തിരുവനന്തപുരം: നിയമസഭയില്‍ ഇന്നലെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തില്‍ നാല് അംഗങ്ങള്‍ക്ക് താക്കീത്. മാത്യു കുഴല്‍നാടന്‍, ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണ് താക്കീത് ചെയ്തത്. സ്പീക്കര്‍ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി എംബി രാജേഷ് അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി.
അതിനിടെ, ആര്‍എസ്എസ്- എഡിജിപി കൂടിക്കാഴ്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം സഭ ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച ചെയ്യും. 12 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് അനുമതി. അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷത്തിന്റെ നോട്ടീസിന് മറുപടി നല്‍കിയ മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
നിയമസഭയില്‍ പാലിക്കേണ്ട മര്യാദയും സഭാ ചട്ടങ്ങളും പാലിക്കാത്തിന്റെ പേരിലാണ് 4 എംഎല്‍എമാര്‍ക്ക് താക്കീത് നല്‍കിയത്. മാത്യു കുഴല്‍നാടന്‍, ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു സര്‍ക്കാര്‍ പ്രമേയം പാര്‍ലമെന്ററി കാര്യ മന്ത്രി എംബി രാജേഷാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.
സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അതേസമയം പ്രതിഷേധക്കാരെ ചര്‍ച്ചക്ക് പോലും വിളിക്കാതെ ഏകപക്ഷീയമായി സഭ നിര്‍ത്തിവക്കുന്ന സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. സഭയില്‍ ബാനര്‍ പിടിക്കുന്ന സംഭവം ഇത് ആദ്യമല്ലെന്നും സ്പീക്കര്‍ നിഷ്പക്ഷനല്ലെങ്കില്‍ ഇനിയും മുദ്രാവാക്യം വിളിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.