Image

ലിംഗ വിവേചന കേസ് ഒത്തുതീർക്കാൻ എഫ് ബി ഐ $22 മില്യൺ നഷ്ടപരിഹാരം നൽകും (പിപിഎം)

Published on 01 October, 2024
ലിംഗ വിവേചന കേസ് ഒത്തുതീർക്കാൻ എഫ് ബി ഐ  $22 മില്യൺ നഷ്ടപരിഹാരം നൽകും (പിപിഎം)

എഫ് ബി ഐയിലെ വനിതകൾ പരിശീലന കാലത്തു ലിംഗ വിവേചനവും ലൈംഗിക പീഡനവും നേരിട്ടുവെന്ന പരാതിയിൽ 34 വനിതകൾക്കായി ഏജൻസി $22 മില്യൺ നഷ്ടപരിഹാരം നൽകും.

അന്യായമായ പിരിച്ചു വിടലും പരിശീലന കാലത്തു ലൈംഗിക ചുവയോടെയുള്ള അഭിപ്രായങ്ങളും പരാതിക്കു കാരണമായി. വനിതാ റിക്രൂട്ടുകളുടെ സ്തനങ്ങളെ കുറിച്ചും മറ്റും അഭിപ്രായ പ്രകടനം നടത്തിയിരുന്നു എന്ന് പരാതിയിൽ പറയുന്നു.

സ്വന്തം പുരുഷന്മാരോട് കൂറില്ലാത്തവർ എന്ന ആരോപണവും അവർ കേട്ടു.  

വിർജീനിയയിലെ ക്വാണ്ടികോയിലുള്ള ട്രെയിനിങ് അക്കാദമിയിൽ നിന്നു പിരിച്ചു വിട്ട 34 വനിതകളാണ് കേസ് കൊടുത്തത്. ഫെഡറൽ ജഡ്ജിന്റെ അംഗീകാരം കൂടി വേണ്ട നഷ്ടപരിഹാരം എഫ് ബി ഐ ചരിത്രത്തിൽ തന്നെ ഏറ്റവും വലുതാണ്."

ഈ പ്രശ്നങ്ങൾ ഏജൻസിയുടെ എല്ലാ തലത്തിലും ഉണ്ടെന്നും അവയ്ക്കു കാരണമാവുന്ന സമീപനങ്ങൾ അവിടെ തന്നെ ഉണ്ടാവുന്നതാണെന്നും വനിതകളുടെ അഭിഭാഷകൻ ഡേവിഡ് ജെ. ഷാഫർ പറഞ്ഞു. "ആ സമീപനങ്ങൾ തിരുത്താൻ ഈ കേസ് ഒരു കാരണമാവും."

FBI agrees $22 million for harassed women

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക