ആരോ വന്നെന്റെ ഹൃദയവാതിലിൽ മുട്ടി
ആഞ്ഞാഞ്ഞു മുട്ടി.
ആരെന്നറിയാതെ പകച്ചുനിന്നപ്പോൾ
മുട്ടലിനാക്കവും കൂടി
ഓടിക്കിതച്ചെത്തി ഇ ആർ ലുടൻ
നിമിഷങ്ങൾ ഇഴഞ്ഞങ്ങു നീങ്ങി
“ഹൃദയത്തിൻ വീചികൾ ശരിയല്ലൂടൻ
പഠനങ്ങൾ വേറെയും വേണം “
പാഞ്ഞാ0ബുലൻസ് അതിവേഗം
സ്പെഷ്യലിറ്റി ഹോസ്പിറ്റലുന്നംവച്ച്
പാഞ്ഞെന്റെയുള്ളിൽ പലവിധ ചിന്തകൾ
പാഞ്ഞത് കൊള്ളിയാൻപോലെ
ക്ഷണഭംഗുരം ജീവിതമെന്നുള്ള സത്യം,
ക്ഷണമെന്നെ പരിഭ്രാന്തനാക്കി.
ജീവിതമെന്ന ബോധതലത്തിനപ്പുറം
ശൂന്യമോ, ഊർജ്വസ്വലമോ?
ഇങ്ങനെ ചിന്തകൾ ഏറി വരും നേരം
വന്നു ഭിഷഗ്വരനരികിൽ
"നിറുത്തണം നിൻ ഹൃദയം അഞ്ചുമണിക്കൂറേലും
ഹൃദയശസ്ത്ര ക്രിയക്കായി "
കുത്തിവച്ചെന്തോവർ ധമനിയിൽ
പിന്നെ ഞാൻ ശൂന്യതയിൽ മറഞ്ഞു
കണ്ണുതുറന്നു ഞാൻ നോക്കുന്നനേരത്ത്
കണ്മുന്നിൽ പ്രഭാപൂരം.
"എല്ലാം കഴിഞ്ഞുനിൻ ബ്ലോക്കുക-
ളെല്ലാം മാറ്റി.
തുടരുക ജീവിതം ശൂന്യതയ്ക്കുള്ളിൽ
വീണ്ടും മറയും വരെ."
കാക്കുക ഏവരും ഹൃദയത്തിനാരോഗ്യം
കാക്കുക ക്ഷേമമായി.
"രണ്ട് ശൂന്യതയ്ക്കുള്ളിലെ സമയമാണ് ജീവിതം" (Anonyms)