Image

അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്ലയും മുഖ്യവേഷങ്ങളില്‍ ....... നേരറിയും നേരത്തിന് തിരിതെളിഞ്ഞു.......

അജയ് തുണ്ടത്തില്‍ Published on 28 September, 2024
അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്ലയും മുഖ്യവേഷങ്ങളില്‍ ....... നേരറിയും നേരത്തിന് തിരിതെളിഞ്ഞു.......

സാമൂഹികമായി രണ്ടു തലങ്ങളില്‍ നിലകൊള്ളുന്ന കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപര്‍ണയും തമ്മിലുള്ള ശക്തമായ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണ്ണങ്ങളായ സംഭവവികാസങ്ങളുമാണ് വേണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്. ചിദംബരകൃഷ്ണന്‍ നിര്‍മ്മിച്ച് രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ' നേരറിയും നേരത്ത് ' എന്ന ചിത്രത്തിന്റെ പ്രതിപാദന വിഷയം '. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ആരംഭിച്ചു.

അഭിറാം രാധാകൃഷ്ണന്‍, ഫറാ ഷിബ്ല എന്നിവര്‍ നായികാ നായകരാകുന്നു. ഒപ്പം  സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടന്‍, കല സുബ്രമണ്യന്‍ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.

ബാനര്‍ - വേണി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം - രഞ്ജിത്ത് ജി. വി, നിര്‍മ്മാണം - എസ്. ചിദംബരകൃഷ്ണന്‍, ഛായാഗ്രഹണം - ഉദയന്‍ അമ്പാടി, എഡിറ്റിംഗ് - മനു ഷാജു, ഗാനരചന - സന്തോഷ് വര്‍മ്മ, സംഗീതം - ടി.എസ്. വിഷ്ണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -കല്ലാര്‍ അനില്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ -ജിനി സുധാകരന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - അരുണ്‍ ഉടുമ്പ്‌ഞ്ചോല, കല- അജയന്‍ അമ്പലത്തറ, കോസ്റ്റ്യും - റാണ പ്രതാപ്, ചമയം - അനില്‍ നേമം, സ്റ്റില്‍സ് - നൗഷാദ് കണ്ണൂര്‍, ഡിസൈന്‍സ് - പ്രമേഷ് പ്രഭാകര്‍, പിആര്‍ഓ - അജയ് തുണ്ടത്തില്‍.
 

അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്ലയും മുഖ്യവേഷങ്ങളില്‍ ....... നേരറിയും നേരത്തിന് തിരിതെളിഞ്ഞു.......
Join WhatsApp News
Ajay 2024-09-29 15:24:58
Simply Superb!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക