Image

വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ തമ്മിലുള്ള ഏക ഡിബേറ്റ് ചൊവാഴ്ച്ച രാത്രി (പിപിഎം)

Published on 30 September, 2024
വൈസ്  പ്രസിഡന്റ് സ്ഥാനാർഥികൾ തമ്മിലുള്ള ഏക ഡിബേറ്റ് ചൊവാഴ്ച്ച രാത്രി (പിപിഎം)

2024 തിരഞ്ഞെടുപ്പിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ തമ്മിലുള്ള ഏക ഡിബേറ്റ് ചൊവാഴ്ച്ച ന്യൂ യോർക്കിൽ നടക്കും. ഡെമോക്രാറ്റിക്‌ വി പി സ്ഥാനാർഥി മിനസോട്ട ഗവർണർ ടിം വാൾസും റിപ്പബ്ലിക്കൻ സ്ഥാനാർഥി സെനറ്റർ ജെ ഡി വാൻസും തമ്മിലുളള സംവാദത്തിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന എന്തെങ്കിലും സംഭവിക്കുമോ എന്നു ഉറപ്പാക്കാനാവില്ല.

അപ്രതീക്ഷിതമായി സ്ഥാനാർഥികളായ ഇരുവരും ഡിബേറ്റിനു വിശദമായ തയാറെടുപ്പ് നടത്തിയെന്നാണ് റിപ്പോർട്ട്. ദേശീയ തലത്തിൽ ഏറെ അറിയപ്പെട്ടവരല്ല ഇരുവരും. അതു കൊണ്ടു തന്നെ ജനങ്ങൾക്കു ഡിബേറ്റ് കാണാൻ ഏറെ താല്പര്യം ഉണ്ടാവാം.

വാൾസ് ഏതാണ്ട് 20 വർഷം അധികാര സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വാൻസ്‌ ആറു തവണ കോൺഗ്രസ് അംഗമായിരുന്നു. പിന്നീട് സെനറ്റിൽ കന്നിക്കാരനായിരിക്കെ ആണ് ട്രംപ് അദ്ദേഹത്തെ നിയോഗിച്ചത്.

വിവാദങ്ങളിൽ നിന്നു മാറി നിന്നിട്ടുള്ള വാൾസ് നാടൻ ശൈലി കൊണ്ട് ജനങ്ങളെ ആകർഷിക്കുന്ന നേതാവാണ്. വിവാദങ്ങളിൽ പെട്ട് വിമർശനം  വാങ്ങിയിട്ടുള്ള വാൻസ്‌ ആവട്ടെ ട്രംപിന്റെ 'മാഗാ' പ്രസ്ഥാനത്തിന്റെ ഭാവി നേതാവായാണ് കരുതപ്പെടുന്നത്.

സി ബി എസ് ബ്രോഡ്കാസ്റ്റിംഗ് സെന്ററിൽ നടക്കുന്ന ഡിബേറ്റ് ഈസ്റ്റേൺ ടൈം രാത്രി 9 മണിക്കാണ് ആരംഭിക്കുക.

VP candidates to debate tonight 

Join WhatsApp News
ജെ.മാത്യു 2024-09-30 22:37:33
ഭൂലോക fraud ആണ് വാൽ(സ്).യുദ്ധത്തിന് പോകേണ്ടിവരുമെന്നുവന്നപ്പോൾ സൈന്യത്തിൽ നിന്ന് ഒളിച്ചോടി.എന്നിട്ടും സൈന്യത്തിൽ ധീരമായി സേവനംഅനുഷ്ടിച്ചെന്ന് വീരവാദം മുഴക്കുന്നു.അതെസമയം സൈന്യത്തിൽ പൂർണ്ണമായും സേവനം ചെയ്ത് വിരമിച്ചയാളാണ് വാൻസ്.വാൽ(സ്) ഗവർണ്ണർ ആയിരിക്കുമ്പോഴാണ് മിനിസോട്ടയും മറ്റുവൻ നഗരങ്ങളും കത്തിയത്.അന്ന് അത് നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിഞില്ല.മിനിയാപ്പൊലിസ് കൊള്ളയടിച്ചപ്പോൾ അത് നിയന്ത്രിച്ചിരുന്നെങ്കിൽ മറ്റ് നഗരങ്ങളിലേക്ക് കൊള്ളവ്യാപിക്കില്ലായിരുന്നു. അമേരിക്കകണ്ട ഏറ്റവും വലിയ അഴിമതിയാണ്കോവിഡ് കാലത്ത് അദ്ദേഹം മിനിസോട്ടയിൽ നടത്തിയത്.കോവിഡിനുവേണ്ടി അനുവദിച്ച തുക മുക്കാലും അദ്ദേഹം വകമാറ്റി ചിലവാക്കി.അതേപ്പറ്റി അന്വേഷണം നടക്കുന്നു.അദ്ദഹം ഒരിക്കലും ഒരു സ്ഥനത്തിനും യോഗ്യനല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക