എമ്പുരാന്‍ വ്യാജപതിപ്പ് ചോര്‍ത്തിയതിന് പിന്നില്‍ വന്‍ സംഘം

എമ്പുരാന്‍ വ്യാജപതിപ്പ് ചോര്‍ത്തിയതിന് പിന്നില്‍ വന്‍ സംഘം

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു എമ്പുരാന്‍. മാര്‍ച്ച് 27 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി മാറുകയും ചെയ്തു എമ്പുരാന്‍. തിയറ്റര്‍ പ്രദര്‍ശനത്തിന് പിന്നാലെ ഒടിടിയിലേക്കും എത്തിയിരുന്നു ചിത്രത്തിന്റെ വ്യാജപ്പതിപ്പും റിലീസിനൊപ്പം തന്നെ ലീക്കായിരുന്നു. നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിനിമയുടെ വ്യാജ പതിപ്പ് പുറത്തായതിന് പിന്നില്‍ വന്‍ സംഘമെന്ന് പൊലീസ്

ഷാരൂഖ് ഖാന്റെ മുബൈയിലെ വസതിയായ മന്നത്തിൽ പരിശോധന

ഷാരൂഖ് ഖാന്റെ മുബൈയിലെ വസതിയായ മന്നത്തിൽ പരിശോധന

മുംബൈ: ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ വനംവകുപ്പും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും പരിശോധന നടത്തി. ബ്രാന്ദയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിലെ നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായാണ് ബിഎംസി, വനംവകുപ്പ് അധികൃതർ എത്തിയത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഘം പരിശോധന നടത്തിയത്. തീരദേശ നിയന്ത്രണ മേഖല നിയമങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് വനംവകുപ്പ്, ബിഎംസി ഉദ്യോ​ഗസ്ഥർ അടങ്ങുന്ന സംയുക്ത സംഘം പരിശോധന നടത്തിയത്. അധികൃതർ ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകുമെന്ന് മന്നത്തിന്റെ പ്രതിനിധികൾ അറിയിച്ചതായാണ് വിവരം

ജായിയെ ആപ് കഹാൻ ജായേങ്കേ? ഗ്രാമീണ ഇന്ത്യയുടെ നേർചിത്രം (സിനിമ നിരൂപണം: ഏബ്രഹാം തോമസ്)

ജായിയെ ആപ് കഹാൻ ജായേങ്കേ? ഗ്രാമീണ ഇന്ത്യയുടെ നേർചിത്രം (സിനിമ നിരൂപണം: ഏബ്രഹാം തോമസ്)

ഓഫീസിലെ ഒരു സഹപ്രവർത്തക ഇടയ്ക്കിടെ പറയുമായിരുന്നു: 'ഐ ഹാവ് ടു ഗോ' . അഞ്ചെട്ടു മിനിറ്റുകൾക്ക് ശേഷം അവർ തിരിച്ചെത്തുമായിരുന്നു. ആദ്യമൊന്നും എനിക്ക് മനസിലായിരുന്നില്ല അവർ എവിടെയാണ് പോകുന്നതെന്ന്. കുറെ നാളുകൾക്കു ശേഷമാണ് ഞാൻ തിരിച്ചറിഞ്ഞത് അവർക്കു പോകേണ്ടത് ശുചി മുറിയിലായിരുന്നു എന്ന്. പ്രസിദ്ധമായ ഒരു ഹിന്ദി സിനിമ ഗാനം ആരംഭിച്ചിരുന്നത് (മറ്റൊരു സന്ദർഭത്തിൽ) 'ജായിയെ ആപ് കഹാൻ ജായേങ്കെ' എന്നായിരുന്നു. ഇതൊരു പ്രേമ ഗാനം ആയിരുന്നു. ഗാനത്തിന്റെ ആദ്യ വരി കടമെടുത്തു പേരു് നൽകിയ ഹിന്ദി ചിത്രം വരക്കുന്നത് ഗ്രാമീണ ഇന്ത്യയുടെ നേർചിത്രമാണ്. ഗ്രാമീണ ഇന്ത്യയെ പ്രതിനിധീകരിക്കുവാൻ ഒരു ബീഹാർ ഗ്രാമം പോലെ മറ്റൊരു ശരിയായ പകർപ്പ് ഉണ്ടാവാൻ സാധ്യത ഇല്ല. ഒരു സൈക്കിൾ റിക്ഷക്കാരനായ മകനോട് (കരൺ ആനന്ദ് )

കാശ്മീര സുജീഷിന് മികച്ച ബാലതാരത്തിനുള്ള പൂവച്ചല്‍ ഖാദര്‍ പുരസ്‌കാരം

കാശ്മീര സുജീഷിന് മികച്ച ബാലതാരത്തിനുള്ള പൂവച്ചല്‍ ഖാദര്‍ പുരസ്‌കാരം

തിരുവനന്തപുരം: പൂവച്ചല്‍ ഖാദര്‍ ഫൗണ്ടേഷന്‍ കള്‍ച്ചറല്‍ ഫോറം മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം കാശ്മീര സുജീഷിന് നല്‍കും. ഒരുമ്പെട്ടവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം. എന്നിവർ ഒന്നിച്ചാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കർക്കശക്കാരനായ കൊല്ലനാണ് കേളുവും ആക്രി പെറുക്കി ജീവിക്കുന്ന പപ്പനും ഒരേ നാട്ടുകാരാണ്. ചെറിയൊരു വഴക്കിന്റെ പേരിൽ പരസ്പരം ഇരുവർക്കും ഇടയിൽ ഉണ്ടാകുന്ന പ്രതികാര ബുദ്ധിയും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിൻറെ കാതൽ.

പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന 'റോന്ത്' -റിവ്യൂ

പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന 'റോന്ത്' -റിവ്യൂ

പോലീസ് സ്റ്റോറികളോട് മലയാള പ്രേക്ഷകന് എന്നും പ്രിയമാണ്. പ്രത്യേകിച്ച് സമീപ കാലത്തിറങ്ങിയ മിക്ക പോലീസ് സ്റ്റോറികളും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയും വിജയവും നേടി കഴിഞ്ഞിട്ടുണ്ട്. അമാനുഷിക കഥാപാത്രങ്ങളല്ലാത്ത പോലീസുകാര്‍. നിത്യജീവിതവുമായി ബന്ധപ്പെട്ട് പല വിഷയങ്ങളും സംഭവങ്ങളും അരങ്ങേറുന്ന പോലീസ് സ്റ്റേഷനുകളും അവിടെ നടക്കുന്ന സംഭവ വികാസങ്ങളമെല്ലാം തികച്ചും സ്വാഭാവികതയോടെ അവതരിപ്പിച്ച സിനിമകളായിരുന്നു അതെല്ലാം. അവിശ്വസനീയതയുടെ ഒരു കണിക പോലുമില്ലാത്ത അത്തരം സിനിമകള്‍ പ്രേക്ഷകര്‍ക്ക് വേഗത്തില്‍ ദഹിക്കുകയും ചെയ്തിരുന്നു. ആ ചിത്രങ്ങളുടെ ശ്രേണിയിലേക്കാണ് ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'റോന്ത്' എന്ന ചിത്രവും സ്ഥാനം നേടുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ തന്നെ രണ്ടു പോലീസുകാര്‍ അവരുടെ ദൈനംദിന ഡ്യൂട്ടികളിലൊന്നായ 'റോന്ത്' നടത്തുന്ന രണ്ടു മണിക്കൂറിനിടയില്‍ അവര്‍ ചെന്നു പെടുന്ന അപ്രതീക്ഷിത പ്രതിസന്ധികളും അതേ

തഗ് ലൈഫ് - കമൽ ഹാസൻ-മണി രത്‌നം കൂട്ടുകെട്ട്, 38 വർഷത്തിന് ശേഷം (സിനിമ നിരൂപണം:ഏബ്രഹാം തോമസ്)

തഗ് ലൈഫ് - കമൽ ഹാസൻ-മണി രത്‌നം കൂട്ടുകെട്ട്, 38 വർഷത്തിന് ശേഷം (സിനിമ നിരൂപണം:ഏബ്രഹാം തോമസ്)

കമൽ ഹാസന്റെ 'തഗ് ലൈഫ്' തീയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ വിവാദമായി. കർണാടകത്തിൽ നടൻ നടത്തിയ ചില പരാമർശങ്ങൾ തങ്ങൾക്കു അസ്വീകാര്യമാണെന്നു ആരോപിച്ചു ചിത്രം ആ സംസ്ഥാനത്തു റിലീസ് ചെയ്യുന്നത് ചിലർ പ്രതിരോധിച്ചു. ഒരു ചിത്രവും പാടെ വിലക്കുന്നതിനോ രാഷ്ട്രീയമായി നേരിടുന്നതോ കല ആസ്വാദകർക്ക് അനുകൂലിക്കുവാൻ കഴിയുന്നതല്ല. ഇതിനു അപൂർവങ്ങളിൽ അപൂർവമായ കാരണങ്ങൾ മാത്രമാണ് എതിരായി ഉള്ളത്. തഗ് ലൈഫിൽ എതിർക്കണ്ടതായി പ്രേക്ഷകന് അനുഭവപ്പെടുക റീലുകളിൽ കുത്തി നിറച്ച അക്രമവും പുകവലിയും മദ്യപാനവും മാത്രമാണ്. കമൽ ഹാസന്റേതാണ് കഥ. കണ്ടു പരിചയിച്ച രംഗങ്ങൾ കഥയുടെ പഴയ വഴിത്തിരിവുകൾ കൂട്ടിച്ചേർത്തു ആസ്വാദ്യകരമാക്കാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. ഫോർമുലകൾ വിട്ടു അധിക ദൂരം അഞ്ചരിക്കുവാൻ കമലിനോ സംവിധായകൻ മണി രത്‌നത്തിനോ ഭയമാണെന്നു നാം മനസിലാക്കുന്നു.

'കൂലി'യിലെ അതിഥി വേഷം ആസ്വദിച്ച് ചെയ്തത്: അമീര്‍ഖാന്‍

'കൂലി'യിലെ അതിഥി വേഷം ആസ്വദിച്ച് ചെയ്തത്: അമീര്‍ഖാന്‍

ലോകേഷ് കനകരാജ്-രജനീകാന്ത് ചിത്രം 'കൂലി'യിലെ അതിഥി വേഷം പരസ്യമായി സ്വീകരിച്ച് ബോളിവുഡ്താരം അമീര്‍ഖാന്‍. ലോകേഷ് തന്നെ സമീപിച്ചപ്പോള്‍ കഥ പോലും കേള്‍ക്കാതെയാണ് താന്‍ ചിത്രത്തില്‍ അഭിനയിച്ചതെന്നും അമീര്‍ ഖാന്‍ പറഞ്ഞു. 'സിത്താരേ സമീന്‍ പര്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സൂമിന് നല്‍കിയ അഭിമുഖത്തിലാണ് അമീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 'കൂലി'യില്‍ അമീര്‍ ഖാന്‍ അതിഥി വേഷം ചെയ്യുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആദ്യമായാണ് താരം തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 'കൈകി-2' പൂര്‍ത്തിയാക്കിയ ശേഷം ലോകേഷിനൊപ്പമുള്ള മുഴുനീള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും അമീര്‍ഖാന്‍ വ്യക്തമാക്കി.

മോഹന്‍ലാലിന് കഥ ഇഷ്ടമായില്ല; ചിത്രം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ വിപിന്‍ദാസ്

മോഹന്‍ലാലിന് കഥ ഇഷ്ടമായില്ല; ചിത്രം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ വിപിന്‍ദാസ്

മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ പദ്ധതിയിട്ട ചിത്രം ഉപേക്ഷിച്ചതായി തിരക്കഥാകൃത്തും സംവിധായകനുമായ വിപിന്‍ദാസ്. മോഹന്‍ലാലിന് കഥ ഇഷ്ടപ്പെടാത്തതു കൊണ്ടാണ് ചിത്രം ഉപേക്ഷിച്ചതെന്നും വിപിന്‍ ദാസ് പറഞ്ഞു. നിര്‍മ്മാണത്തില്‍ പങ്കാളിയായ 'വ്യസനസമേതം ബന്ധുമിത്രാദികള്‍' എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിനു മുന്നോടിയായി മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ദാസ് ഇക്കാര്യം വ്യക്തമാക്കിയത്. ''ലാല്‍ സാറിനോട് ഒരു കഥ പറഞ്ഞിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടമായില്ല. അതിനാല്‍ കഥ ഉപേക്ഷിച്ചു. ഫഹദ് ഫാസില്‍-എസ്.ജെ സൂര്യ ചിത്രവും ഉപേക്ഷിച്ചു.

വീണ്ടും ഒരു മണിരത്‌നം മാജിക് 'തഗ് ലൈഫ്' റിവ്യൂ

വീണ്ടും ഒരു മണിരത്‌നം മാജിക് 'തഗ് ലൈഫ്' റിവ്യൂ

-മണി രത്‌നവും ഉലകനായകന്‍ കമല്‍ഹാസനും. ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ട് ഇതിഹാസങ്ങള്‍ ഒരുമിച്ച ചിത്രമാണ് 'തഗ് ലൈഫ്'. 1987-ല്‍ ഇരുവരും ഒരുമിച്ച ക്‌ളാസിക് ചിത്രം 'നായകനു' ശേഷം വീണ്ടും മൂന്നര പതിറ്റാണ്ടിലേറെ കഴിഞ്ഞ് ഇരുവരും ഒരുമിക്കുന്നു എന്ന പ്രത്യേകതയോടെയാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തിയത്. നായകന്‍ ബോംബെയിലായിരുന്നുവെങ്കില്‍ തഗ് ലൈഫ് കഥ നടക്കുന്നത് ഡല്‍ഹിയിലാണ്. അടിയും ഇടിയും വെട്ടും കുത്തും കൊലയും ചതിയും പ്രതികാരവും പ്രണയവും അങ്ങനെ ഒരു ഗ്യാങ്ങ്സ്റ്റര്‍ മൂവിക്ക് വേണ്ട എല്ലാ ചേരുവകളും കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തുകൊണ്ട് ഒട്ടും മടുക്കാത്ത രീതിയില്‍ പുതുമയുളള ദൃശ്യവിഭവമായിട്ടാണ് മണിരത്‌നം തഗ് ലൈഫ് ഒരുക്കിയിട്ടുള്ളത്

മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റ വെള്ളിത്തിരയിലേക്ക്

മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റ വെള്ളിത്തിരയിലേക്ക്

മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെന്നു വിളിക്കുന്ന തേജാ ലക്ഷ്മിയും വെള്ളിത്തിരയിലേക്ക്. നവാഗതനായ ബിനു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സുന്ദരിയായവള്‍ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം. സര്‍ജാനോ ഖാലിദ് ആണ് നായകന്‍. ഇക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് സാലി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് കുഞ്ഞാറ്റയെത്തുന്നത്. മലയാളത്തിലെ മറ്റു നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ഉടന്‍ ആരംഭിക്കും.