Image

സിനിമാരംഗം മാറാനൊന്നും പോകുന്നില്ല: 'മാമാങ്കം' നായിക പ്രാചി ടെഹ്‌ലൻ

Published on 07 October, 2024
സിനിമാരംഗം മാറാനൊന്നും പോകുന്നില്ല: 'മാമാങ്കം' നായിക പ്രാചി ടെഹ്‌ലൻ

മലയാള സിനിമാ രംഗത്ത് നടിമാര്ക്ക് എതിരേയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ  വലിയ വിവാദത്തിനും  കേസിനുമൊക്കെ കാരണമായിട്ടുണ്ടെങ്കിലും  പീഡനങ്ങൾ  ഇല്ലാതാകാൻ പോകുന്നില്ലെന്ന് നടി പ്രാചി ടെഹ്ലൻ. ഇപ്പോഴത്തെ വിവാദത്തിൽ നിന്ന് ഗുണപരമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് 'മാമാങ്കം' സിനിമയിൽ ഉണ്ണിമായയായി പ്രേക്ഷകരുടെ മനംകവർന്ന ഈ പഞ്ചാബി സുന്ദരി പറയുന്നു.

പ്രധാന കാരണം ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ ഇനിമേൽ തങ്ങളുടെ ‘തടി’ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും കാലേകൂട്ടി ചെയ്തുവെയ്ക്കുമെന്നതാണ്. അപ്പോൾ പിന്നെ ആരോപണമുന്നയിക്കുക പോലും   പ്രയാസകരമായി വരും .

ഇപ്പോഴത്തെ വിവാദങ്ങളിൽ ദുഖമുണ്ട്. ചില നടിമാരുടെ കഥകൾ ഭീകരവും ഹൃദയഭേദകവുമാണ് - സുരേഷ് ഗോപി നായകനായ 'വരാഹം' സിനിമയിൽ നവ്യ നായർക്കൊപ്പം വേഷമിട്ട പ്രാചി പറയുന്നു. OTT റിലീസിനുള്ള നടപടിക്രമങ്ങൾ  കാരണമാണ് സിനിമ ഇനിയും റിലീസ് ചെയ്യാത്തത്.  അതും ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് പ്രാചിയും സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും.

സ്പോര്ട്സ് രംഗത്തുനിന്നും വന്നതിനാൽ  പ്രശ്നങ്ങളെ നേരിടാനുള്ള കെല്പ് തനിക്കുണ്ടെന്നവർ പറയുന്നു. എന്നാൽ  എല്ലാവരും അങ്ങനെയല്ല. എല്ലാ രംഗത്തും സ്ത്രീകൾക്കെതിരായ പീഡനങ്ങളുണ്ട്. സിനിമാ രംഗത്ത് അത് കൂടുതാണെന്ന് മാത്രം.

പീഡകര്ക്കെതിരേ സ്ത്രീകൾ  സംഘടിക്കുമെന്നൊന്നും കരുതുന്നില്ല. ചാൻസ് തേടി പത്തുപേർ എത്തുമ്പോൾ നാലുപേർ എന്ത് അഡ്ജസ്റ്റ്മെന്റിനും തയാറുള്ളവരാകാം. അതിന് തയ്യാറാകാത്തവരെ കയ്യോടെ ഒഴിവാക്കും എന്നതാണ് സ്ഥിതി. അതോടെ സിനിമാ മോഹവുമായി വരുന്നവർ  വിട്ടുവീഴ്ചകള്ക്ക് തയാറാകുന്ന സ്ഥിതി വരും. ഇതൊന്നും ഇല്ലാതാകുമെന്ന് കരുതുന്നില്ല.

മലയാളത്തിനു പുറമെ തെലുങ്കിലും തമിഴിലും അഭിനയിക്കുന്നുണ്ടെന്ന് പ്രാചി പറഞ്ഞു . കെ.ടി കുഞ്ഞുമോന്റെ ജന്റില്മാൻ -2 ആണ് തമിഴ് ചിത്രം. 'വരാഹം' നല്ല കഥയാണ്. ത്രില്ലർ  ആണത്.  

സിനിമയ്ക്ക് പുറമെ ചാരിറ്റി രംഗത്തും പ്രാചി  സജീവമാണ്. പ്രാചി ടെഹ്ലൻ ഫൗണ്ടേഷൻ വഴി സ്ത്രീകളുടേയും പെണ്കുട്ടികളുടേയും ശാക്തീകരണം ആണ് ലക്ഷ്യമിടുന്നത്. അതിനു പുറമെ ക്യാമറ നിര്മ്മാതാക്കളായ നൈക്കോണിന്റെ വൈല്ഡ് ലൈഫ് അംബാസഡറാണ്. ധാരാളമായി യാത്രയും ചെയ്യുന്നു.

മലയാളം ഇപ്പോഴും നന്നായി പറയാൻ അറിയില്ലെങ്കിലും മലയാളികൾ  തന്നെ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. എവിടെ ചെന്നാലും ആളുകൾ തിരിച്ചറിയും. കൊച്ചിയിലാണ് ഇപ്പോള് കൂടുതലായും താമസിക്കുന്നത്. പക്ഷെ മലയാളം പഠിക്കുക വളരെ വിഷമകരം തന്നെ. മലയാളിപേര് സ്വീകരിക്കണമെന്നൊന്നും  തോന്നിയിട്ടില്ല.

മലയാളം സിനിമകൾ വലിയ വിജയം നേടുന്നു. ഇപ്പോൾ പല ഭാഷകളിലുള്ളവർക്കും ഡിജിറ്റലായി  മലയാളം സിനിമ   കാണാൻ കഴിയുന്നു. ബുദ്ധിപരമായ സിനിമകളാണ് മലയാളത്തിന്റേത്. നല്ല കണ്ടന്റ് ആണത്. കേരളം പോലുള്ള ഈ ചെറിയ സ്റ്റേറ്റിനെ ഹിന്ദിയോടോ  തെലുങ്കിനോടോ താരതമ്യം ചെയ്യാനാവില്ല. എങ്കിലും ഇപ്പോൾ മലയാള സിനിമ എല്ലായിടത്തും  വിജയം നേടുന്നതിൽ സന്തോഷമുണ്ട്..

ന്യൂജേഴ്സിയിലടക്കം കുടുംബാംഗങ്ങൾ ഉണ്ടെങ്കിലും അമേരിക്കയില് ചേക്കേറാൻ  താത്പര്യമില്ലെന്നു പ്രാചി.. കുറഞ്ഞ പക്ഷം ഇപ്പോഴെങ്കിലും. ഭാവിയിലെ കാര്യം പറയാനാവില്ല.

പ്രാചി ടെഹ്ലൻ  സിനിമാക്കാരിയാകും മുൻപ്   കളിക്കളത്തിലെ താരമായിരുന്നു. കൂടാതെ ബഹുരാഷ്ട്ര കമ്പനിയിൽ  ജോലി ചെയ്ത ടെക്കിയും

മാമാങ്കത്തിൽ  ഉണ്ണിമായയുടെ കളരിച്ചുവടുകൾ  പഠിക്കാന് സഹായിച്ചതു സ്പോര്ട്സും കഠിന പരിശീലനവുമാണ്.  

അപരിചിതമായ കാര്യങ്ങളോട് എളുപ്പം അടുക്കുന്നയാളാണ് ഞാൻ . ഡല്ഹിയിൽ  ജനിച്ചു, മുംബൈയിലും ഇപ്പോൾ കേരളത്തിലും  ജീവിക്കുന്നു. കേരളത്തിൽ  വര്ക്ക് ചെയ്യുന്നു. ജീവിതത്തിൽ  കരിയറും അച്ചടക്കവും നല്കിയതു സ്പോര്ട്സാണ്. അതൊരിക്കലും മറക്കില്ല.

മാമാങ്കത്തിലെ മൂക്കൂത്തി... മൂക്കൂത്തി എന്ന പാട്ട് വീണ്ടും വീണ്ടും യുട്യൂബിൽ  കാണുമ്പോൾ  എനിക്കു വിശ്വസിക്കാൻ  കഴിയുന്നില്ല അത് ഞാൻ തന്നെ ആണെന്ന്.

ഷൂട്ടിങ്ങിനിടയിൽ വലതുകാലിന്റെ ഉപ്പൂറ്റിയിൾ  വാൾ  കൊണ്ടു പരുക്കേറ്റു .  ഒരു ചാവേർ  പടയാളിയായിട്ടാണ് മമ്മൂട്ടി അഭിനയിച്ചത് . സാമൂതിരിയുടെ അസംഖ്യം ഭടന്മാരെ നേരിടുന്ന വള്ളുവക്കോനാതിരിയുടെ ഏതാനും ഭടന്മാര്ക്ക് ജീവന് ബലിയര്പ്പിക്കുക മാത്രമായിരുന്നല്ലോ വഴി.

സാധാരണയിൽ  കവിഞ്ഞ ഉയരമുള്ള പ്രാചി (5'' 11) ഇന്ത്യന് നെറ്റ്ബോള് ടീം ക്യാപ്റ്റനായിരുന്നു. ക്യാപ്റ്റനായിരിക്കെ 2011-ൽ  ഏഷ്യൻ  ബീച്ച് ഗെയിംസിൽ  ഇന്ത്യ ആദ്യത്തെ വെള്ളി മെഡൽ  നേടി. കളിക്കളത്തിലെ റാണി എന്നും, ഹോട്ടസ്റ്റ് സ്പോര്ട്സ് വുമൺ  എന്നും മാധ്യമങ്ങൾ  പേരിട്ട പ്രാചി ദേശീയ ബാസ്കറ്റ് ബോൾ  താരവുമാണ്. ഇന്തോ- സിംഗപ്പൂർ  സീരിസിൽ  (2010) വിജയിച്ച ടീമിലുണ്ടായിരുന്നു. ഏഴാമത് യൂത്ത് ഏഷ്യ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ  ക്യാപ്റ്റനായി.

നെറ്റ്ബോൾ  ടീമിന്റെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റനെന്ന പദവി ഇപ്പോഴും തുടരുന്നു. 54-ം നാഷണൽ  ഗെയിംസിൽ  സ്വര്ണ്ണമെഡൽ  നേടി. 

കളിക്കളത്തിൽ  മികവു കാട്ടുമ്പോൾ  തന്നെ പഠനത്തിലും വിജയം കൈവരിക്കാൻ  മറന്നില്ല. ഡൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആന്ഡ് മേരി കോളജിൽ  നിന്നു ബി കോം. തുടര്ന്ന് ഡല്ഹി ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റിയിൽ  നിന്നു ഹ്യൂമൻ  റിലേഷന്സിലും മാര്ക്കറ്റിംഗിലും എം.ബി.എ.

തുടര്ന്ന് പല അന്താരാഷ്ട്ര കമ്പനികളിലും ഉദ്യോഗസ്ഥയായി. ഇതിനിടയിൽ  സ്റ്റാര് പ്ലസ് ഒരുക്കിയ ദിയ ഔർ  ബാതി  ഹം എന്ന സീരിയലിൽ  അഭിനയിച്ചു. അത് ജനഹൃദയങ്ങൾ  കീഴിടക്കി. സ്റ്റാര്പ്ലസിന്റെ തന്നെ ഐക്യവാൻ  സീരിയലിലും മികച്ച വേഷമിട്ടു.

രണ്ടു പഞ്ചാബി ചിത്രങ്ങളിലും നായികയായി. അർജൻ , ബയിലറസ് എന്നിവ. അതിനിടയിലാണ് മാമാങ്കത്തിലേക്ക് ഓഫർ  വരുന്നത്. ഐക്യവാൻ  ചെയ്യുമ്പോഴാണ് ഒരു മലയാളം കാസ്റ്റിംഗ് ഡയറക്ടർ കണ്ടത്തുംജ് ഓഫറുമായെത്തിയതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക