Image

അമേരിക്കയില്‍ രാഹുല്‍ അഴിച്ചുവിട്ട രാഷ്ട്രവിരുദ്ധത (സുരേന്ദ്രന്‍ നായര്‍)

Published on 13 September, 2024
അമേരിക്കയില്‍ രാഹുല്‍ അഴിച്ചുവിട്ട രാഷ്ട്രവിരുദ്ധത (സുരേന്ദ്രന്‍ നായര്‍)

ലോക സാമ്പത്തിക ശാക്തിക ചേരിയില്‍ മുന്നാം സ്ഥാനം ലക്ഷ്യമിട്ട് നീങ്ങുന്ന ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ സന്ദര്‍ശത്തിലും മാധ്യമ അഭിമുഖത്തിലും അഴിച്ചുവിട്ട ഇന്ത്യ വിരുദ്ധത അഭിമാനമുള്ള യാതൊരു ഇന്‍ഡോ അമേരിക്കനിലും വലിയ അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങളുടെ നിജസ്ഥിതിയെക്കാളേറെ ഇന്ത്യക്കാരെ ചൊടിപ്പിച്ചത് സ്വന്തം രാജ്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ അസത്യത്തിന്റെയും അര്‍ധസത്യത്തിന്റെയും അകമ്പടിയോടെ ഒരുവിദേശ രാജ്യത്തു നടത്തി സ്വയം അപഹാസ്യനായി എന്നതാണ്.
             
ലോക സമാധാനത്തിനു ഭീഷണി ഉയര്‍ത്തി മാസങ്ങളായി തുടരുന്ന ഉക്രയില്‍ റഷ്യ യുദ്ധത്തിലും ഗാസ ഇസ്രായേല്‍ സംഘട്ടനത്തിലും സ്വന്തം മേധാവിത്വം പഴയതുപോലെ നിലനിര്‍ത്താന്‍ പെടാപാടുപെടുന്ന അമേരിക്ക ബംഗ്ലാദേശിനെ കരുവാക്കി ഇന്ത്യന്‍ മഹാസമുദ്രാതിര്‍ത്തിയില്‍ ചൈനക്കും റഷ്യക്കുമെതിരെ ഒരു താവളമുണ്ടാക്കാമെന്നു കരുതി അവിടത്തെ സര്‍ക്കാര്‍ വിരുദ്ധ ലഹളകള്‍ക്കും അട്ടിമറികള്‍ക്കും സഹായം നല്‍കി. എന്നാല്‍ അതിനെയും പരാജയപ്പെടുത്തി ഇസ്ലാം ഭീകരര്‍ ലഹളയുടെ നേതൃത്വം ഏറ്റെടുത്തതോടെ അമേരിക്കയ്ക്ക് അവിടത്തെ എംബസ്സി പോലും അടച്ചുപൂട്ടി രക്ഷപ്പെടേണ്ട ദുഃസ്ഥിതിയാണ് ഉണ്ടായത്. ഇന്ത്യയുടെ സഹായത്തോടെ മാത്രമേ അമേരിക്കക്കു ഏഷ്യയില്‍ സൈനിക സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയു എന്ന തിരിച്ചറിവിന്റെ  അവസാനത്തെ തെളിവായിരുന്നു മോദി റഷ്യയില്‍ വെടിനിര്ത്തലിന്റെ വഴികള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കെ ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ വൈറ്റ് ഹൗസിലെത്തിച്ചു അമേരിക്കയും ഇന്ത്യയുമായി  ഒപ്പിട്ട പുതിയ സുപ്രധാന പ്രതിരോധ സൈനിക കരാറുകള്‍. ഇന്ത്യയുമായി സൈനികവും വ്യവസായികവുമായ സഹകരണസംരംഭങ്ങള്‍ക്ക് തികഞ്ഞ പ്രതീക്ഷയോടെ നീങ്ങുന്ന അമേരിക്കയുടെ മണ്ണില്‍ നിന്നിട്ടാണ് പ്രതിപക്ഷനേതാവ് ഇന്ത്യയുടെ യശസ്സിനെ കളങ്കിതമാക്കുന്നത്.                      

അമേരിക്കയിലെ ഒരു നേതാവും ഇന്ത്യയിലെത്തി അമേരിക്കന്‍ ഭരണത്തെക്കുറിച്ചു ഒരു പരാതിയും പറഞ്ഞതായി നാം കേട്ടിട്ടില്ല. ഇനി എന്തൊക്കെയാണ് രാഹുല്‍ പറഞ്ഞതെന്നും ആരൊക്കെയാണ് ശ്രോതാക്കള്‍ എന്നതും കൂടിഅറിയുമ്പോളാണ് ഇന്‍ഡ്യാ പാകിസ്ഥാന്‍ യുദ്ധകാലത്തു ഇന്ത്യക്കെതിരായി പാകിസ്ഥാനുവേണ്ടി ഏഴാം നാവികപട അയച്ച അമേരിക്കയെ കരുത്തോടെ വെല്ലുവിളിച്ച പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കോണ്‍ഗ്രസിന് വന്നുചേര്‍ന്നിരിക്കുന്ന വര്‍ത്തമാനകാല ദുര്യോഗമാണ് ഇവിടെ കൂടുതല്‍ വ്യക്തമാകുന്നത്.

രാജ്യത്തിന്റെ ആഭ്യന്തരവിഷയങ്ങള്‍ ഉന്നയിക്കാനും ചര്‍ച്ച ചെയ്യാനും ഇന്ത്യന്‍ ജനപ്രതിനിധി സഭയില്‍ മതിയായ അവസരം ഭരണഘടനാപരമായി തന്നെ നിക്ഷിപ്തമായിട്ടുള്ള ക്യാബിനറ്റ് റാങ്കിലുള്ള രാഹുല്‍ രാഷ്ട്രീയ പക്വതയും മിതത്വവും പാലിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം ഒരുപാകിസ്ഥാന്‍ രാഷ്ട്രീയ നേതാവിനെപ്പോലെയാണ്‌സംസാരിച്ചതെന്നും ഇന്ത്യക്കാര്‍ ഏറെ താമസിക്കുന്ന കാലിഫോര്‍ണിയ സംസ്ഥാനത്തെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.              

അമേരിക്കയിലെ ചിലയൂണിവേഴ്‌സിറ്റികളിലെ ഇടതു സ്വഭാവമുള്ള വിദ്യാര്‍ത്ഥി കൂട്ടായ്മകളില്‍ അദ്ദേഹം പറഞ്ഞത് ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു ഫെഡറേഷന്‍ ആണെന്നും ഇന്ത്യക്കാര്‍ക്ക് ഒരേ സമയം ഒരു ഇന്ത്യക്കാരനും അമേരിക്കക്കാരനുമായിരിക്കാന്‍ കഴിയും എന്നുമാണ്. ആ വിശാല വീക്ഷണത്തെ ഭാരത സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നും അദ്ദേഹം കേഴുന്നു.  ഭരണഘടന തെരെഞ്ഞെടുപ്പ് സമയത്തു ക്യാപ്സൂളാക്കി പോക്കറ്റില്‍ കൊണ്ടുനടന്ന രാഹുല്‍ അതൊരിക്കലും തുറന്നു നോക്കിയിരുന്നില്ല എന്നാണ് ആപ്രസ്താവന തെളിയിക്കുന്നത്. ഫെഡറേഷന്‍ എന്നൊരു വാക്കു ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയും പറയുന്നില്ല. ഭരണസംബന്ധമായ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് മാത്രം അധികാരമുള്ള വിഷയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നിയമം നിര്‍മ്മിക്കാവുന്ന വിഷയങ്ങള്‍, സംസ്ഥാങ്ങള്‍ക്കും കേന്ദ്രത്തിനും അധികാരമുള്ള കണ്‍കറന്റ്‌ വിഷയങ്ങള്‍ എന്നിങ്ങനെയാണ് കേന്ദ്ര സംസ്ഥാന വിഷയങ്ങളില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്.  ഒരു കണ്‍കറന്റ്‌ വിഷയത്തില്‍ സംസ്ഥാനവും കേന്ദ്രവും നിയമം പാസ്സാക്കിയാല്‍ കേന്ദ്ര നിയമത്തിനായിരിക്കും സാധുത.

അമേരിക്കയുടെ ഫെഡറല്‍ സ്വഭാവമോ പൂര്‍ണ്ണമായ ബ്രിട്ടീഷ് യൂണിറ്ററി മോഡലോ അല്ല രാഹുലിന്റെ മുതുമുത്തച്ഛന്‍ കുടി അംഗമായിരുന്ന കോണ്‍സ്റ്റിറ്റുവന്റ് കമ്മിറ്റി അംഗീകരിച്ച ഇന്ത്യന്‍ ഭരണഘടന. ഭരണഘടന സംബന്ധമായ ആദ്യത്തെ സുപ്രധാന കേശവാനന്ദ ഭാരതി കേസില്‍ അന്നത്തെ സുപ്രിംകോടതി ഭരണഘടനാ ബഞ്ചു ഇന്ത്യ ഒരു അര്‍ദ്ധ ഫെഡറല്‍  രാഷ്ട്രമാണെന്നു അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുള്ള ആളുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു വേദിയിലാണ് ഈ പ്രസ്താവന നടത്തുന്നത്. ഒരു ഇന്ത്യന്‍ പൗരനും ഒരേ സമയംരണ്ടു പൗരത്വം ഭരണഘടന അനുവദിക്കുന്നില്ല. ഇന്ത്യന്‍ പൗരത്വമുള്ള ഒരാള്‍ മറ്റൊരു രാജ്യത്തിന്റെപൗരത്വം സ്വീകരിക്കുന്ന അതെ നിമിഷത്തില്‍ അയാളുടെ ഇന്ത്യന്‍ പൗരത്വം റദ്ദുചെയ്യപ്പെടും. പ്രധാനമന്ത്രിയാകാന്‍ ഓടിനടക്കുന്ന രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വ ആരോപണ വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്. അത്‌സംബന്ധിച്ച് ബംഗ്ലാദേശില്‍ നിന്നും ഇറങ്ങുന്ന ബ്ലിറ്റ്‌സ് ഓണ്‍ലൈന്‍ എഡിഷന്‍ പരമ്പര തന്നെ എഴുതിയെങ്കിലും രാഹുലോ കോണ്‍ഗ്രസ്പാര്‍ട്ടിയോ നാളിതുവരെ പ്രതികരിച്ചിട്ടില്ല. ബ്ലിറ്റ്‌സ് ഉന്നയിച്ച ആരോപണങ്ങളിലെ രാഹുലിന്റെപ്രതികരണം ആവശ്യപ്പെടുന്ന ഒരു തുറന്ന കത്ത്ഒരു പ്രവാസി അമേരിക്കയിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ രാഹുലോ ഇവിടത്തെ പ്രവാസി കോണ്‍ഗ്രസ്‌ നേതാക്കളോ അതില്‍ പ്രതികരിച്ചു കണ്ടില്ല.

ഇന്ത്യയുടെ പ്രതിരോധ രംഗത്തെ മോശമാക്കാന്‍ വേണ്ടി മോദി ഭരണകാലത്തു ലഡാക്കിലെ 4000 ച.കിലോ മീറ്റര്‍ പ്രദേശം ചൈന കൈയടക്കി എന്നൊരു നുണ രാഹുല്‍ അമേരിക്കന്‍ വേദികളില്‍ ഉന്നയിച്ചു കണ്ടു. ചൈനയുമായി നയതന്ത്ര രംഗത്ത് പരിപൂര്‍ണ്ണ പരാജയമായിരുന്ന നെഹ്രുവിന്റെ കാലത്തു സംഭവിച്ച വീഴ്ചകള്‍ പഠിക്കാനെങ്കിലും പ്രധാനമന്ത്രി പദവി മോഹിക്കുന്ന ഇദ്ദേഹം ശ്രമിക്കേണ്ടതല്ലേ. ഇന്ത്യക്കും ചൈനക്കും ഇടയ്ക്കു ബഫ്ഫര്‍ സോണ്‍ ആയിരുന്ന നേപ്പാളിനെ 1950 ല്‍ ചൈന ആക്രമിച്ചു കീഴടക്കി. രാഷ്ട്രപതി രാജേന്ദ്ര പ്രസാദും സര്‍ദാര്‍ പട്ടേലും ചൈനയെ വിശ്വസിക്കരുത് എന്ന താക്കീതു നെഹ്രുവിനു നല്‍കിയിട്ടും റഷ്യന്‍ പക്ഷവാദിയായിരുന്ന നെഹ്റു ചൈനക്കായി ഇന്ത്യക്കു ലഭിക്കുമായിരുന്ന യൂ.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വം പൊതുസഭയില്‍ വാദിച്ചു ഉറപ്പിക്കുകയുകയും ചൈനയുമായി ഒരു പഞ്ചശീലതത്വ കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു.                  

ഇന്ത്യക്കുള്ള നന്ദി സൂചകമായി1955 ല്‍ ബെന്‍ഡുങ്  ചര്‍ച്ചകളില്‍ ചൈന അംഗീകരിച്ചുറപ്പിച്ച മാഗ്മഹോണ്‍ രേഖ എന്ന ഇന്‍ഡോ ചൈന അതിര്‍ത്തി 1959 ല്‍ ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായ് തള്ളിപ്പറയുകയും 1962 ല്‍ ഇന്ത്യയെ അകാരണമായി ആക്രമിക്കുകയും ചെയ്തു. യുദ്ധത്തില്‍ പരാജയപ്പെട്ട ഇന്ത്യയുടെ 38000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈന അനധികൃതമായി കൈയടക്കുകയുണ്ടായി. നെഹ്രുവിനു ശേഷവും തുടര്‍ന്നുള്ള കോണ്‍ഗ്രസ് ഭരണ കാലത്തു 2008 ല്‍ 250 വും 2012 ല്‍ 640 വും ച.കിലോ മീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ അവര്‍ കീഴടക്കി കൈവശം വച്ചുകൊണ്ടിരിക്കുന്നു. ഒരു ഇടവേളയ്ക്കു ശേഷം 2020 മെയ് മാസത്തില്‍ ചൈന വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ പൊടുന്നനെ കടന്നുകയറ്റം നടത്തുകയും ആയിരത്തോളം കിലോ മീറ്റര്‍ ഇന്ത്യയിലേക്ക് കടന്നുകയറുകയും ചെയ്തു.എന്നാല്‍ സര്‍വ്വ സജ്ജമായ ഇന്ത്യന്‍ സൈന്യം അവിടേക്കു ഇരച്ചെത്തുകയും ശക്തമായ പ്രതിരോധം തീര്‍ത്തു അതിര്‍ത്തി സംരക്ഷിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ചൈനയുമായി പഞ്ചശീലം പറഞ്ഞ കോണ്‍ഗ്രസിന് അവരുടെ ആറര പതിറ്റാണ്ടു നീണ്ട ഭരണത്തിനുള്ളില്‍ ഇന്ത്യയുടേയും ചൈനയുടെയും ഉഭയ കക്ഷി സമ്മതത്തോടുള്ള ഒരു അതിര്‍ത്തി നിജപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. കാശ്മീര്‍ പ്രശ്നം പോലെ ചൈനീസ് അതിര്‍ത്തിയും പരിഹൃതമാകാത്ത പ്രശ്‌നമാക്കി നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ചതി മാത്രം കൈമുതലായുള്ള ചൈനയുടെ തുടര്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ അതീവ ദുര്‍ഘടമായ അതിര്‍ത്തിയില്‍ വലിയതോതിലുള്ള റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു അവിടേക്കുള്ള സൈനിക നീക്കം അനായാസമാക്കുന്ന ഇന്ത്യയുടെ ഇന്നത്തെ പ്രതിരോധ സംവിധാനത്തെ ഉയര്‍ത്തി കാട്ടുന്നതിനുപകരം കോട്ടങ്ങള്‍ ഊതി വീര്‍പ്പിച്ചു അന്യരാജ്യത്തു ആളാകാന്‍ ശ്രമിക്കുന്നത് ഭരണഘടന പദവി വഹിക്കുന്ന ഒരാളിന് ചേര്‍ന്നതല്ല.
              
രാഹുലിന്റെ സന്ദര്‍ശനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നായിരുന്നുഒരു സിഖ് മതക്കാരനെ ചൂണ്ടി പൊതുവേദിയില്‍ അദ്ദേഹം നടത്തിയ അസംബന്ധ നാടകം. രാഹുല്‍ പറയുന്നു സിഖുകാരനോട് പറയുന്നുതന്റെ മത ചിഹ്നമായ ടാര്‍ബനും കൃപാണും ധരിക്കാനുള്ള ഇന്ത്യയിലെ നാളുകള്‍ നിങ്ങള്‍ക്ക് എണ്ണപ്പെടുന്നു. സിഖുകാര്‍ ഇന്ത്യയില്‍ സുരക്ഷിതരല്ല എന്നും പറഞ്ഞുവക്കുന്നു. അതിന്റെ കാരണം അമേരിക്കയില്‍ അറിയപ്പെടുന്ന ഖാലിസ്ഥാന്‍ ഭീകരവാദിയും സിഖ്സ് ഫോര്‍ജസ്റ്റിസ് എന്ന അന്താരാഷ്ട്ര സംഘടനയുടെ സഹ സ്ഥാപകനുമായ പന്നൂവുമായി അദ്ദേഹം നടത്തിയ കൂടികാഴ്ചയായിരുന്നു. രാഹുലിന്റെ പ്രസ്താവനയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്തുണച്ചു പന്നു രംഗത്ത് വന്നിരുന്നു.              

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ലോകത്തെവിടെയുമുള്ള സര്‍ക്കാരുകളെ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ശതകോടികള്‍ മുടക്കിമറിച്ചിടുന്നു എന്ന് ഖ്യാതി നേടിയിട്ടുള്ളയാളും ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവേശനനിരോധനവുമുള്ളയാളുമായ ജോര്‍ജ് സോറോസുമായി മോദിയുടെ തുടര്‍ഭരണം അവസാനിപ്പിക്കാന്‍ രാഹുല്‍ ചര്‍ച്ച നടത്തിയിരുന്നതായി അന്നുതന്നെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയാകാം ഖാലിസ്ഥാന്‍ നേതാക്കളുമായുള്ള സന്ധി സംഭാഷണങ്ങള്‍.                

അകാലിദള്‍ എന്ന സിഖ് രാഷ്ട്രീയപാര്‍ട്ടിയെ ഇല്ലാതാക്കാന്‍ രാഹുലിന്റെ അമ്മൂമ്മ വെള്ളവും വളവും നല്‍കി വളര്‍ത്തി വലുതാക്കിയ സിഖ് തീവ്രവാദവും ബിന്ദ്രന്‍വാലയും അവസാനം അമ്മുമ്മയെ തന്നെ കൊല ചെയ്ത ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കറുത്തഅധ്യായങ്ങള്‍ രാഹുലിനു കോണ്‍ഗ്രെസ്സുകാര്‍ പറഞ്ഞു കൊടുക്കേണ്ടതല്ലേ. ഇന്ദിര ഗാന്ധിയുടെ മരണത്തിനു ഉത്തരവാദി അവര്‍തന്നെ ആയുധമണിയിച്ച തീവ്രവാദികള്‍ ആയിരുന്നുവെങ്കില്‍ ഇന്ദിര വധത്തിനു ശേഷം കോണ്‍ഗ്രെസ്സുകാരുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് നിരപരാധികളായ നാലായിരത്തോളം സിഖുകാര്‍ക്കാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആ കൂട്ടക്കൊല നടക്കുമ്പോള്‍ ഇന്ത്യയുടെപ്രധാനമന്ത്രി രാഹുലിന്റെ പിതാവ് രാജീവ് ആയിരുന്നുവെന്നത് രാഹുലിനെ കാണാനെത്തിയപാവം സിഖുകാരന് ഒരു പക്ഷെ അറിയില്ലായിരിക്കാം.                          

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഇന്ത്യയുടെ പഴയ ദേശിയ പ്രസ്ഥാനത്തിന്റെ ന്യൂ ജെന്‍ നേതാവ് ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്ത് സഹായം അഭ്യര്‍ത്ഥിച്ച മറ്റൊരു നേതാവ് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും അറിയപ്പെടുന്ന പാകിസ്ഥാന്‍ പക്ഷവാദിയുമായ ഇല്‍ഹാന്‍ ഒമര്‍ ആണ്. പാക് അധിനിവേശ കാശ്മീരില്‍ പാകിസ്ഥാന്‍ പ്രതിനിധി സംഘത്തോടൊപ്പം യാത്രചെയ്തു

