Image

കപ്പിത്താൻ ( കവിത : താഹാ ജമാൽ )

Published on 07 October, 2024
കപ്പിത്താൻ ( കവിത :  താഹാ ജമാൽ )

അപ്പത്തിന്
കപ്പി പോലും കാച്ചാത്ത
കപ്പിത്താനാണ്
കപ്പലോട്ടുന്നത്
ചുമ്മാതല്ല
ഇടയ്ക്കിടെ
ആടിയുലയുന്നത്.

എന്തിനാണ് സാർ
കപ്പിത്താനെ
അപ്പവുമായി നിങ്ങൾ 
ബന്ധിപ്പിക്കുന്നത്.

വിശപ്പ് മാറ്റാൻ അപ്പം
വിഷമിക്കാൻ കപ്പം
കപ്പിത്താന് ചിരി മാത്രം.

കപ്പൽ
കടലിലാണ്
ആടിയുലയുന്ന തിര
കടൽ സത്യമാണ്.

കപ്പിത്താൻ കരുതുന്നത്
കപ്പൽ താൻ എന്നാണ്


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക