Image

ഒരു ഹാക്കർ വന്ന വഴിയേ : മിനി ബാബു

Published on 22 September, 2024
ഒരു ഹാക്കർ വന്ന വഴിയേ : മിനി ബാബു

ഉത്രാടം. വൈകുന്നേരം. എനിക്ക് അറിയാവുന്ന ഒരു കോളേജ് പ്രൊഫസർ മെസഞ്ചറിൽ വരുന്നു. "അറിയാമോ" എന്ന് ചോദിച്ചാൽ "അറിയാം'. എന്നാൽ കൂടുതൽ ഒന്നും അറിയില്ല താനും. പുള്ളിക്കാരത്തിയുടെ ടെലിഫോൺ നമ്പർ ഇല്ല. വല്ലപ്പോഴും മെസ്സഞ്ചർ വഴി മാത്രം കോൺടാക്ട്.

How are you, Mini  ?

Doing good, ma'am.

That good.

"That good' ൽ ഒരു പന്തികേടുണ്ട്. എങ്കിലും ചിന്തിക്കാൻ സമയം തരുന്നതിനു മുൻപ് അടുത്ത ചാറ്റ്. Typo ആണെന്ന് കരുതി അത് മറന്നു.
അടുത്തത് നല്ല ഇംഗ്ലീഷിൽ ആയിരുന്നു. അതിന്റെ കണ്ടന്റ് ഇങ്ങിനെ  :

"  social media influencer ആയി എന്നെ സെലക്ട് ചെയ്തിരിക്കുന്നു. കുറച്ചു വോട്ടുകൾ കിട്ടിയാൽ ഞാൻ social media influencer രാകും. മിനി എനിക്ക് വോട്ട് ചെയ്യുമോ"

എന്തോ ഒരു വല്ലായ്മ തോന്നി. മുൻപുള്ള ചാറ്റുകളിലേക്ക് പോയി. അതെ ആ ടീച്ചർ തന്നെ. എല്ലാം അവിടെയുണ്ട്. ഒരു വോട്ട് അല്ലേ ചെയ്തേക്കാം. എങ്കിലും ഇടയ്ക്കു "ഈ ടീച്ചർ എന്തിനാ ഇതിനൊക്കെ പോകുന്നത്. " മനസ്സിൽ പറഞ്ഞു എനിക്ക് എന്നെ തന്നെ influence പറ്റുന്നില്ല. എന്നൊക്കെയുള്ള ചിന്തകൾ.

ചിന്തകളൊക്കെ മാറ്റിയിട്ട് ഞാൻ പറഞ്ഞു.

Yes, will.

മിനിയുടെ ഫോണിലേക്ക് ഒരു എസ്എംഎസ് അയക്കും. ആ കോഡ് ഒന്ന് പറയണം. 
എന്റെ നമ്പർ എവിടെ നിന്ന് കിട്ടി എന്നൊന്നും ആലോചിച്ചില്ല. ചെയ്തു. വോട്ട് ചെയ്തു.

പിന്നെ ഒന്നുമില്ല. പിറ്റേദിവസം ഓണം. എഫ്ബി എനിക്ക് മെയിൽ അയച്ചിരുന്നു. മെയിൽ ഐഡി മാറ്റി. ഫോൺ നമ്പർ മാറ്റി എന്നൊക്കെ. ഞാൻ കണ്ടത് പിറ്റേ ദിവസം. ഫോണിൽ ഓപ്പൺ ആയിരിക്കുന്ന എഫ് ബി യിലേക്ക് പോയപ്പോൾ, you're logged out എന്ന്.

ആ അക്കൗണ്ട് പിന്നെ ഞാൻ കണ്ടിട്ടില്ല. പിറ്റേദിവസം ഏതോ ട്രേഡിങ് നടത്തി ഒരുപാട് രൂപ കിട്ടിയതായി ഞാൻ പോസ്റ്റ് ചെയ്തിരിക്കുന്നതായി ഫ്രണ്ട്സ് പറഞ്ഞു. ഇപ്പോൾ ആർക്കുമെന്റെ അക്കൗണ്ട് കാണാൻ പറ്റുന്നില്ല.

Cyber Cell ന് മെയിൽ അയച്ചു. എഫ്ബിക്ക് തുടരെത്തുടരെ മെയിൽ അയച്ചു. ഇതുവരെ ഒന്നും നടന്നിട്ടില്ല. URL ഒക്കെ മാറ്റിയിരിക്കുന്നു. അതുകൊണ്ടുതന്നെ എഫ്ബി ചോദിക്കുന്ന വിവരങ്ങൾ കൊടുക്കാൻ എനിക്ക് പറ്റുന്നില്ല.

Cyber Cell "delete ചെയ്യുക" അല്ലാതെ "recover ചെയ്യില്ല". പഴയ അക്കൗണ്ട് തിരിച്ച് കിട്ടുമോ എന്ന് അറിയില്ല.

പറഞ്ഞുവന്നത്, taken for granted എന്നൊക്കെ പറയാറില്ലേ ?  എനിക്ക് എഫ്‌ബി അങ്ങനെയായിരുന്നു. ആ ഒരു cyper space എന്നും അവിടെ ഉണ്ടാകും എന്ന് കരുതി. അതുകൊണ്ടുതന്നെ 2009 തൊട്ടുള്ള എഴുത്തുകൾ ഫോട്ടോകൾ ഓർമ്മകൾ എല്ലാം ശേഖരിച്ചത് ഇവിടെയാണ്. മറ്റൊരു സ്ഥലത്തും ഇതുപോലെ സൂക്ഷിച്ചിട്ടില്ല. എല്ലാം കൃത്യമായി chronologically. ഒരു പുസ്തകം ഇറക്കണം എന്ന് ആലോചിക്കുമ്പോൾ ഇവിടെ നിന്നായിരുന്നു എഴുതിയിട്ടിരുന്ന കവിതകളൊക്കെ എടുത്തിരുന്നത്.

എങ്കിലും കുറച്ചുദിവസം കഴിഞ്ഞപ്പോൾ, മനുഷ്യന് ഒന്നേന്ന് തുടങ്ങാൻ പറ്റും, resilience നമ്മളിൽ എല്ലാവരിലും ഉണ്ട്, സാഹചര്യം വരുമ്പോൾ. അങ്ങനെ പുതിയൊരു അക്കൗണ്ട് തുടങ്ങി. താഴെ കൊടുത്തിരിക്കുന്ന മിനി ബാബുവിന്റെ അക്കൗണ്ട് ഇപ്പോൾ കാണാനില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക