ഓ സി ഐ കാർഡ് ഉടമകൾക്കു പുതിയ നിയന്ത്രണങ്ങൾ കൊണ്ടു വന്നുവെന്ന വാർത്ത ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസലേറ്റ് നിഷേധിച്ചു. കാർഡ് ഉടമകളുടെ അവകാശങ്ങൾ സംബന്ധിച്ച് മാർച്ച് 4ലെ ഗസറ്റ് വിജ്ഞാപനത്തിൽ പറഞ്ഞ വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരുന്നുവെന്നു അവർ വ്യക്തമാക്കി.
പുതിയ നിയന്ത്രണങ്ങൾ വന്നതായി ചില റിപ്പോർട്ടുകൾ കണ്ടതായി കോൺസലേറ്റ് ചൂണ്ടിക്കാട്ടി. അതിൽ വാസ്തവമില്ല.
Indian Consulate denies new curbs for OCI cardholders