ഇന്ത്യ വിരുദ്ധനിലപാടുകള്‍ ലോകത്തോട് വിളിച്ചുപറയുകയുംകാശ്മീര്‍ പാകിസ്താന്റെ ഭാഗമാണെന്നു ഇന്നും വാദിക്കുകയും ചെയ്യുന്ന അവരുമായുണ്ടാക്കിയ കൂടിക്കാഴ്ചയുടെ ലക്ഷ്യം എന്തായിരിക്കാം. അതേതായാലും ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരു കോണ്‌ഗ്രെസ്സുകാണും കോണ്‍ഗ്രസ് അല്ലാത്ത ഇന്ത്യക്കാരനും അംഗീകരിക്കുമെന്ന് തോന്നുന്നില്ല.ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് ഒരു വിദേശ രാഷ്ട്രസന്ദര്‍ശനത്തില്‍ ഒരിക്കലും പ്രകടിപ്പിക്കാന്‍ പാടില്ലാത്ത സ്വന്തം രാജ്യത്തിനെതിരായ വൈകാരിക തീവ്രതയുംഅപക്വമായ രാജ്യ രക്ഷാ പരാമര്‍ശങ്ങളും ഒഴിവാക്കേണ്ടത് തന്നെയായിരുന്നു.

Join WhatsApp News
Kunjumon 2024-09-13 10:48:42
Pappu born as a "PAPPU", A person he is a betrayer of his own country in other foreign country(?)never deserves the position as an opposition leader. He is the real enemy of India, holding opposition leader position on the other hand, He need to resign immediately from that position. Heis holding fake patriotism, deserves the citizenship of enemy countries of India.
Proud Indian 2024-09-13 12:11:30
രാഹുൽ സത്യമേ പറഞ്ഞിട്ടുള്ളു. സത്യം എവിടെയും പറയണം. പറയാൻ പാടില്ലാത്തതു ചെയ്യാതിരിക്കുകയാണ് വേണ്ടത്. ഈ ലേഖനത്തിൽ അമേരിക്കക്കക്കെതിരെ പരാമര്ശമുണ്ട്. ഈ രാജ്യത്തു ജീവിച്ചിട്ട് അമേരിക്കക്കക്കെതിരെ പ്രവർത്തിക്കുക. അത് ശരിയാണോ? ഹിന്ദുത്വ വിശ്വസിക്കുന്ന പലരും അത് ചെയ്യുന്നു. ഇനി ഇല്ഹാൻ ഉമറിനെ രാഹുൽ കണ്ടത്, ബി.ജെ.പിയെ അനുകൂലിക്കുന്ന രാജ കൃഷ്‍ണമൂർത്തി, ശ്രീ താനേദാർ തുടങ്ങിയ കോൺഗ്രസ് അംഗങ്ങളോടൊപ്പമാണ്. ഒരു കോൺഗ്രസ് അംഗത്തെയാണ് രാഹുൽ കണ്ടത്, അല്ലാതെ ഇൽഹാൻ ഒമർ എന്ന വ്യക്തിയെ അല്ല. ജോർജ് സോറോസിനെ പറ്റി അമേരിക്കയിൽ ഇരിക്കുന്ന ഒരാൾ വസ്തുത പഠിച്ചിട്ടു പറയണം. ഇന്ത്യയിലെ സംഘി പറയുന്ന മണ്ടത്തരം ആവർത്തിക്കരുത്.
Ajish 2024-09-13 13:32:43
Raul Mino Vinci is as dangerous as popular friend or Khalisthanis. This Jihadi supporter spread the venom of hate and clearly an antinational.
Real Mallus 2024-09-17 14:28:45
This is incredibly important, and every Malayali in America needs to be aware of writers like this who attempt to sow discord among us. It's clear that this individual is trying to inject divisive ideas and create rifts
Rakish menon 2024-09-17 14:35:57
ഈ പറയുന്ന ആൾ സ്വന്തം ചെയ്തികകൾ ഒന്ന് പറഞ്ഞിട്ടുണ്ടോ? മുമ്പ് കോൺഗ്രസ്സായിരുന്നല്ലോ,
Young & Restless 2024-09-17 17:28:01
I am looking forward to seeing the young man become the PM of India. Modi's rhetoric won't last long. He can start a yoga school rest in peace. Let the new generation takeover.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക