Image

കൂടുതൽ പേരെ പോളിങ് സ്റ്റേഷനുകളിൽ എത്തിക്കണം, പക്ഷെ എങ്ങനെ? (ഏബ്രഹാം തോമസ്)

Published on 23 September, 2024
കൂടുതൽ പേരെ പോളിങ് സ്റ്റേഷനുകളിൽ എത്തിക്കണം, പക്ഷെ എങ്ങനെ? (ഏബ്രഹാം തോമസ്)

ഓസ്റ്റിൻ, ടെക്സാസ്: രാഷ്ട്രീയ പാർട്ടികളും ഏജന്റുമാരും പോളിങ് ശതമാനം വർധിപ്പിക്കുവാൻ കടുത്ത പരിശ്രമത്തിലാണ്. കാരണവും ഉണ്ട്, പ്രത്യേകിച്ച് ടെക്സസിൽ. കേവലം 18 % വോട്ടർമാർ മാത്രമാണ്  റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക്‌ പാർട്ടികളുടെ കഴിഞ്ഞ മേയിൽ നടന്ന പ്രൈമറികളിൽ വോട്ട് ചെയ്തത്. ഇതിലും പരിതാപകരമായിരുന്നു സതേൺ ഡാലസിലെ സ്കൂൾ ബോർഡ് തിരഞ്ഞെടുപ്പുകൾ. വെറും രണ്ടു ശതമാനം ആണ് ഡാലസ്‌ ഐ എസ് ഡി ഡിസ്ട്രിക്ട് 4 ലെ പോളിംഗ്.
ടെക്സസിലെ പോളിംഗ് ദേശീയ ശരാശരിയുടെ 23  % നേക്കാൾ 5 % കുറവാണു.  
ഇപ്രാവശ്യം വോട്ടർ റെജിസ്ട്രേഷൻ റെക്കോർഡ് സൃഷ്ടിച്ചേക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ടെക്സസിലെ ഒരു സാമൂഹ്യ സംഘടന, ടെക്സാസ് ഓർഗനൈസിംഗ് പ്രൊജക്റ്റ്, നിരന്തരം വോട്ടര്മാരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ ഇപ്പോഴും ബന്ധപ്പെടാത്ത വോട്ടർമാർ ധാരാളമായുണ്ട്. മാത്രമല്ല, രെജിസ്ട്രേഷന്റെ അവസാനതീയതി വളരെ അടുത്ത് എത്തിക്കഴിഞ്ഞതിനാൽ ഇനി കാര്യമായി എന്തെങ്കിലും ചെയ്യാൻ പാർട്ടികൾക്കോ, സംഘടനകൾക്കോ സാധിക്കുകയും ഇല്ല.
2022  ൽ 19.5 മില്യൺ പേർക്കാണ് ടെക്സസിൽ വോട്ട് ചെയ്യുവാൻ അർഹത ഉണ്ടായിരുന്നത്. ഇവരിൽ 42 % ആണ് വോട്ടു ചെയ്തത്. 10  സ്റ്റേറ്റുകൾക്കു മാത്രമേ ഇതിൽ കുറഞ്ഞ വോട്ടിംഗ് നിരക്ക് ഉള്ളു. ഏറ്റവും കൂടുതൽ വോട്ടിങ് നിരക്ക് ഉള്ള ഒറിഗോണിനെ കാൾ ഇത് 20  പോയിന്റുകൾ പിന്നിലായിരുന്നു. നോർത്ത് ടെക്സസിലും ഹ്യൂസ്റ്റണിലും ആയിരുന്നു ഏറ്റവും കുറഞ്ഞ പോളിങ് നിരക്ക്. 2020  ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ അഞ്ചു ലക്ഷം വോട്ടർമാർ വോട്ടു ചെയ്തില്ല എന്ന് ഡാലസ് കൗണ്ടി എലെക്ഷൻ ഡിപ്പാർട്മെന്റ് നൽകിയ വിവരം പറയുന്നു. ഇത്തവണ വോട്ടവകാശമുള്ളവരിൽ 82 % പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
സ്ഥാനാർത്ഥികളും പാർട്ടികളും പ്രവർത്തകരും വോട്ടു ചെയ്യും എന്ന് ഉറപ്പുള്ളവരെ കേന്ദ്രീകരിച്ചു മാത്രം പ്രവർത്തിക്കുന്നു. ഇത് വോട്ടു ചെയ്യാത്തവരെ/വോട്ട് ചെയ്യാൻ താല്പര്യം ഇല്ലാത്തവരെ അകറ്റി നിർത്തുക മാത്രമേ ഉള്ളൂ. മാത്രമല്ല വോട്ടിങ്ങിലെ വ്യാജന്മാരെ വർദ്ധിപ്പിക്കുവാനും സഹായിച്ചു എന്ന് വരാം. ഒരു പക്ഷെ ചില രാഷ്ട്രീയ പാർട്ടികൾക്കോ, സ്ഥാനാർഥികൾക്കോ അവരുടെ ഗൂഡ ലക്ഷ്യങ്ങൾ സാധിക്കുവാൻ ഇത് സഹായമായി എന്ന് വരാം.        
ഡെമോക്രറ്റുകൾ പുതിയ വോട്ടർമാരെ കണ്ടെത്തുവാൻ ശ്രമിക്കുന്നു. ഇതിനു പുരോഗമന വാദികളായ സംഘടന നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഡെമോക്രാറ്റിക്‌ സെനറ്റ് സ്ഥാനാർഥി ഓ റൂർക്കയുടെ സഹായ സംഘടന പവേർഡ് ബൈ പീപ്പിൾ വോട്ടർമാരെ രജിസ്റ്റർ ചെയ്യിക്കുവാൻ മുൻകൈ എടുക്കുകയും അതിനു ശേഷം അവരുമായി നിരന്തര ബന്ധത്തിൽ കഴിയുകയും ചെയ്യുന്നു.
ഒരു യാഥാസ്തിക സംഘടന അമേരിക്കൻസ് ഫോർ പ്രോസ്പെരിറ്റിതീരെ കുറഞ്ഞ വോട്ടർ പാർട്ടിസിപ്പേഷൻ
മേഖലകളിൽ ഉള്ളവരെ വോട്ട് ചെയ്യുവാൻ പ്രേരിപ്പിക്കുന്നു. നെക്സ്ട് ജൻ അമേരിക്ക ചെറുപ്പക്കാരായ, വോട്ടു ചെയ്യുവാൻ താല്പര്യം ഇല്ലാത്തവരുടെ ഇടയിൽ പ്രവർത്തിക്കുന്നു. മേഗൻ തീ സ്റ്റാലിയൻ 2019  ഹിറ്റിൽ നിന്ന് പ്രചോദനം പൂണ്ടു ഹോട് ഗേൾസ് വോട്ട്, പുരുഷന്മാർക്കായി മെൻ'സ് വോട്ടർ പവർ എന്നീ സംഘടനകളും രംഗത്തുണ്ട്. പക്ഷെ പരന്ന് കിടക്കുന്ന വോട്ടർ സമൂഹത്തെ മുഴുവൻ പങ്കെടുപ്പിക്കുന്നതിൽ ഇവരുടെയെല്ലാം ശ്രമങ്ങൾ വിജയിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക