ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിർത്തിക്കടുത്തുള്ള കാരക്കോറം പീഠഭൂമിയില്‍ മിസൈല്‍ പരീക്ഷണം നടത്തി ചൈന. ഇന്ത്യക്കുള്ള ശക്തമായ മുന്നറിയിപ്പായി നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു.
ഇന്ത്യ-ചൈന നയതന്ത്ര ചർച്ചകള്‍ നടക്കുന്നതിനിടെയാണ് പരീക്ഷണം നടന്നതെന്ന് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു.
17,390 അടി ഉയരത്തില്‍ സബ്സോണിക് ക്രൂയിസ് മിസൈലിനെയാണ് പരീക്ഷിച്ചത്. ഇന്ത്യയുടെ ആയുധശേഖരത്തില്‍ ഉണ്ടായിരിക്കാവുന്ന ഏറ്റവും മികച്ച മിസൈലുകളെ ചൈനക്ക് വീഴ്ത്താൻ കഴിയുമെന്ന് കാണിക്കാനുള്ള ശക്തി പ്രകടനമാണ് ഈ പരീക്ഷണമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. 'പരീക്ഷണത്തിന്റെ സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അതിർത്തിയോടുള്ള സാമീപ്യം ഇത് ഒരു പ്രതിരോധ തന്ത്രത്തിന്റെ ഭാഗമാണെന്ന് വിശകലന വിദഗ്ധർ പറയുന്നുവെന്നും ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് പറഞ്ഞു.
ചൈനയും ഇന്ത്യയും ബീജിങ്ങില്‍ അതിർത്തി വിഷയത്തില്‍ 31ാ മത് കൂടിക്കാഴ്ച നടത്തിയ അതേദിവസം തന്നെയാണ് ചൈനീസ് മാധ്യമം മിസൈല്‍ പരീക്ഷണം റിപ്പോർട്ട് ചെയ്തത്.