ന്യൂഡല്‍ഹി: ഹരിയാനയിലെയും ജമ്മുകശ്മീരിലെയും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജമ്മുകശ്മീരില്‍ കോണ്‍ഗ്രസിനും ഹരിയാനയില്‍ ബിജെപിക്കും ആണ് ലീഡ്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഇലക്ഷന്‍ ദിനം മുതല്‍ വലിയ പ്രതീക്ഷയിലായിരുന്ന കോണ്‍ഗ്രസ് എക്സിറ്റ് പോളികളില്‍ പോലും വന്‍ വിജയം ഉറപ്പിച്ചിരുന്നു. ആദ്യ ഫലസൂചനകളിലും കോണ്‍ഗ്രസ് ആയിരുന്നു മുന്നില്‍. ഒരുവേള മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും, ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് പിന്നില്‍പ്പോയിരിക്കുകയാണ്. 90 അംഗ നിയമസഭയില്‍ ഇപ്പോള്‍ ബിജെപികേവലഭൂരിപക്ഷമായ 45നും മുകളില്‍ സീറ്റ് നേടി മുന്നേറുകയാണ്.
60 സീറ്റുകള്‍ വരെ ലീഡ് ഉയര്‍ത്തിയ കോണ്‍ഗ്രസ് ഇപ്പോള്‍ 36 സീറ്റുകളോടെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. വന്‍ കുതിച്ച് ചാട്ടം നടത്തി ബിജെപി 47 സീറ്റുകളുമായി ഒന്നാം സ്ഥാനത്തേയ്ക്ക് എത്തി. എന്നാല്‍ ജെജെപിക്കും ഐഎന്‍എല്‍ഡിക്കും ഒരു മണ്ഡത്തില്‍ പോലും ലീഡ് ഉയര്‍ത്താന്‍ സാധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. വലിയ പ്രതീക്ഷയോടെ മത്സരിച്ച എ.എ.പിക്ക് എവിടെയും മുന്നിലെത്താനായില്ല.
എന്നാല്‍, ജമ്മുകശ്മീരില്‍ കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫ്രന്‍സും അടങ്ങിയ ഇന്‍ഡ്യാ മുന്നണി ആണ് ലീഡ് ചെയ്യുന്നത്. ഇതുവരെയുള്ള ഫലസൂചനകള്‍ പ്രകാരം താഴ് വരയില്‍ കോണ്‍ഗ്രസ്നാഷനല്‍ കോണ്‍ഫറന്‍സ് സഖ്യം 48 സീറ്റുകളില്‍ ലീഡ് നേടി കേവല ഭൂരിപക്ഷം കടന്നു.
ബിജെപി കേവലം 27 സീറ്റുകളില്‍ ഒതുങ്ങി. പിഡിപി 3 സീറ്റുകളിലാണ് മുന്നേറുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി നരേന്ദ്ര മോദി സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി പുനര്‍വിഭജനം നടത്തിയിട്ട് പോലും ജനങ്ങള്‍ കനത്ത അടിയാണ് നല്‍കിയിരിക്കുന്നത്.
എക്സിറ്റ് പോളുകളില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റുകള്‍ കടക്കില്ലെന്നായിരുന്നു പ്രവചനം. എന്നാല്‍, ദൈനിക് ഭാസ്‌കര്‍, ഇന്ത്യ ടുഡേ- സി വോട്ടര്‍, പീപ്പിള്‍സ് പള്‍സ്, ആക്സിസ് ഇന്ത്യ എന്നിവ കോണ്‍ഗ്രസ്നാഷനല്‍ കോഫറന്‍സ് സഖ്യത്തിന് മേല്‍ക്കൈ പ്രവചിച്ചിരുന്നു. സഖ്യത്തിന് 35 സീറ്റുകളാണ് പ്രചവനം. ബിജെപിക്ക് 20 ീറ്റുകളും പിഡിപിക്ക് 4 മുതല്‍ 7 വരെ സീറ്റുകളും ആണ് എക്സിറ്റ് പോളുകളില്‍ പറയുന്നത്.