ന്യു യോർക്ക്: പുതിയ തലമുറ മയക്കുമരുന്നിനും മറ്റും അടിമകളാകാതിരിക്കാൻ കേരളത്തിൽ പുതിയ കായിക സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെ സ്റ്റേഡിയവും ഫുട്ബോൾ സെന്ററും മറ്റും വികസിപ്പിക്കാൻ ചാണ്ടി ഉമ്മൻ എം.എൽ.എ
ഫുട്‌ബോൾ ട്രെയിനിംഗ് സെന്റര്‍ കേരളത്തില്‍ തുടങ്ങാനുള്ള ചർച്ചക്ക് വേണ്ടി നയാഗ്രയ്ക്കു പോയത് അദ്ദേഹം വിവരിച്ചു. ഫുട്‌ബോൾ ക്ലബുകാർ യു.എഎസിൽ എന്നാണ് കരുതിയതെങ്കിലും അവർ കാനഡയിലുള്ളവരായിരുന്നു. നയാഗ്രയിൽ നടന്ന ചര്‍ച്ച വിജയമായിരുന്നു.
'ഇവിടെ വന്നപ്പോള്‍ 26 വര്‍ഷം മുൻപ് ആദ്യമായി ന്യു യോർക്കിൽ വന്നത് ഓർമ്മയിലെത്തി. അന്നു വന്നപ്പോളും എനിക്ക് ടൈം സോണിന്റെ പ്രശ്‌നമുണ്ട്. അത് മാറില്ല. അന്നും ഇവിടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഉറക്കപ്പിച്ചിലാണ് ഞാന്‍ നിന്നത്. രാത്രിയും രാവിലെയും തമ്മിലുള്ള സമയ വ്യത്യാസം പെട്ടെന്ന് മാറില്ല. അതേ പോലെ ഇപ്രാവശ്യം വന്നപ്പോഴും ആ ടൈം ഡിഫറന്‍സ് മാറി വന്നിട്ടില്ല. മൂന്നാലും ദിവസമെടുക്കും മാറാന്‍. മൂന്നാലും ദിവസം കഴിയുമ്പോഴേക്കും ഞാനിവിടുന്നും പോകുകയും ചെയ്യും. അന്ന് വന്നപ്പോള്‍ ഒരു മാസം ഉണ്ടായിരുന്നു.
അന്ന് നയാഗ്രയില്‍ മാതാപിതാക്കൾക്കൊപ്പം കളിച്ചും ചിരിച്ചും കാറിൽ പോയി. ഇന്നു പക്ഷെ ഫ്‌ളൈറ്റിനു പോയി തിരിച്ചു വന്നു. ഇന്നു ഞാനൊറ്റയ്ക്കാണ്-' അദ്ദേഹം പറഞ്ഞു
കഴിഞ്ഞ പ്രവാശ്യം വന്നപ്പോള്‍ ഒരു സ്‌റ്റേഡിയത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. ഫുട്‌ബോള്‍ സെന്റര്‍ പുതുപ്പള്ളി മണ്ഡലത്തില്‍ തുടങ്ങാന്‍ വേണ്ടിയാണ്. ബേസിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അവിടെ ഉണ്ടാക്കേണ്ടിവരും. പുതുപള്ളിയില്‍ സ്ഥലമുണ്ട്. ഒരേക്കര്‍ സ്ഥലം. വാകത്താനം സ്വദേശി പി.ജെ. ആന്റണി ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന് തന്നതാണ്. അദ്ദേഹം ആഫ്രിക്കയില്‍ എവിടെയോ ആണ്.
ആദ്യം അവിടെ വീടുകള്‍ വയ്ക്കണമെന്ന് കരുതി. പിന്നെ ഇങ്ങനെ ഒരു ഐഡിയ വന്നു. അവിടെയൊരു ഫുട്‌ബോള്‍ സെന്റര്‍ കുട്ടിക്കള്‍ക്ക് ട്രെയിനിംഗിന് വേണ്ടി തുടങ്ങണം. കേരളത്തില്‍ അങ്ങനെ ഒരു ട്രെയിനിംഗ് സെന്റര്‍ ഉണ്ടെന്നു തോന്നുന്നില്ല. വളരെ പരിമിതമായ സൗകര്യങ്ങളെ നമ്മുടെ നാട്ടിൽ ഉളളൂ. ഒരു സംവിധാനം വന്നാല്‍ തീര്‍ച്ചയായും കുട്ടികള്‍ക്ക് ഒരു നല്ല കാര്യമായിരിക്കും. അത് പുതുപ്പള്ളി മാത്രമല്ല കേരളം മുഴുവനുള്ള കുട്ടികള്‍ക്ക് പ്രയോജനപ്പെടും എന്ന വിശ്വാസിത്തിലാണ് ആ ട്രെയിനിംഗ് സെന്റ്ർ കൊണ്ടുവരുന്നത്.
ലോങ്ങ് ടേം മിഷനില്‍ ഒരു സ്‌റ്റേഡിയം വരണമെന്നാണ് ലക്ഷ്യം. ഷോട്ട് ടേമില്‍ അത് പെട്ടെന്ന് സാധിക്കില്ല. ചെറുതായിട്ട് തുടങ്ങി നോക്കാമെന്നാണ് എന്റെ വിശ്വാസം. അതിനെല്ലാം വലിയ ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമാണ്. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് ഇപ്പോള്‍ തന്നെ സെവന്‍സിന്റെ ഒരു ടര്‍ഫ് ഉണ്ട്. ഹരി എന്നൊരാൾ അതിനു അമ്പതു സെന്റ് സ്ഥലം നൽകി. അതുപോലെ മറ്റൊരു ട്രസ്റ്റിന്റെ പിന്തുണയില്‍ ടര്‍ഫ് പണിതിട്ടുണ്ട്. രണ്ടാമത്തെ ടര്‍ഫ് ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് അത് അയര്‍കുന്നത്ത് പണി തുടങ്ങാന്‍ ഇരിക്കയാണ്.
സ്‌റ്റേഡിയത്തിന്റെ ചര്‍ച്ച ഇന്നലെ നടന്നു. അങ്ങനെയാണ് പുതുപ്പള്ളിയില്‍ ഒരു വോളിബോള്‍ കോര്‍ട്ട് കൂടി പണിയാം എന്ന ആഗ്രഹത്തില്‍ നില്‍ക്കുന്നത്. സ്റ്റേഡിയം ലോംഗ് ടേം ആണെങ്കിലും ചെറിയ ചെറിയ പദ്ധതികളുമായി മുന്നോട്ടു പോകാം. വിദേശത്തു പിള്ളേര്‍ക്കു കളിക്കാന്‍ സ്ഥലമുണ്ട്. നമ്മുടെ നാട്ടില്‍ ഇല്ല . എനിക്കുള്‍പ്പെടെ കളിക്കാനുള്ള സാഹചര്യം കുറവായിരുന്നു. ഇനി വരുന്ന തലമുറയ്ക്ക് അങ്ങനെ ഒരു സ്ഥിതി ഉണ്ടാവാന്‍ പാടില്ല. അവര്‍ക്ക് കളിക്കാനുള്ള അവസരം ഉണ്ടാകണം, കളിപഠിക്കാനുള്ള അവസരം ഉണ്ടാകണം.
ലോകം മാറുന്നുവെങ്കിലും നമ്മുടെ രാജ്യത്ത് മാത്രമാണ് മാറ്റം വരാത്തത്. കുട്ടികള്‍ ആത്മഹത്യയിലേക്ക് വരെ എത്തിയിരിക്കുന്ന കാലമാണ്. നോ എന്നോ തോൽവി എന്നോ പറഞ്ഞാൽ അത് ഇപ്പോഴത്തെ കുട്ടികൾക്ക് മനസിലാവുന്നില്ല. അങ്ങനെയുള്ളവർ കളിക്കളത്തിൽ തോല്‍വി എന്താണ് എന്ന് അറിയട്ടെ . പരീക്ഷയില്‍ തോല്‍ക്കുന്നത് വിഷമമുള്ള കാര്യമാണ്, പക്ഷെ ഗെയിമില്‍ തോല്‍ക്കുന്നത് പ്രശ്‌നമുള്ള കാര്യമല്ല. അപ്പോള്‍ നമ്മുക്ക് ഗെയിമില്‍ നിന്ന് തോല്‍വിയും പഠിപ്പിക്കാന്‍ സാഹചര്യം ഒരുക്കാം.
അതുപോലെ ചീഫ് എക്‌ണോമിക് അഡൈ്വസര്‍, ട്രെയിനിങ്ങില്‍ പറഞ്ഞത് കുട്ടികള്‍ക്ക് ഫോൺ കൊടുക്കാതിരിക്കുക എന്നാണ് . കുട്ടികള്‍ക്ക് ഫോണ്‍ കിട്ടുന്നത് ഇന്നു കാണുന്ന ആത്മഹത്യ പ്രവണതക്കും ഡിപ്രഷനും കാരണമാകുന്നു എന്ന് പറയുന്നു. നമ്മുക്ക് കുട്ടികളെ ഡൈവേര്‍ട്ട് ചെയ്യാന്‍, അവരുടെ മനസ് പോസിറ്റീവായി ഒരുക്കുന്ന സാഹചര്യമാണ് സ്‌പോര്‍ട്‌സിൽ. അങ്ങനെ സ്‌പോര്‍ട്‌സിലൂടെ എക്കോണമിക്ക് ഒരു ബൂസ്റ്റ് ഉണ്ടാക്കാം.
നമുക്ക് എപ്പോഴും ഗവണണ്‍മെന്റിനെ പ്രതീക്ഷിക്കാന്‍ പറ്റില്ല. ഗവണ്‍മെന്റ് മാറി മാറി വരും. എം.എല്‍.എ. എന്ന നിലയ്ക്ക് എനിക്ക് പരിമിതമായ റിസോര്‍സ് ആണുള്ളത്. അത് ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. എക്കോണമിക്ക് ബൂ്‌സ്റ്റ് എങ്ങനെയുണ്ടാക്കാം എന്നു ചിന്തിച്ചപ്പോള്‍ സ്‌പോര്‍ട്‌സിന്റെ പ്രാധാന്യം മനസിലായി. എക്കോണമിക്ക് ബൂസ്റ്റ് ഉണ്ടാക്കാനും, കുട്ടികളെ പുതിയ ഒരു പാതയിലേക്ക് കൊണ്ടുവരാനും അത് ഉപകരിക്കും.
ഒളിമ്പിക്സിൽ നാം പിന്നോക്കം പോകുന്നത് നമുക്ക് കഴിവില്ലാഞ്ഞിട്ടല്ല . നമ്മള്‍ ട്രെയിന്‍ ചെയ്യുന്നില്ല എന്നതാണ് അതിന്റെ യാഥാര്‍ത്ഥ്യം. എത്ര വയസുമുതല്‍ ടെയിന്‍ ചെയ്യണമെന്ന് വിദഗ്ധരോട് ചോദിച്ചു. എട്ട് വയസിനു താഴെ മതിയോ എന്നു ചോദിച്ചപ്പോള്‍ 5 വയസിനു താഴെ തുടങ്ങണമെന്നാണ് പറഞ്ഞത് .
കുട്ടികളെ സഹായിക്കാനും കുട്ടികളെ പുതിയ ഒരു തലത്തില്‍ കാര്യങ്ങള്‍ പഠിക്കാനും നമ്മള്‍ വഴിയൊരുക്കണം. ഇന്ത്യ സാധ്യതകളുള്ള രാജ്യമാണ്. പക്ഷെ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
അതുപോലെ നാല്പതു വീടുകള്‍ പുതുപള്ളിയില്‍, എട്ട് വീടുകള്‍ കേരളത്തില്‍ പലഭാഗത്തും നിർമ്മിക്കുന്നു. ഒരു വീട് കന്യാകുമാരിയില്‍ പൂര്‍ത്തിയായി. രണ്ടാമത്തെ വീട് പണി നടന്നുകൊണ്ടിരിക്കുന്നു.