Image

കാനഡയിലെ വിശേഷങ്ങൾ (ഓട്ടം തുള്ളൽ: ജോൺ ഇളമത)

Published on 01 October, 2024
കാനഡയിലെ വിശേഷങ്ങൾ  (ഓട്ടം തുള്ളൽ: ജോൺ ഇളമത)

കാലം മാറി കോലം മാറി 
കാനഡയുടെ രൂപം മാറി 
മലയാളി കുടിയേറ്റം 
മാറ്റി മറിച്ചീ കൾച്ചറിനെ !

മൾട്ടീകൾച്ചർ അടിച്ചുമാറ്റി 
കേരളകൾച്ചർ തിരുകികേറ്റി 
ഒന്നിനുമൊരു ചിട്ടയുമില്ല 
തോന്നിയപോലൊരു 
ജീവിതശൈലിയിൽ 
മാറ്റിമറിച്ചു ജീവിതമാകെ !

കിട്ടിയ സ്വാതന്ത്യത്തിൻ 
പെട്ടിയഴിച്ചാറാടി 
പാർക്കിൽ പട്ടയടിച്ചു 
കുഴഞ്ഞുനടന്നു 
മൂത്രമൊഴിച്ചു 
തെരുവിൽ നിന്ന്  
ബീച്ചുകളിൽ മലമൂത്രാദി 
വിസർജ്ജനമായി!
ബഹളം വെച്ചു നടന്നു 
ബഹുജന മദ്ധ്യത്തിൽ 
അപമര്യദയോടങ്ങു
കൂകിവിളിച്ചു വിളയാടി!


മുക്കിനു മുക്കിനു സമാജങ്ങൾ 
ആഘോഷ പെരുമഴയെങ്ങും 
ഓണാഘോഷ ത്രില്ലിൽ 
ഓണത്തല്ലിൻ പൊടിപൂരം 
കണ്ടോടാ ഞങ്ങടെ കൾച്ചർ  
എന്നൊരു ബോർഡും കാട്ടി !

എന്തിനുപറയട്ടിവിടെ  വിശേഷം
സായിപ്പിൻ ക്ഷമയറ്റു 
വേണ്ടേ വേണ്ടീകൂട്ടരെ 
ഇനിയങ്ങോട്ടിങ്ങനെ 
ഇമിഗ്രേഷന്റെ ചട്ടം മാറ്റി 
മാന്യന്മാരെ മാത്രം 
മതിയെന്നായീ സർക്കാർ!   

Join WhatsApp News
Sudhir Panikkaveetil 2024-10-01 19:40:29
ശരിയാണോ കവി പറയുന്നത് ? എങ്കിൽ കാനഡയുടെ തെരുവീഥിയിൽ ഒരു ഓട്ടം തുള്ളൽ അരങ്ങേറ്റം കൂടി നടത്തി സായിപ്പിനെ ഞെട്ടിക്കാം. 😊😊
Kutty Krisna Marar 2024-10-02 08:10:51
തെക്ക് തെക്ക് ഒരു ദേശത്ത്, കാനഡ എന്നൊരു ദേശത്ത് ജകന കുമ്പ ശീല ഇളക്കി ഓട്ടം തുള്ളി വരും കേര കേരള സംസ്കാര വിവരണവുമായി റോഡുകൾ ബ്ലോക്ക് ആക്കി, താലപ്പൊലിയെന്തി ചെണ്ട അടിച്ചു, ബ്ലാങ്കറ്റ് മാതിരി ഒരു കള്ളിത്തുണി അരയിൽ ചുറ്റി, കുണ്ടി കുലുക്കി കോപ്രായം കാണിച്ച് റോഡിൽ ചീറ്റി തുപ്പി ഗാർബേജ് വലിച്ചെറിഞ്ഞ്, അതിഭീകര ഗർവ്വോടെ, സായിപ്പിനെ ചീത്ത പറഞ്ഞു ഇന്ത്യൻ രാഷ്ട്രീയക്കാരെ തോളിലേറ്റി മണത്ത് മണത്ത് സിനിമാതാരങ്ങളെ മുട്ടിയുരുമ്മി കീ ജയ് വിളി കൂക്കുവിളി തൊള്ള തൊരപ്പൻ മലയാളി മേയർമാരെ, മലയാളി ജഡ്ജിമാരെ മലയാളി കൗൺസിലർ മാരെ, തോളിൽ കേറ്റി പട്ടയടിച്ച് സ്വയം ഒരു പട്ടേലായ് നടിക്കും കേരള നാട്ടിൽ നിന്ന് കുടിയേറിയ ഒരു കൂട്ടം മലയാളികൾ നാടിനെ നാറ്റിക്കുന്നു അളിയാ പൊന്നളിയാ കഥകളിങ്ങനെ പലതും പറയും അതുകൊണ്ട് ആർക്കും പരിഭവം അരുതേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക