ഒന്നാം സമ്മാനം 10, 000 രൂപ രണ്ടാം സമ്മാനം 5, 000 രൂപ
പ്രിയരേ
ചെറുകഥാമത്സരത്തോടൊപ്പം ഇ-മലയാളി കവിതാ മത്സരവും സംഘടിപ്പിക്കുന്നു. രണ്ടു മത്സരത്തിലെയും വിജയികളെ 2025 ജനുവരിയിൽ പ്രഖ്യാപിക്കും.
കവിതമത്സരം - നിബന്ധനകൾ
കവിതകൾ മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതാകരുത്. മലയാളം കവിതകൾ ആണ് പരിഗണിക്കുന്നത്.
കവിതകൾ വൃത്തമുള്ളതോ, ഗദ്യകവിതകളോ ആകാം. എന്നാൽ ഗദ്യത്തിൽ മാത്രം എഴുതുന്ന കവിതകൾ തിരസ്കരിക്കപ്പെടും.
മതം, രാഷ്ട്രീയം, അശ്ലീലം, എന്നിവ ഒഴിച്ച് ഏതു വിഷയത്തെക്കുറിച്ചും എഴുതാം.
കവികൾ പതിനെട്ടു വയസ്സിനു മേലെ പ്രായമുള്ളവരായിരിക്കണം.
കവിതകൾ ഗൂഗിൾ ഫോണ്ടിൽ ടൈപ്പ് ചെയ്തു വേർഡ് ഫോർമാറ്റിൽ അല്ലെങ്കിൽ പി ഡി എഫ് ൽ അയച്ചുതരണം. ഇ-മെയിൽ mag@emalayalee.com
കവിതകൾ ലഭിക്കേണ്ട അവസാന തിയ്യതി ഡിസംബർ ഒന്ന്, 2024.
ക്യാഷ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് എഴുത്തുകാരായ ജോസ് ചെരിപുരം, സരോജ വർഗീസ് എന്നിവരാണ് .
ഈ മത്സരത്തെക്കുറിച്ച കൂടുതലായി അറിയാൻ ശ്രീ സുധീർ പണിക്കവീട്ടിലുമായി ബന്ധപെടുക.whatsapp നമ്പർ 718 570 4020 (prefer texting to talking)
ഇ-മലയാളി