സമാന്തരങ്ങളെങ്കിലും
നീയും ഞാനും
സഞ്ചരിക്കുന്ന
വീഥിയോളം
ചേതോഹരമായി
ഭൂമിയിൽ
മറ്റൊരു പാതയുമുണ്ടാകില്ല
നിനക്കും എനിക്കും ഹൃദയത്തിലേയ്ക്കാവാഹിക്കാൻ
നാം മാത്രം കണ്ട
കടലിനോളം
മനോഹരമായ
മറ്റൊരു കവിതയുണ്ടാകില്ല.
വിരൽത്തുമ്പുകളാൽ
വരഞ്ഞിടാൻ
നമ്മുടെത്
മാത്രമായ
ആകാശത്തിലെ
താരാപഥത്തോളം
മനോഹരമായ
മറ്റൊരു ചിത്രമുണ്ടാകില്ല.
ആത്മാവിനോട്
ചേർത്തു പിടിയ്ക്കാൻ
കടലും ആകാശവും
ഇന്ദ്രനീലിമയാർന്ന്
ഇഴുകിച്ചേർന്ന
നിന്റെ മിഴികളിലെ
പ്രണയത്തോളം
മിഴിവാർന്നതായി
എനിക്കിനി
മറ്റൊന്നുണ്ടാകില്ല.