Image

അവിഹിത ബന്ധത്തിന്റെ പേരിൽ നോർഫോൾക് സി ഇ ഒയെയും ഇന്ത്യക്കാരി അഭിഭാഷകയെയും പിരിച്ചുവിട്ടു (പിപിഎം)

Published on 13 September, 2024
അവിഹിത ബന്ധത്തിന്റെ പേരിൽ നോർഫോൾക് സി ഇ ഒയെയും ഇന്ത്യക്കാരി അഭിഭാഷകയെയും പിരിച്ചുവിട്ടു (പിപിഎം)

നോർഫോൾക് സതേൺ കോർപറേഷൻ ചീഫ് ലീഗൽ ഓഫിസർ നബനീത ചാറ്റർജി നാഗിനെ പിരിച്ചു വിട്ടു. ഇന്ത്യൻ അമേരിക്കൻ അഭിഭാഷകയ്ക്കു കമ്പനി സി ഇ ഒ: അലൻ ഷോയുമായി അവിഹിത ബന്ധമുണ്ടെന്നു അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. കമ്പനിയുടെ നയങ്ങളും പെരുമാറ്റ ചട്ടങ്ങളും ലംഘിച്ചതിനു ഷോയേയും പിരിച്ചു വിട്ടു.

ഇരുവരും പരസ്പര സമ്മതത്തോടെയാണ് ഇടപെട്ടിട്ടുള്ളതെങ്കിലും ഷോ കമ്പനിയുടെ നയങ്ങൾ ലംഘിച്ചെന്നു സ്ഥാപനത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

2020ൽ ജനറൽ കൗൺസലായി കമ്പനിയിൽ ചേർന്ന നാഗ് 2022ൽ ചീഫ് ലീഗൽ ഓഫിസറായി കയറ്റം നേടി. ഒരു വർഷം കഴിഞ്ഞു എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായി. നേരത്തെ അവർ ഗോൾഡ്‌മാൻ സാക്സിലാണ് ജോലി ചെയ്തിരുന്നത്.

അറ്റ്ലാന്റ ബിസിനസ് ക്രോണിക്കിൾ 2024ൽ അവരെ അവാർഡ് നൽകി ആദരിച്ചിരുന്നു. ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദമെടുത്ത അവർ ജെ ഡി നേടിയത് ന്യൂ യോർക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്നാണ്.

CEO and legal officer fired over affair 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക