Image

പവര്‍ പോയ പവ്വാര്‍ (സുനില്‍ വല്ലാത്തറ ഫ്‌ലോറിഡാ )

സുനില്‍ വല്ലാത്തറ ഫ്‌ലോറിഡാ Published on 05 October, 2024
പവര്‍ പോയ പവ്വാര്‍  (സുനില്‍ വല്ലാത്തറ ഫ്‌ലോറിഡാ )

.                        ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയക്കാരില്‍ പ്രധാനി ആണ് ശരദ് പവ്വാര്‍. 


.                               നാലു തവണ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന പവ്വാര്‍ നരസിംഹറാവുവിന്റെയും മന്‍മോഹന്‍ സിങ്ങിന്റെയും ഗവണ്മെന്റ്ല്‍ ക്യാബിനറ്റ് മന്ത്രിയും ആയിരുന്നു.  98 മുതല്‍ 99വരെ വാജ്പേയ് പ്രധാന മന്ത്രി ആയിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവ് പവ്വാര്‍ ആയിരുന്നു. 

.                        യൂത്ത്‌കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ പവ്വാര്‍ പല തവണ കോണ്‍ഗ്രസില്‍ വരികയും പോവുകയും ചെയ്‌തെങ്കിലും കോണ്‍ഗ്രസ് എസ് രൂപീകരിച്ച ശേഷം മഹാരാഷ്ട്രയില്‍ വന്‍ ശക്തി ആയി വളരുകയും അങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ചാണക്യന്‍ ആയി മാറുകയും ചെയ്തു. 


.                        99ലെ പാര്‍ലമെന്റ് ഇലക്ഷനോട് അനുബന്ധിച്ചു അന്ന് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന പവ്വാര്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി സോണിയ ഗാന്ധിയെ പ്രധാന മന്ത്രി സ്ഥാനാര്‍ഥി ആയി ഉയര്‍ത്തി കാണിച്ചതിന് തുടര്‍ന്ന് മറ്റു രണ്ടു കോണ്‍ഗ്രസ് നേതാക്കളായ താരിഖ് അന്‍വറിനോടും പി എം സാങ്മയോടും ഒപ്പം കോണ്‍ഗ്രസ് വിട്ടാണ് പുതിയ എന്‍ സി പി എന്ന ദേശീയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. 

.                           കടുത്ത ക്രിക്കറ്റ് കമ്പക്കാരനായ പവ്വാര്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ന്റെയും ബി സി സി ഐ യുടെയും പ്രസിഡന്റ് ആയിരുന്നു. കൂടാതെ 2010 മുതല്‍ 12വരെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റും ആയിരുന്നു.


.                          കഴിഞ്ഞ കുറെ കാലങ്ങള്‍ ആയി അധികാരം ഇല്ലാത്ത പവ്വാറിനു ഇരുട്ടടി കൊടുത്തു കൊണ്ടാണ് മരുമകന്‍ അജിത് പവ്വാര്‍ പാര്‍ട്ടി പിളര്‍ത്തി ബി ജെ പി പക്ഷത്തേയ്ക്കു ചേക്കേറിയത്. 

.                           മഹാരാഷ്ട്ര നിയമസഭ ഇലക്ഷന്‍ പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോള്‍ വലിയ ഒരു പരീക്ഷണ ഘട്ടം അതിജീവിക്കാനുള്ള പുറപ്പാടില്‍ ആണ് എണ്‍പത്തിമൂന്നുകാരന്‍ ആയ പവ്വാര്‍. 
.                    ദേശീയ പാര്‍ട്ടി ആയ എന്‍ സി പി യുടെ ഭാഗമാണ് കേരളത്തിലെ പി സി ചാക്കോ പ്രസിഡന്റായ എന്‍ സി പി യും. 


.                          കഴിഞ്ഞ കുറെ നാളുകള്‍ ആയി താനുമായി അഭിപ്രായ വ്യത്യാസം ഉള്ള പാര്‍ട്ടിയുടെ മന്ത്രി ശശീന്ദ്രനെ പുറത്താക്കാന്‍ അവസരം പാത്തു നിന്ന ചാക്കോ മറ്റൊരു പാര്‍ട്ടി എം ല്‍ എ തോമസ് കെ തോമസിന് മുന്നില്‍ നിര്‍ത്തി തന്റെ പഴയ സുഹൃത്തും നേതാവുമായ പവ്വാറിന്റെ കത്തു വാങ്ങി ഇടതു മുന്നണി കണ്‍വീനര്‍ക്ക് കൊടുത്തെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ചാക്കോയുടെ പിന്നാമ്പുറ കളിക്ക് ഇതുവരെ കൂട്ടു നിന്നിട്ടില്ല. 


.                          അതോ ഇനി അറിയേണ്ടത് അധികാരം ഇല്ലാത്ത പവ്വാര്‍ ആണോ അതോ എട്ടു വര്‍ഷമായി പവ്വര്‍ഫുള്‍ അധികാരം ഉള്ള പിണറായി ആണോ ഇന്ത്യാ മുന്നണിയില്‍ പവര്‍മാന്‍ എന്നാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക