായ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇസ്‌ലാമിക ചരിത്രവും. അനുഷ്‌ഠാനങ്ങളിലും വിശ്വാസങ്ങളിലും ഈ സ്വാധീനം കാണാവുന്നതാണ്. ഈ പങ്കുവയ്ക്കൽ സംസ്‌കാരങ്ങളൊടൊപ്പം സഞ്ചരിക്കുന്നു. പേർഷ്യരും യവനരും എല്ലാം അന്യോന്യവും മറ്റു സംസ്‌കാരങ്ങൾക്കും സംഭാവനകൾ നൽകിയവരാണ്. വിശ്വാസങ്ങളും ഐതീഹ്യങ്ങളും കൂടിക്കലർന്നു മുൻപോട്ടു പോവുന്നു. ഇവയെ കയറ്റിയ മതങ്ങളുടെ തോണി. നമ്മുടെ കടവിൽ അടുക്കും മുൻപ് എത്രയോ കടവുകൾ കടന്നിരിക്കുന്നു. ഏതെല്ലാം കയറ്റിറക്കുമതികൾ നടന്നിരിക്കണം. ഇന്ന്, നൂറ്റാണ്ടുകളുടെ അല്ലാ... സഹസ്രാബ്ദങ്ങളുടെ യാത്ര കഴിഞ്ഞിരിക്കുന്നു. 'നമ്മുടെ' എന്ന് കരുതി യുദ്ധം ചെയ്യുന്ന പലതിലും നമ്മുടേതല്ലാത്ത എത്ര അധികം ഉൾകൊള്ളുന്നു എന്ന് ചരിത്രം പഠിച്ചാൽ മനസ്സിലാകും. ചരിത്രങ്ങളും പൂർണ്ണ സത്യം ആയിരിക്കില്ലാ. ....വിട്ടു കളഞ്ഞതും, വിട്ടു പോയതും, കൂട്ടി ചേർത്തതും ഒക്കെ ഉണ്ടാവാം. അതിനാൽ സത്യത്തെ പറ്റിയും ഒരു ധാരണ വേണം.
സംസ്കാരങ്ങൾ പങ്കുവയ്ക്കുന്നു. ആരോഗ്യ ശാസ്ത്രങ്ങൾ, മര്യാദകൾ, ഭാഷകൾ, ഒക്കെ പങ്കു വെച്ചുണ്ടായതാണ്. അറിവുകൾ ശാസ്ത്രങ്ങൾ ഒക്കെ പങ്കു വെയ്ക്കുന്നു. ഈ പങ്കുവെയ്ക്കലിന്റെ പരിണാമ പ്രക്രീയ, നമ്മെ ബൗദ്ധികമായും സാംസ്കാരികമായും ഉയർത്തിക്കൊണ്ടു പോകുകയാണ്. ഈ സത്യം മനസ്സിലാക്കുമ്പോൾ മത വൈരത്തിനു അര്‌ഥമില്ലാതായി തീരും.
പേർഷ്യയിൽ സൂര്യാആരാധന' നിലനിന്നു. റോമർ പേർഷ്യയെ കൈവശപ്പെ ടുത്തിയതോടേ.. സൂര്യാരാധന റോമിലും എത്തി. എ.ഡി.4-ആം നൂറ്റാണ്ടിൽ റോമാക്കാർ ക്രിസ്തു മതം ഔദ്യോഗിക മതമായി പ്രഖ്യാപിച്ചപ്പോൾ, സൂര സൂര്യ ദേവന്റെ ജന്മദിനമായി കൊണ്ടാടിയിരുന്ന ഡിസംബർ 25% ക്രിസ്‌തുദേവന്റെ ജന്മ ദിനമായി ആഘോഷിക്കാൻ തുടങ്ങി. - 'കൂട്ടായി ആഘോഷിക്കാൻ' എന്ന ഉദ്ദേശ ശുദ്ധി ആണെങ്കിൽ, അത് നല്ലതു തന്നെ. അതിനപ്പുറത്തേക്ക് പോകരുത് എന്ന് മാത്രം. -- ശ്രീ കൃഷ്ണഭഗവാനെപ്പോലെ, കാൽ മടമ്പിൽ അമ്പേറ്റു മരിച്ച, യവന പുരാണത്തിലെ 'അക്വിലസ്' കാരണമാണോ.. കാൽ മടമ്പിലെ ഞരമ്പിനു "അക്വിലസ് ടെൻഡൻ" എന്ന പേരുണ്ടായത്.? കല്ലുരുട്ടി മലമുകളിൽ എത്തിച്ചിട്ടു, താഴേക്ക് തിരികെ ഉരുട്ടി വിട്ടുകൊണ്ട് പൊട്ടിച്ചിരിക്കുന്ന "നാറാണത്തു ഭ്രാന്തൻ", യവന പുരാണത്തിൽ "സിസിഫിസ്" എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നു. ഹൈന്ദവ വേദങ്ങളിലെ "പ്രജാപതിയും", ബൈബിളിലെ യേശുക്രിസ്‌തുവും ജനനമരണങ്ങൾ അടക്കമുള്ള പല കാര്യങ്ങളിൽ താദാത്മ്യം പ്രാപിക്കുന്നത് കാണാം. അസിറിയയിലെ 14 ചക്രവർത്തിമാരുടെ ഒരു പരമ്പര തന്നെ "ബലി" എന്ന പേരിൽ ആയിരുന്നു. മഹാബലി അവരിൽ ഒരാളായിക്കൂടാ എന്നും പറയാനാവില്ലാ.
