Geetham 16
I have had my invitation to this world's festival, and thus my life has been blessed. My eyes have seen and my ears have heard.
It was my part at this feast to play upon my instrument, and I have done all I could.
Now, I ask, has the time come at last when I may go in and see thy face and offer thee my silent salutation?
ഗീതം 16
ധരിത്രിയില്‍ മഹോത്സവത്തിലൊന്നു പങ്കു ചേരുവാന്‍
ധരേശനെന്നെയും ക്ഷണിച്ചതെത്ര ഭാഗ്യമോര്‍ക്കുകില്‍
ധരാതലത്തിലെന്റെ ജന്മമിന്നു ധന്യമായി ഞാന്‍
ഇരുന്നിടുന്നു തൃപ്തിയോടെ യാസ്വദിച്ചീ ജീവിതം.
മനോജ്ഞ ദൃശ്യമാസ്വദിച്ചു മോദമാര്‍ന്നു നേത്രവും
മനം കുളിര്‍ന്ന ഗാനധാരയാസ്വദിച്ചു കര്‍ണ്ണവും
അനന്തശാന്തിയാര്‍ന്നു തൃപ്തിയോടെ മേവിടുന്നതും
അനാദ്യ നന്മയൊന്നു മാത്രമെന്നറിഞ്ഞിടുന്നു ഞാന്‍
മഹോത്സവത്തിലേഴയാമെനിക്കു വേണുവൂതുവാന്‍
മഹേശ്വരന്‍ കനിഞ്ഞു നല്‍കിയീയൊരാജ്ഞ യെന്നതാല്‍
മഹീതലത്തില്‍ ഖേദ, മോദമൊത്തിണച്ച പാട്ടുകള്‍
മഹാശയന്നു വേണ്‍ടിയാലപിച്ചു സഞ്ചരിപ്പു ഞാന്‍.
ഗമിച്ചിടാനൊരുങ്ങിടുന്നു വേണു കയ്യിലേന്തി ഞാന്‍
സമീപമെത്തി ദിവ്യസന്നിധാന ദൃശ്യമാര്‍ന്നിടാന്‍
നമിച്ചിടട്ടെ ദിവ്യപാദപീഠമൊന്നു മുത്തി ഞാന്‍
ഗമിച്ചിടാന്‍ ജയധ്വനിക്കു കാത്തിടുന്നു വാഞ്ഛയാല്‍.
Geetham 17
I am only waiting0 for love to give myself up at last into his hands.
That is why it is so late and why I have been guilty of such omissions.
They come with their laws and their codes to blind me fast; but I evade their ever, for I am only waiting for love to give myself up at last into his hands.
People blame me and call me heedless; I doubt not they are right in their blame.
The market day is over and work is all done for the busy.
Those who came to call me in vain have gone back in anger. I am only waiting for love to give myself up at last into his hands.
ഗീതം 17
സമര്‍പ്പണം സ്വയം നടത്തുവാനൊരുങ്ങി നില്‍പു ഞാ
നമേയമായ രാഗമാം കരങ്ങളില്‍ പ്രശാന്തമായ്
സമസ്ത തെറ്റുമൊന്നിനൊന്നു ചെയ്തതിന്നു ഞാനിതാ
സമോദമിന്നു നിന്നിടുന്നു ശിക്ഷയേറ്റു വാങ്ങുവാന്‍
കടന്നു പോയിടുന്നു നേരമാരെയും പ്രതീക്ഷിയാ
തടുത്തു വന്നു നിന്നിടുന്നു നീതി തന്‍കരങ്ങളാല്‍
കുടുക്കുവാനടുത്തിടുന്നുവെങ്കിലും ഒഴിഞ്ഞിടാന്‍
തിടുക്കമായ് ശ്രമിപ്പിതേ ജനം പഴിക്കുമെങ്കിലും.
ശിരസ്സിലേറ്റി നിന്നിടാം സമസ്തമേതു ശിക്ഷയും
നിരയ്ക്കു പിന്നിലായി നില്‍ക്കിലും ജനം പഴിച്ചിടും
പിരിഞ്ഞുപോയിടുന്നു കോപമോടെ വന്ന ശിക്ഷകര്‍
ഇരിപ്പു ഞാന്‍ പ്രമോദമായി ദിവ്യരാഗവായ്പിനായ്.
Read more: https://emalayalee.com/writer/22