ഭ്രാന്തന്മാര്‍ എന്തെല്ലാം പറയുന്നു., എന്നാല്‍ വിവേകമുള്ളവര്‍ അത് കാര്യമാക്കാറില്ല. രാഹുല്‍ ഗന്ധി അമേരിക്കയില്‍വന്ന് എന്തെല്ലാമോ ഭ്രാന്ത് പറഞ്ഞിട്ടുപോയി. വിവേകമുള്ളവരും അതില്ലാത്തവരും കേള്‍ക്കാന്‍പോയി. അതില്‍ ഇന്‍ഡ്യാ വിരുദ്ധരുണ്ടായിരുന്നു., ഇസ്‌ളാമിക ഭീകരന്മാരുണ്ടായിരുന്നു., ഖാലിസ്ഥന്‍ വാദികളുണ്ടായിരുന്നു. ഇതൊന്നും അല്ലാത്ത ശുദ്ധാത്മക്കളുമുണ്ടായിരുന്നു. പത്തുവര്‍ഷം കാത്തിരുന്നിട്ടും ഇന്‍ഡ്യയില്‍ അങ്ങോളമിങ്ങോളം നടന്നിട്ടും പ്രധാനമന്ത്രിയാകാന്‍ സാധിക്കാഞ്ഞതിലുള്ള നിരാശ രാഹുലിന്റെ സമനില തെറ്റിച്ചിരിക്കയാണ്. അതുകൊണ്ടാണ് പിച്ചുംപേയും പറയുന്നത്. രാഹുല്‍ ഇപ്പോള്‍ ഭരണഘടനാ പദവിയുള്ള പ്രതിപക്ഷനേതാവിന്റെ സ്ഥാനമാണ് വഹിക്കുന്നതെന്ന ചിന്തപോലുമില്ലാതെയാണ് രാജ്യദ്രോഹപരമായ കാര്യങ്ങള്‍ വിദേശരാജ്യങ്ങളില്‍പോയി സംസാരിക്കുത്. സ്വന്തം പല്ലുകുത്തി മണപ്പിക്കുന്ന പരിപാടിയാണിത്. അദ്ദേഹത്തിന്റെ സംസാരംകേട്ടാല്‍ ഇയാളൊരു ഇന്ഡ്യാക്കാരന്‍ തന്നെയാണോയെന്ന് സംശയിച്ചുപോകും. ബ്രിട്ടീഷ് പൗരത്വവും സെന്റ് ലൂസിയ ദ്വീപിലെ പൗരത്വവും ഇയാള്‍ക്കുണ്ടെന്ന് പറയപ്പെടുന്നു. അത് തെളിയിക്കേണ്ടത് ഇന്‍ഡ്യാ ഗവണ്മെന്റിന്റെ ചുമതലയാണ്. രാഹുലിന്റെ സംസാരം ബി ജെ പിക്ക് ഗുണകരമായി തീരുമെന്ന ചിന്തകൊണ്ടാണ് മോദി ഇദ്ദേഹത്തെ അഴിച്ചുവിട്ടിരിക്കുന്നതെന്ന് തോന്നുന്നു.
ഇന്‍ഡ്യ പലസംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ മാത്രമാണെന്നാണ് രാഹുല്‍ പറയുന്നത്. അതായത് ഈ സംസ്ഥാനങ്ങള്‍ക്ക് എപ്പോള്‍വേണമെങ്കിലും പിരിഞ്ഞുപോയി വേറെരാജ്യമായിത്തീരാന്‍ അവകാശമുണ്ടെന്ന്. ഖാലിസ്ഥാനികളെയും ഡി എം കെയുടെ തമിള്‍രാഷ്ട്ര വാദത്തെയും (തമിഴ് കക്ഷികള്‍ ഇപ്പോളത് പറയുന്നില്ല) മമതാ ബാനര്‍ജി ഈയിടെയായി പറയുന്ന വിശാലബംഗാള്‍ വാദത്തെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് രാഹുല്‍ അറിഞ്ഞോ അറിയാതെയോ സ്വീകരിക്കുന്നത്. രാജ്യത്തിന് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്തിട്ടില്ലെങ്കിലും അറുപതുവര്‍ഷം രാജ്യംഭരിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അഭിപ്രായവും ഇതുതന്നെയാണോയെന്ന് അതിന്റെ നേതാക്കള്‍ പറയണം. നട്ടെല്ലുള്ളവര്‍ ആ പാര്‍ട്ടിയില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍. ശശി തരൂരും പ്രേമചന്ദ്രനും ബി ജെ പിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. അന്തസ്സുള്ളവര്‍ക്ക് കോണ്‍ഗ്രസ്സില്‍ തുടരാനാവില്ല.
ബി ജെ പി സര്‍ക്കാര്‍ തെക്കന്‍ സംസ്ഥാനങ്ങളെയും അവിടുത്തെ ഭാഷകളെയും അവഗണിക്കുന്നുണ്ടെന്നാണ് രാഹുല്‍ പറഞ്ഞത്. തമിഴും കന്നടയും എടുത്തുപറഞ്ഞു. അന്നേരമാണ് സദസിലുണ്ടായിരുന്ന ഒരുഭാഷാസ്‌നേഹി മലയാളം എന്ന് ഉറക്കെ നിലവിളിച്ചത്. വടക്കെ ഇന്‍ഡ്യ കൈയൊഴിഞ്ഞപ്പോള്‍ താങ്ങുംതണലുമായിനിന്ന കേരളത്തിന്റെ കാര്യം രാഹുല്‍ മറന്നുപോയി. ശരിയാണല്ലോ അങ്ങനെയും ഒരുസംസ്ഥാനം ഉണ്ടല്ലോ എന്നകാര്യം ഓര്‍മ്മിച്ചത് അന്നേരമാണ്. അടുത്തകാലത്ത് വിഭാഗീയത പറഞ്ഞത് രാഹുലിന്റെ തലതൊട്ടപ്പനായ സാം പിട്രോദയാണ്. കേരളീയരും തമിഴ്‌നാട്ടുകാരും ആഫ്രിക്കനും വടക്കേ ഇന്‍ഡ്യാക്കാര്‍ ആര്യനും കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ചൈനീസ് വംശജരും ആണന്നുമാണ് പിട്രാദ പറഞ്ഞത്. ഇതുതന്നെയാണോ രാഹുലിന്റെയും അഭിപ്രയമെന്ന് അറിഞ്ഞാല്‍ നന്നായിരുന്നു.
അറുപതുവര്‍ഷം രാജ്യംഭരിച്ച കോണ്‍ഗ്രസ്സ് തെക്കന്‍സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരിയാണല്ലോ സഹായങ്ങള്‍ നല്‍കിയിരുന്നത്. ബ്രിട്ടീഷുകാരന്‍ പണിതിട്ടുപോയ റയില്‍വേയും സ്റ്റേഷനുകളും നവീകരിക്കാന്‍ മോദി വേണ്ടിവന്നു. കേരളത്തില്‍ ആറുവരി ഹൈവേനിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും മാറിമാറിയുള്ള സല്‍ഭരണംകൊണ്ട് കേരളം കുട്ടിച്ചോറായിമാറി. വികസനകാര്യത്തില്‍ തമിഴ്‌നാട്ടിലെ ഭരണ പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതുകൊണ്ട് ആ സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കുന്നു. സ്റ്റാലിന്‍ അമേരിക്കയിലേക്ക് വന്നിരിക്കുന്നത് ഇന്‍ഡ്യയെ പഴിക്കാനല്ല, വ്യവസായികളെ തമിഴ്‌നാട്ടിലേക്ക് ക്ഷണിക്കാനാണ്. സ്റ്റാലിന്‍ന്റെയും പിണറായി വിജയന്റെയും ബുദ്ധിയും വിവേകവുമില്ലത്ത രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍പോയ ശുദ്ധാത്മാക്കളോട് സഹതപിക്കുന്നു.
ചൈനയുടെ വളര്‍ച്ചാനിരക്ക് അവരുപോലും അവകശപ്പെടാത്ത രീതിയിലാണ് രാഹുല്‍ സംസാരിക്കുന്നത്. ചൈനയുടെ വളര്‍ച്ചാനിരക്ക് അഞ്ചില്‍ താഴെയാണെന്നും ഇന്‍ഡ്യുടേത് ഏഴിനുമുകളിലാണെന്നുമാണ് ലോകബാങ്ക് പറഞ്ഞിരിക്കുന്നത്. ചൈനയുടെ മുഖപത്രമായ ഗ്‌ളോബല്‍ ടൈംസുപോലും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ആരെ പൊട്ടനാക്കാനാണ് അതോ സ്വയം പൊട്ടനാകാനാണോ കള്ളങ്ങള്‍ നിരത്തുന്നത് ?
അമേരിക്കന്‍ പര്യടനത്തില്‍ ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവര്‍ത്തിയാണ് പാകിസ്ഥാന്റെ ഏജന്റും ഇന്‍ഡ്യയുടെ ബദ്ധശത്രുവുമായ ഇല്‍ഹാന്‍ ഓമറെന്ന സ്ത്രീയുമായി കൂടിക്കാഴ്ച്ച നടത്തിയത്. കാഷ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്നാണ് ഈ സ്ത്രീ വാദിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ പാകിസ്ഥാനില്‍ പോവുകയും ഇന്‍ഡ്യക്കെതിരെ സംസാരിക്കയും ചെയ്തത് അടുത്തകാലത്താണ്. ഇന്‍ഡ്യയുടെയും ഇസ്രായേലിന്റെയും ശത്രുവായ ഈ സ്ത്രീയുമായി രാഹുല്‍ എന്താണ് സംസാരിച്ചത് ? കാഷ്മീരിനെ ഇന്‍ഡ്യയില്‍നിന്ന് അടര്‍ത്തിയെടുത്ത് പാകിസ്ഥാന് നല്‍കാന്‍ കൂട്ടുനില്‍കാമെന്നാണോ ? ഇന്‍ഡ്യയുടെ ശത്രുക്കളമായി ബന്ധംപുലര്‍ത്തുകയെന്നത് പതിവാണ്. പിതാവോ മുത്തശ്ശിയോ ചെയ്തിട്ടാല്ലാത്ത ഹീനപ്രവര്‍ത്തികളാണ് ചെയ്യുന്നത്.
samnilampallil@gmail.com.