ബെയ്റൂട്ട്: ഹിസ്ബുല്ലയ്ക്ക് എതിരെ ഇസ്രായേല്‍ കരയുദ്ധം ആരംഭിച്ചതിനാല്‍ എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ ലെബനൻ വിടണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി.
4,000 ഇന്ത്യക്കാർ ലെബനനിലുണ്ടെന്നാണ് കണക്ക്.ഏതെങ്കിലും കാരണത്താല്‍ അവിടെ തുടരുന്നവരുണ്ടെങ്കില്‍ അതീവ ജാഗ്രത പാലിക്കണം.
യാത്രകള്‍ നിയന്ത്രിക്കാനും ബെയ്റൂട്ടിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും നിർദ്ദേശം നല്‍കി. അടിയന്തര സാഹചര്യത്തില്‍ ഇ മെയിലിലും +96176860128 എമർജൻസി ഫോണ്‍ നമ്ബരിലും ബന്ധപ്പെടണമെന്ന് എംബസി നിർദേശം നല്‍കി.