എന്റെ കൂടെ വരുന്ന പല ചെറുപ്പക്കാരും കോർപ്പറേറ്റ് ജോലികൾ നൽകിയ വൻ ശമ്പളം (1.5 to 2 ലക്ഷം) വിട്ടിട്ട് വന്നവരാണ്.. വീട്ടുകാരുടെയും നാട്ടുകാരുടെയുമൊക്കെ പ്രതീക്ഷയിന്നു നല്ല ജോലിയുള്ള നല്ല കമ്പനിയിൽ കയറുക എന്നതാണ്. പലതും കാമ്പസ് പ്ളേസ്മെന്റ്..പക്ഷേ അവിടെ പലരും എടുത്താൽ പൊങ്ങാത്ത പെർഫോമൻസ് ടാർഗറ്റ് കൊടുക്കും.ആഴ്ചയിൽ 60--65 മണിക്കൂർ ജോലി..ഓരോ വ്യാഴാഴ്ചയും പെർഫോമൻസ് ടാർഗറ്റ് അസ്സസ്സമെന്റ് എന്നത് വലിയ സ്ട്രെസ് ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. വീക് എൻഡിൽ സ്ട്രസ്സ് ബസ്റ്റർ എന്ന് പറഞ്ഞാൽ പബ്ബിൽ അല്ലെങ്കിൽ ബാറിൽ.
ഇന്ന് കല്യാണമാർകെറ്റിൽ പൊലും എന്ത് പാക്കേജ് എന്നു നോക്കി കല്യാണമൊക്കെ കഴിഞ്ഞു രണ്ടു പേരും ഏറ്റവും കൂടുതൽ പാക്കേജ് ഒക്കെ നോക്കി പിന്നെ വലിയ കാർ വീട്. എടുക്കാൻ ഭാരമുള്ള EMI. അതിനിടക്ക് രതി പോലും വീക് ഏൻഡ് സ്ട്രെസ് ബസ്റ്റർ മാത്രമാകും.പിന്നെ നേടിയതിൽ പകുതി ഫെർട്ടിലിട്ടി ട്ക്ലിനിക്കിൽ. പലപ്പോഴും ഡൈവേഴ്സ് റേറ്റ് കൂട്ടുന്നതിന്റ ഒരു കാരണം കരിയർ സ്ട്രെസ്സിൽ പരസ്പര ടോളറൻസ് കുറയുന്നതും. പ്രണയിക്കാനോ അടുത്ത് ഇരിക്കാനോ സമയം കാണില്ല. ഡെഡ് ലൈൻ മാനേജ് ചെയ്തു റിലേഷൻ പതിയെ ഡെഡ് ആകും.
പലരും കോർപ്പെറേറ്റ് ശമ്പളം പാക്കേജിൽ പെട്ട് ടോക്സിക് വർക്ക് കൾച്ചറിൽ കുഴഞ്ഞു കാര്യങ്ങൾ തിരിച്ചറിയുംപൊഴേക്കും നല്ല കാലത്തെ അഞ്ചു വർഷംപോയി കിട്ടും.
അവസാനം സഹികെട്ടാണ് പലരും കരിയർ ഗൈഡൻസിനു കാണാൻ വരുന്നത്.. അവരോട് ആദ്യം നിങ്ങൾ നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുക. ഇഷ്ട്ടമുള്ള കാര്യങ്ങൾ ഇഷ്ടം പോലെ ചെയ്തു ജീവിതം സന്തോഷത്തോടെ ജീവിക്കുമ്പോൾ നിങ്ങൾ സർഗ്ഗത്മകവും ക്രിയാത്മവുമാകും.
ചെയ്യുന്നു കാര്യങ്ങൾ സർഗ്ഗത്മകവും ക്രിയാത്മവുമായി ചെയ്ത് സന്തോഷത്തോടെ ജീവിച്ചാൽ നിങ്ങൾ അവിടെ വിജയിച്ചിരിക്കും. ചെയ്യുന്ന കാര്യങ്ങൾ എൻജോയി ചെയ്താൽ അവിടെ ഒരു സെൻസ് ഓഫ് മിഷ്നും പാഷനും നമ്മൾ സ്വയം കണ്ടു പിടിക്കും
ഞങ്ങളുടെ മകൻ എം പി പി കഴിഞ്ഞപ്പോൾ തന്നെ ഒരു പക്ഷേ മാസം രണ്ടു ലക്ഷമുള്ള ജോലി കൺസൽറ്റിങ് കമ്പിനികളിൽ കിട്ടിയേനെ. അതിന്നു അവനെ ഞങ്ങൾ പ്രോത്സാഹിപ്പിച്ചില്ല. അവനും അതിൽ താല്പര്യം ഇല്ലായിരുന്നു.കാരണം ഇങ്ങനെയുള്ള കമ്പിനികൾ ആഴ്ചയിൽ 60 മണിക്കൂർ പണി എടുപ്പിക്കുന്ന സ്ലേവ് ഡ്രൈവേഴ്സ് ആണ്. ജീവിതത്തിന്റെ ഏറ്റവും നല്ല സമയം അങ്ങനെ ഏതെങ്കിലും കണ്സൽറ്റിങ് കമ്പനിയിൽ രാപ്പകൽ ടാർഗറ്റ് ചെയ്തു സ്ട്രെസ് അടിക്കാനുള്ളതല്ല.
ജീവിതത്തിൽ ഏറ്റവും പ്രധാനം സന്തോഷവും സമാധാനവും സർഗ്ഗത്മകവും ക്രിയാത്മകവുമായി നന്മ ചെയ്തു മറ്റുള്ളവർക്ക് കഴിയുന്ന സഹായം ചെയ്തു ജീവിക്കുക എന്നതാണ്.
അതു കൊണ്ടു മക്കളെ ഏറ്റവും നല്ല ശമ്പളം കിട്ടുന്ന ജോലി മാത്രം നോക്കി വിടുമ്പോൾ രണ്ടു പ്രാവശ്യം ചിന്തിക്കുക. അവർക്ക് അതു സ്ട്രസ്സ് കൂട്ടുന്നെങ്കിൽ ആ ജോലി ഗുണത്തെക്കാൾ ദോഷമാണ്. It is not worth it.
വിനീതിന്റെ പ്രായമുള്ള പലരും മാസം 2-3 ലക്ഷമൊ അതിൽ അധികമൊ മാസമുണ്ടാക്കുംവിദേശത്ത് മാസം 5000 ഡോളർ മുതൽ 10000 വരെ.. അതിൽ അധികവും.. പക്ഷേ വലിയ ശമ്പളമുള്ള ജോലി ചെറുപ്പത്തിൽ കിട്ടിയാൽ അതിനു ഗോൾഡൻ ഹാൻഡ് കഫ് എന്നാണ് പറയുന്നത്
ജീവിതത്തിൽ ഏറ്റവും നല്ല സമയം ഇരുപതിനും മുപ്പത്തി മൂന്നിനും ഇടക്കുള്ള 12 വർഷങ്ങളാണ്. ആ സമയം എങ്ങനെ ജീവിക്കുന്നു എന്നത് ജീവിതത്തെയാകേ ബാധിക്കും. ആ സമയത്ത് ചെയ്യുന്നത് പലതും ജീവിതത്തിൽ പിന്നെ ചെയ്യാൻ സാധിക്കില്ല
അതു ഞാൻ മക്കളോട് പറയും. വിനീത് യൂറോപ്പിൽ പല രാജ്യങ്ങളിൽ കൂടെ മൂവായിരം കിലോമീറ്റർ സൈക്കിൾ ചവിട്ടി ഗ്രാമങ്ങളെയും പ്രകൃതിയേയും തൊട്ടറിഞ്ഞു. അതിൽ ഉള്ള സന്തോഷം എത്ര രൂപ ചിലവാക്കിയാലും കിട്ടില്ല.അതു പത്തു വർഷം കഴിഞ്ഞു നടക്കില്ല.
ഇരുപതുകളിൽ ഞാൻ ഇന്ത്യയാകെ സഞ്ചരിച്ചു. ട്രെയിനിൽ ബസിൽ ലോറിയിൽ ബൈക്കിൽ.പലപ്പോഴും റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി. നോർത്ത് ഈസ്റ്റ് മുഴുവൻ സഞ്ചരിച്ചു. പ്രണയിച്ചു. കഥകളും കവിതകളും ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചു. ഗ്രാമങ്ങളിൽപോയി രാ പാർത്തു .എല്ലാ ദിവസവും പ്രണയ കത്തുകൾ എഴുതി. അതൊക്കെ പത്തു വർഷം കഴിഞ്ഞു നടക്കില്ല. ഇരുപതുകളിൽ ഇഷ്ട്ടമുള്ളത് പോലെ ജീവിച്ചു. ഇപ്പോഴും അങ്ങനെ തന്നെ.
.ഇഷ്ട്ടമുള്ള ആളിന്റെ കൂടെ ഇഷ്ട്ടം കൂടി ജീവിക്കാൻ തുടങ്ങിയിട്ട് മുപ്പത്തി രണ്ടു വർഷമാകുന്നു. ആ ഇഷ്ടം കൂടിയിട്ടേ ഉളളൂ.
ജീവിക്കാൻ പൈസ വേണം. പക്ഷേ പൈസ അല്ല ജീവിതം.. പൈസക്ക് വേണ്ടി മാത്രം ചത്തു പണി എടുത്തിട്ട് കാര്യം ഇല്ല.
നമ്മൾ കുട്ടികളെ പഠിപ്പിക്കേണ്ടത് അവരുടെ വഴി അവർ പതിയെ കണ്ടത്താനാണു. അവരുടെ സന്തോഷം അവർ കണ്ടത്തട്ടെ.ജീവിതത്തിൽ പൈസ കൊണ്ടു വാങ്ങാൻ സാധിക്കാത്തത് ആണ് സന്തോഷവും സമാധാനവുമാണ് .. ഇഷ്ടമുള്ളത് ചെയ്തു ഇഷ്ട്ടം പോലെ ജീവിക്കുക എന്നത് ഒരു ലൈഫ് ചോയ്സ് ആണ്.
കരിയർ അല്ല ജീവിതം. ജീവിതത്തിൽ പൈസയും അതു ന്യായമായി ഉണ്ടാക്കാനുള്ള സാഹചര്യങ്ങൾ വേണം. ജോലി / കരിയർ / ബിസിനസ് ഒക്കെ ഓരോ ഉപാധിയും / മാർഗങ്ങളുമാണ്. Means.അല്ലാതെ അതു മാത്രം അല്ല ജീവിതം.
ഇങ്ങനെയൊക്കെ ലൈഫ് ചോയ്സ് എടുത്തത് കൊണ്ടു അവശ്യത്തിനു എല്ലാമുണ്ട്. ആവശ്യത്തിൽ അധികമുള്ളത് പങ്ക് വയ്ക്കുക എന്നതും ചോയ്സാണ്. ജനിച്ച ഗ്രാമത്തിൽ തിരികെ വന്നു ജീവിക്കുക എന്നതും ലൈഫ് ചോയ്സ് തന്നെ.
What matters is what you are, rather than how much you have.