Image

കോഴിക്കോട് തിരുവമ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

Published on 08 October, 2024
കോഴിക്കോട് തിരുവമ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട്  മരണം

കോഴിക്കോട് ; തിരുവമ്ബാടിയില്‍ കെ എസ് ആര്‍ ടി സി ബസ് ചെറിയ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട്  മരണം .

അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരുക്കേറ്റതായാണ് അറിയുന്നത്. യാത്രക്കാരിയായ തിരുവമ്ബാടി സ്വദേശിനി രാജേശ്വരി(61), കണ്ടപ്പൻചാല്‍ സ്വദേശികമല(65)എന്നിവരാണ്   മരിച്ചത്.  തിരുവമ്ബാടി കാളിയമ്ബുഴയിലേക്കാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പാലത്തിന്റെ കലുങ്കില്‍ ഇടിച്ച്‌ ബസ് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച്‌ ബസ് പുറത്തെടുക്കാനും ശ്രമം നടക്കുന്നുണ്ട്. ബസില്‍ 50 ഓളം പേരുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോെടയാണ് സംഭവം.ആനക്കാംപൊയിലില്‍നിന്ന് തിരുവമ്ബാടിക്ക് വരികയായിരുന്ന ബസാണ് കാളിയാമ്ബുഴ പാലത്തില്‍നിന്നു നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക