Image

വൈസ് പ്രസിഡന്റ് ഡിബേറ്റ് ഇന്ന് രാത്രി 9 മണി (ഇ.ടി)

Published on 01 October, 2024
വൈസ്  പ്രസിഡന്റ്  ഡിബേറ്റ് ഇന്ന്  രാത്രി 9 മണി (ഇ.ടി)

2024 തിരഞ്ഞെടുപ്പിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ തമ്മിലുള്ള ഏക ഡിബേറ്റ് ഇന്ന് രാത്രി 9 മണിക്ക്  (ഈസ്റ്റേൺ ടൈം) ന്യൂ യോർക്കിൽ നടക്കും. ഡെമോക്രാറ്റിക്‌ വി പി സ്ഥാനാർഥി മിനസോട്ട ഗവർണർ ടിം വാൾസും റിപ്പബ്ലിക്കൻ സ്ഥാനാർഥി സെനറ്റർ ജെ ഡി വാൻസും തമ്മിലുളള സംവാദത്തിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന എന്തെങ്കിലും സംഭവിക്കുമോ എന്നു ഉറപ്പാക്കാനാവില്ല.

സി ബി എസ് ബ്രോഡ്കാസ്റ്റിംഗ് സെന്ററിൽ നടക്കുന്ന ഡിബേറ്റ് ഈസ്റ്റേൺ ടൈം രാത്രി 9 മണിക്കാണ് ആരംഭിക്കുക.

സിബിഎസ് ഈവനിംഗ് ന്യൂസ്' അവതാരക നോറ ഒ ഡോണലും 'ഫേസ് ദ നേഷൻ' മോഡറേറ്റർ മാർഗരറ്റ് ബ്രണ്ണനും  ആയിരിക്കും മോഡറേറ്റർമാർ

CBS, ഫോക്‌സ് ന്യൂസ്, സിഎൻഎൻ, പിബിഎസ്, സി-സ്‌പാൻ എന്നിവയുൾപ്പെടെയുള്ള മിക്ക  നെറ്റ്‌വർക്കുകളിലും ഒരേസമയം സംവാദം ലഭ്യമാകും.   ഡിജിറ്റൽ CBS ന്യൂസ് പ്ലാറ്റ്‌ഫോം, പാരാമൗണ്ട്+ എന്നിവയിൽ സംവാദം സംപ്രേക്ഷണം ചെയ്യും. കൂടാതെ,  നിങ്ങൾക്ക് DIRECTV സ്ട്രീമിലുള്ളവയിലേക്ക് ട്യൂൺ ചെയ്യാം.

അപ്രതീക്ഷിതമായി സ്ഥാനാർഥികളായ ഇരുവരും ഡിബേറ്റിനു വിശദമായ തയാറെടുപ്പ് നടത്തിയെന്നാണ് റിപ്പോർട്ട്. ദേശീയ തലത്തിൽ ഏറെ അറിയപ്പെട്ടവരല്ല ഇരുവരും. അതു കൊണ്ടു തന്നെ ജനങ്ങൾക്കു ഡിബേറ്റ് കാണാൻ ഏറെ താല്പര്യം ഉണ്ടാവാം.

വാൾസ് ഏതാണ്ട് 20 വർഷം അധികാര സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വാൻസ്‌ ആറു തവണ കോൺഗ്രസ് അംഗമായിരുന്നു. പിന്നീട് സെനറ്റിൽ കന്നിക്കാരനായിരിക്കെ ആണ് ട്രംപ് അദ്ദേഹത്തെ നിയോഗിച്ചത്.

വിവാദങ്ങളിൽ നിന്നു മാറി നിന്നിട്ടുള്ള വാൾസ് നാടൻ ശൈലി കൊണ്ട് ജനങ്ങളെ ആകർഷിക്കുന്ന നേതാവാണ്. വിവാദങ്ങളിൽ പെട്ട് വിമർശനം  വാങ്ങിയിട്ടുള്ള വാൻസ്‌ ആവട്ടെ ട്രംപിന്റെ 'മാഗാ' പ്രസ്ഥാനത്തിന്റെ ഭാവി നേതാവായാണ് കരുതപ്പെടുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക