Image

'വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നില്ല'; തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കോണ്‍ഗ്രസ്‌

Published on 08 October, 2024
'വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നില്ല'; തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കോണ്‍ഗ്രസ്‌

ഹരിയാന, ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലപ്രഖ്യാപനം വൈകിക്കുന്നതായി കോൺഗ്രസ് ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ പരാതി നൽകുമെന്ന് കോൺഗ്രസ് പറഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആണ് ഇക്കാര്യം അറിയിച്ചത്.

ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഫലമായാണ് മെല്ലെപ്പോക്കെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വോട്ടണ്ണല്‍ 10 – 11 റൗണ്ട് പിന്നിടുമ്പോഴും വെബ് സൈറ്റില്‍ പ്രതിഫലിക്കുന്നത് 5 മുതല്‍ 6 വരെ റൗണ്ട്  സീറ്റുകളുടെ ഫലമാണെന്നും ജയറാം രമേശ് ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക