Image

മികച്ച പ്രതികരണങ്ങളുമായി ‘ഓടും കുതിര ചാടും കുതിര’

Published on 30 August, 2025
മികച്ച പ്രതികരണങ്ങളുമായി ‘ഓടും കുതിര ചാടും കുതിര’

അൽത്താഫ് സലിം സംവിധാനം ചെയ്ത് ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഒരു കളർ ഫുൾ എന്റർടൈനർ ആണ് ഓടും കുതിര ചാടും കുതിര എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഫഹദ് ഫാസിൽ, കല്യാണി, വിനിത്, അനുരാജ്, സുരേഷ് കൃഷ്ണ എന്നിങ്ങനെ അനേകം ആർട്ടിസ്റ്റുകൾ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും ലാൽ അവതരിപ്പിച്ച മാത്യു എന്ന് കഥാപാത്രം തിയേറ്ററിൽ ഏറെ ചിരി പടർത്തി എന്നാണ് ആരാധകരുടെ അഭിപ്രായം.

ഫൺ എലമെന്റ്കളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രോപ്പർ റൊമാന്റിക് കോമഡി സിനിമയാണ് ഓടും കുതിര ചാടും കുതിര.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക