ഡാളസ്: ഇന്ത്യയുടെ പ്രതിപക്ഷ നേതാവും കോൺഗ്രസ് ലീഡറുമായ രാഹുൽ ഗാന്ധിയെ സ്വീകരിക്കുവാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ഐ.ഓ.സി കേരളാ ചാപ്റ്റർ പ്രസിഡന്റ് സതീശൻ നായർ അറിയിച്ചു. ഐ ഓ സി നാഷണൽ ചെയര്മാന് സാം പിട്രോഡയും വൈസ് ചെയര്‍ മാന്‍ ജോർജ് അബ്രഹാമും കൂടി നടത്തിയ അഭിമുഖത്തിലാണ് വിവരങ്ങൾ അറിയിച്ചത്.
യൂണിവേഴ്സിറ്റിയിൽ നടക്കുന്ന പരിപാടിയുടെയും, ടയോട്ട മ്യൂസിക് സെന്ററിൽ നടക്കുന്ന പരിപാടിയുടേതും കൂടാതെ ഡിന്നറിന്റെയും ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായീ, എ ഐ സി സി സെക്രട്ടറി ആരതി കൃഷ്ണ, ഐ ഓ സി പ്രസിഡന്റ് മൊഹിന്ദർ സിംഗ്, ഐ ഓ സി സൗത്ത് വെസ്റ്റ് കോസ്റ്റ് വർക്കിംഗ് പ്രസിഡന്റ് ഗുർദേവ്, അക്രം സെയ്യദ്, സാക് തോമസ്, സന്തോഷ് കപ്പിൽ, തോമസ് ഒളിയമ്കുന്നേൽ, സതീഷ് നൈനാൻ തുടങ്ങിയവരും മറ്റു ചാപ്റ്റർ ഭാരവാഹികളും സന്നിഹിതരായിരുന്നു.
പരിപാടിയുടെ വിജയത്തിനായി ഐ ഓ സിയുടെ എല്ലാ ചാപ്റ്ററുകളും കൂട്ടായ്മയോടെ പ്രവർത്തിച്ചു വരുന്നു.