പുരാതന കാലം മുതൽ മനുക്ഷ്യ ജീവിതത്തെ സംഭവ ബഹുലമാക്കി മുന്നോട്ടു നയിക്കുന്നതിൽ ഐതീഹ്യങ്ങൾക്കു വലിയൊരു പങ്കുണ്ട്. അവയെ ആര് അവതരിപ്പിക്കുന്നു, അവരുടെ സംസ്‌കാര, ഉദ്ദേശങ്ങൾ എന്തൊക്കയാണ് എന്നത്, ആകഥയ്ക്ക് ഭയാനകത്വവും പ്രതീക്ഷാ നിർഭരതയും നൽകുന്നു.
കഥകള്‍ നിർമ്മിക്കുന്നവർ, തങ്ങളുടെ കഥാ പാത്രങ്ങൾക്കു മിഴിവേകുവാൻ രൂപകങ്ങളായും ഉപമകളായും, അതിശയോക്തിയും അഭിനിവേശവും പ്രകടിപ്പിച്ചേക്കാം. അതെല്ലാം
ആധ്യാത്മിക സത്യങ്ങളായോ, അസത്യങ്ങളായോ പരിഗണിക്കേണ്ടതില്ല. അത്പോലെ, എനിക്കറിയാൻ പാടില്ലാത്തതെല്ലാം അവാസ്‌തവം എന്നും കരുതാൻ പാടില്ല. കാരണം
നമ്മുടെ അറിവുകൾ പ്രപഞ്ച സൃഷ്ടിയുടെ സങ്കീര്‌ണതയുടെ മുൻപിൽ എത്രനിസ്സാരമാണെന്നു കാലങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നു. എല്ലാ മതങ്ങളും, ദൈവം
അനുശാസിച്ചതായി, "സ്നേഹവും കരുണയും" യും >* ഉദ്ബോധിപ്പ ഉദ്ബോധിപ്പിക്കുന്നു. എന്നാൽ, പഴയഐതീഹ്യങ്ങളും ഉപമാലങ്കാരങ്ങളും ഇഴ കീറി പുനരവതരിപ്പിച്ചു, മറ്റുള്ളവരെ ബഹിഷ്കരണത്തിന് ഇരയാക്കാൻ ശ്രമിക്കരുത്. എല്ലാവരെയും ഉൾക്കൊള്ളിക്കാൻ
ആണ് ശ്രമിക്കേണ്ടത്. മതമല്ല മാറേണ്ടത്, അതിലുള്ള മനുക്ഷ്യരുടെ മനസ്സാണ്. നമ്മുടെഅഭിപ്രായങ്ങൾ കൊണ്ട്, നമ്മൾ ഒരു ദൈവത്തെ സൃഷ്ടിച്ചു, അതിനെ ആരാധിക്കുകയല്ല ണ്ടത്. നമ്മളെയും ഈ പ്രപഞ്ചത്തെയും സൃഷ്‌ടിച്ച ദൈവത്തെ ആണ് നാം
ആരാധിക്കേണ്ടത്. "നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക", മാനവ സേവാ ആണ്.. മാധവ സേവാ. ആരും അടിമകളും അധീശന്മാരും അല്ല.
"മനുക്ഷ്യരെല്ലാരും ഒന്ന് പോലെ എന്ന അറിവ് ഹൃദയങ്ങളിൽ ഉറപ്പിക്കാൻ, "ഓണം" ഒരു കഥക്കുള്ളിൽ ഒതുക്കാതെ, ഈ ലോകത്തെ സ്നേഹത്തിന്റെയും സൗഹാര്ദ്ദത്തിന്റെയും പങ്കു വെയ്ക്കലിന്റെയും സന്തോഷമുള്ള ഒരു വേദി ആക്കിമാറ്റാം. അതിനു വേണ്ടി നമുക്കൊന്നിച്ചു പ്രവർത്തിക്കാം. ഓണ ആശംസകൾ.