ചിങ്ങം അങ്ങ് അകലെ നിന്ന് എത്തിനോക്കുമ്പോൾ തന്നെ ഒരു ആർപ്പ് വിളിയുടെ ഹരമാണ്. കർക്കിടക നാളുകളിലെ ഇല്ലായ്മ യും വല്ലായ്മ യുമൊക്കെ കാറ്റടിച്ചു മാറിയതുപോലെ യാണ്. ചിങ്ങം മാസം ഒരു ഉണർവിൻ മാസമാണ് കാർഷിക വിളവെടുപ്പിന്റെ മാസം. കേരളത്തിന് ഒരു കാർഷിക സംസ്ക്കാരം ഉണ്ടായിരുന്നു. കാർഷിക വിഭവങ്ങളിൽ നിന്ന് നല്ല വരുമാനം ലഭിച്ചിരുന്നു.
വയലേലകൾ കതിരണിഞ്ഞ പാടത്തു മാടത്തയും മൈന യും, മാടപ്രാവും കൊ റ്റിയുമൊക്കെ ഇര തിന്നു പറന്നുയരുന്ന കാഴ്ച കൾ, വസന്തം വിരിന്നു വന്ന ആരാമത്തിൽവിവിധ വർണ്ണങ്ങൾ നിറഞ്ഞ പൂക്കൾ കൊണ്ട് മനോഹരം ആയിരിക്കുന്നു പണ്ടൊക്കെ തൊടിയിലെ പൂക്കൾ കൊണ്ട് മുറ്റത്തു കൂട്ടുകാരൊത്തു പൂക്കളം ഒരുക്കിയ ഒരു കാലം നമുക്ക് ഉണ്ടായിരുന്നു സൗഹാർദത്തിന്റെ പൂക്കളം ഒരുക്കിയ കാലത്തിൽനിന്ന് ഇപ്പോൾ അവന വനിൽ തന്നെ ചുരുങ്ങി പോയിരിക്കുന്നു. എന്ന് വേണം ഇപ്പോൾ പറയാൻ.
ഓണപൂക്കളം ഇപ്പോൾ വിപണിയിൽ പല തരത്തിൽ സുലഭം.
വൃത്തി യുള്ള ഫ്ലോറിൽ ഒരെണ്ണം ഇട്ടാൽ മതി
സമയം ലാഭം.
ഇൻസ്റ്റന്റ് പൂക്കളം റെഡി ലോകം അതി വേഗം മുന്നോട്ടു കുതിക്കുമ്പോൾ എന്തിന് മാലാളികൾ
പിന്നിൽ ആവണം.
ഓണക്കോടി അതു ഒരു അനുഭവം ആയിരുന്നു അന്ന് ഇന്ന് അത് ഒരു ചടങ്ങ്, ഇടയ്ക്ക് ഒക്കെ പുത്തൻ കുപ്പായം വാങ്ങുന്ന ത് കൊണ്ട് ഒരു സാധാരണ കാര്യം മാത്രം ആണ് പുതിയ തലമുറയ്ക്ക്.
ഓണം വ്യാപാരി കളുടെ ഉത്സവം ആണ്.
നമ്മുടെ സമ്പത് ഘടന യ് ക്ക് കരുത്തു നൽകുന്ന ആഘോഷം ആണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴയ രീതി ഇന്നും പാലിക്കുന്നുണ്ട്.
എന്ത് ഒക്കെ പറഞ്ഞാലും
ഓണം മലയാളി ക്ക് ഗൃഹതുരത്തിൻ ഉത്സവം തന്നെ യാണ്
ഓണം ഒരു ഓർമ്മ പ്പെടുത്തൽ ആണ് സമത്വസുന്ദരമായ മനുഷ്യർ എല്ലാവരും ഒരുമിച്ചു വാണി രുന്നകള്ളവും ചതിയും മില്ലാത്ത കാലം
മാവേലി തമ്പുരാൻ നാട് വാണി രുന്ന കാലം വാക്കിന് ജീവന്റെ വിലനൽകിയ മഹാൻ.
ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ കാണാൻ വരുന്ന ദിനം ആണ് ഓണം.
എന്ത് തന്നെ യാണ് എങ്കിലും ലോകത്തിന്റെ ഏതു കോണിൽ താമസിക്കുന്ന ഏതൊരു മലയാളിയും
ജാതി മത ചിന്ത കൾ വെടിഞ്ഞു സമഭാവന യോടെ ആഘോഷി ക്കുന്ന ഒരൊറ്റ ആഘോഷം അത് ഓണം മല്ലേ സാഹോദര്യത്തിൻ തൂശനിലയിൽ സ്നേഹത്തിൻ രുചി ഭേദങ്ങ ൾ നിരത്തി ഒത്തൊരുമിച്ചു നമുക്ക് ഓണസദ്യ ഉണ്ണാം ചിലർ ക്കു അതിജീവനത്തിന്റെ ഓണമാണ് ചിലർക്ക് അതു നഷ്ടപ്പെട ലുകളുടെ ഓണമാണ്.
എങ്കിലും ഇന്നലെ കളുടെ വർണ്ണങ്ങൾ ഇന്നും മനസ്സിൽ മഴ വില്ല് തീർത്തുകൊണ്ട് ഓണത്തിന് വരവേൽക്കാൻ കാ ത്തിരിക്കുന്നു
പുതിയ കാല തല മുറയ്ക്കു ഇന്നിന്റെ രീതികൾ ആർപ്പ് വിളികളും ആരവങ്ങ ളു മായി മറ്റൊരു തിരുവോണം കൂടി വന്ന ണഞ്ഞു
എവിടെ നിന്നോ ഒരോണ പാട്ടിന്റെ ഇരടി ഉയർന്നു കേൾക്കുന്നു.
മാവേലി നാടു വാണീടും
കാലം
മാനുഷ്യ രെ ല്ലാരും ഒന്നുപോലെ,