Geetham 18
Clouds heap upon clouds and it darkens. Ah, love, why dost thou let me wait'outside at the door all alone?
In the busy moments of the noontide work I am with the crowd, but on this'dark lonely day it is only for thee that I hope.
If thou showest me not thy face, if thou leavest me wholly aside, I know not how I am to pass these long, rainy hours
I keep gazing on the far away gloom of the sky, and my heart wanders'waiting with the restless wind.
ഗീതം 18
കടന്നു പോയിടുന്നു മേഘപാളികള്‍ തലയ്ക്കുമേല്‍
കടുത്ത കൂരിരുട്ടിനാല്‍ ദിവാന്തവും കറുത്തിടു
ന്നിടത്തു ഞാനിരുന്നിടുന്നി വാതിലില്‍ തനിച്ചിതെ
ന്നടുത്തു നിന്നിടാതെയെന്നെ യേകനാക്കിയെന്തഹോ?
കഴിപ്പു ഞാനനേകരൊത്തനേക കൃത്യ ലീനനായ്
കഴിഞ്ഞിടുന്നു വാഞ്ഛയാല്‍ ഭവാന്റെ ദര്‍ശനത്തിനായ്
ഒഴിഞ്ഞുമാറിയേകനായി നില്‍പ്പു ഞാനി വാതിലില്‍
ഒഴിഞ്ഞു മാറിടല്ലെയെന്നെ നോക്കിടാതെയെന്‍ പ്രഭോ!
തനിച്ചു നിര്‍ത്തിയാലുമിന്നകന്നു പോയിടല്ലെയി-
ന്നനന്തമാം വിഹായസിങ്കലാഴ്ന്ന ഗോചരങ്ങളും
നനുത്ത ഭീതിയാല്‍ പിടഞ്ഞിടുന്ന ദേഹിയോടുമി
ന്നുനിന്നിടുന്നൊരേഴ ഞാന്‍ ഭവല്‍ പ്രസാദമൊന്നിനായ്.
വിദൂര ദിക്കിലേക്ക് ദൃഷ്ടിചേര്‍ത്തു നില്‍പു ഞാനിതാ
കടുത്ത കാറ്റിനാല്‍ പിടഞ്ഞിടുന്നിതെന്റെ പ്രാണനും
തനിച്ചു നിര്‍ത്തിടുന്നിതെന്തിനിക്കവാടസീമനി?
തനിച്ചു നിര്‍ത്തിയെന്നെ വിട്ടകന്നിടല്ലെ, മല്‍പ്രഭോ!
ദിവാന്തം = സന്ധ്യാസമയം വാഹായസ് = ആകാശം ഗോചരം = കണ്ണ്
Geetham 19
If thou speakest not I will fill my heart with silence and endure it, I will
keep still and wait like the night with starry vigil and its head beat low withpatience.
The morning will surely come, the darkness will surely vanish, and'thy voice pour down in golden streams breaking through the sky.
Then thy words will take wing in songs from every one of my birds''nests, and thy melodies will break forth in flowers in all my forest groves.'
ഗീതം 19
വാബ്ധിയിങ്കലങ്ങു മൗനമാര്‍ന്നിടുന്നതെന്തഹോ !
തവാശിഷം കനിഞ്ഞിടും നിശ്ശബ്ദതയ്ക്കു പാത്രമായ്
വിവസ്വതീല്‍ ജ്വലിച്ചിടുന്ന താരകാ ഗണങ്ങളാ
ലിവം ക്ഷമാര്‍ദ്രയായ രാത്രിപോലെ മേവിടുന്നു ഞാന്‍.
നിറഞ്ഞ മൗനമിന്നിയും ഭവാന്‍ ഭജിക്കുമെങ്കിലോ
നിറച്ചിടാമെന്‍ ഹൃത്തടത്തെ മൗനമാം തവാമൃതാല്‍േ
ജ്വലിച്ചിടുന്ന താരകങ്ങളാലെ രാത്രി നിശ്ചലം
ക്ഷമാര്‍ദ്രയായിരുന്നിടുന്ന പോലെ കാത്തിരിപ്പു ഞാന്‍.
വിടര്‍ന്നിടും പ്രഭാതമങ്ങൊടുങ്ങുമന്ധകാരവും
പടര്‍ന്നിടും സുവര്‍ണ്ണധാര ചേര്‍ന്നു ദേവശബ്ദവും
തുടങ്ങിടും ഭവല്‍സ്വരത്തില്‍ ഗാനമെന്റെ പക്ഷികള്‍
വിടര്‍ന്നിടും സുമങ്ങള്‍ നിന്റെ ഗാനധാരയൊപ്പമായ്.
വിവസ്വതി = ആകാശം, സ്വര്‍ഗ്ഗം സുമങ്ങള്‍ = പൂവുകള്‍
Geetham 20
On the day when the lotus bloomed, alas, mt mind was straying, and I knew it'not. My basket was empty and the flower remained unheeded.
Only now and again 01111a sad1ness fe1ll upon m, and 1 started up from'my dream and felt a sweet trace of a strange fragrance in the south wind.
That vague sweetness made my heart ache with longing and it seemed to me that it was the eager breath of the summer seeking for its completion.
I knew not then that it was so near, that it was mine , and that this perfect sweetness had blossomed in the depth of my own heart.
ഗീതം 20
അറിഞ്ഞതില്ലിതേതു നാള്‍ വിടര്‍ന്നു വന്നു പങ്കജം
അറിഞ്ഞിടാതെയെന്‍ മനം ചരിച്ചതെങ്ങു താനഹോ!
നിറച്ചതില്ല സൂനമെന്റെ കൂടയിങ്കലൊന്നുമേ
മറഞ്ഞു മാറിയെങ്ങഹോ കിടന്നിടുന്നറിഞ്ഞിടാ?
മഥിച്ചിടുന്നിതെന്റെ ചിത്തമിന്നനേക ചിന്തയാല്‍
സുഗന്ധവാഹിയായ മന്ദമാരുതന്‍ കിനാവില
ങ്ങിടയ്ക്കിടണയ്ക്കണഞ്ഞിടുന്നു ഞെട്ടി ഞാനുണര്‍ന്നൊരാ
സുഗന്ധ രേണുവില്‍ മനം മയങ്ങി നിന്നിടുന്നഹോ!
വസന്തമാഗമിച്ചിടുന്ന നേരമീ ധരാന്തരം
ത്രസിച്ചിടുന്നു പൂര്‍ണ്ണതയ്ക്കു കാംക്ഷയാര്‍ന്നിടുന്നപോല്‍
ത്രസിച്ചിടുന്നിതെന്‍ മനം സുഗന്ധമാര്‍ന്നു നീങ്ങുവാന്‍
വസന്തമിന്നുയര്‍ന്നിടുന്നിതെന്റെ ഹൃത്തടത്തിലായ്.
ധരാന്തരം = ഭൂതലം, മന്ദമാരുതന്‍ = ഇളംകാറ്റ്, പങ്കജം = താമര, സൂനം = പുഷ്പം
Read More: https://emalayalee.com/writer/22