Image

കനത്തമഴയില്‍ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞ് മലയാളി അധ്യാപിക മരിച്ചു

Published on 01 October, 2024
 കനത്തമഴയില്‍ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞ് മലയാളി അധ്യാപിക മരിച്ചു

ഊട്ടി: കൂനൂരില്‍ കനത്തമഴയില്‍ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു. പാലക്കാട് രാമശ്ശേരി സ്വദേശിനിയും കൂനൂരില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയുമായ ജയലക്ഷ്മി (42) ആണ് മരിച്ചത്.

കൂനൂർ കൃഷ്ണപുരത്തെ രവീന്ദ്രനാഥിന്റെ ഭാര്യയാണ്.

ഞായറാഴ്ചരാത്രി കൂനൂരില്‍ കനത്തമഴ പെയ്തിരുന്നു. ഇതേത്തുടർന്ന് രാത്രി പത്തു മണിയോടെ രവീന്ദ്രനാഥിന്റെ വീട്ടില്‍ വെള്ളംകയറാൻ തുടങ്ങി. ജയലക്ഷ്മി വീട്ടിനുള്ളിലെ വെള്ളം പുറത്തേക്ക് കളയാൻ ശ്രമിക്കുമ്ബോള്‍ മുന്നിലുള്ള മണ്‍തിട്ട ഇടിഞ്ഞു വിഴുകയായിരുന്നു. ജയലക്ഷ്മി ഉള്ളിലകപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി മണിക്കൂറുകള്‍ ശ്രമിച്ച്‌ ജയലക്ഷ്മിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. വീട്ടിനുള്ളില്‍ അകപ്പെട്ട രവീന്ദ്രനാഥിനെയും രണ്ട് കുട്ടികളെയും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുറത്തേക്കെത്തിച്ചു. ഇവർക്ക് കാര്യമായ പരിക്കുകളില്ല.

കാർത്തിക ബാലന്റെയും പത്മജ റാണിയുടെയും മകളാണ് ജയലക്ഷ്മി. സഹോദരങ്ങള്‍: സുബ്രഹ്മണ്യൻ, കതിർവേലു (ഇരുവരും ബെംഗളൂരു). സംസ്കാരം ഊട്ടിയില്‍ നടത്തി.

തമിഴ്നാട് നിയമസഭ ചീഫ് വിപ്പ് കെ. രാമചന്ദ്രൻ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക