Image

നിഴൽ (കവിത: രേഖ ഷാജി മുംബൈ)

Published on 07 September, 2024
നിഴൽ (കവിത: രേഖ ഷാജി  മുംബൈ)

ഒരു കാവ്യമായ് 
നിഴൽ പോലെ നീയെ ന്നും 
എന്റെ കൂടെ കാണുമോ 
അനുരാഗ പർവ്വങ്ങൾ 
ആസ്വദിച്ചനേരം പോൽ
അഴലിൻ തിരയിലും 
തീരമായെന്നെ പോൽ 
ചേർത്തണയ്ക്കുമോ?

എത്ര വർണ്ണരാജികൾ 
നെയ്തെടുത്തു നമ്മൾ 
സ്വപ്നവീഥിക്കു 
ചാരുതയേകി 
എത്ര വസന്തങ്ങൾക്ക് 
സുഗന്ധമായന്യോന്യം 
ആസ്വദിച്ചറിഞ്ഞതല്ലേ

കാർമേഘം മഴ കുടഞ്ഞപ്പോൾ 
കുടപോൽ കരുതലായി 
നീ അണഞ്ഞില്ലേ 
വെയിൽ പൂക്കും 
നേരമെന്നിൽ 
അരുമയായെന്നെ 
തഴുകിത്താലോടിയില്ലേ

ഓർമ്മകൾക്കിന്നും 
ഒരു മന്ദസ്മിതത്തിന്റെ 
വശ്യത വിരിഞ്ഞു നിൽക്കുന്നില്ലേ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക