1. ഗാനം
------------
കണ്ണുനീർ തുള്ളിയ്ക്ക്
ഒരു ഗാനം നൽകാനാകുമോ
ഒന്നിതാ എഴുതപ്പെട്ടുക്കഴിഞ്ഞു
അടുത്തത് വരാനിരിക്കുന്നു.
2. മരണം
-------------------
മരണം എന്നിൽ മരിച്ചു കഴിഞ്ഞു
ജീവിതവുമായി കൈകോർത്തുള്ള
അവിരാമയാത്രയിലാണ് ഞാൻ
3. ജീവിതം
--------------
ഉദയവും
അസ്തമയവും നീയും
മാത്രം മതി എനിക്ക്