ശ്രീനഗർ: ജമ്മു കശ്മീരില്‍ ഒരു പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറൻസ് സഖ്യം അധികാരത്തിലേക്ക്.
ഇത്തവണയും ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും എന്നാണ് റിപ്പോർട്ടുകള്‍. നിലവില്‍ മത്സരിച്ച രണ്ടിടത്തും ഒമർ മുന്നിലാണ്. അതേസമയം ബിജെപിയുടെ ലീഡ് ജമ്മു മേഖലയില്‍ മാത്രമായി ചുരുങ്ങി. എന്നാല്‍ മെഹ്ബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
49 സീറ്റുകളിലാണ് ഉച്ച വരെയുള്ള കണക്ക് പ്രകാരം നാഷണല്‍ കോണ്‍ഫറൻസ് സഖ്യം മുന്നേറുന്നത്. 10 വർഷം മുൻപ് 2014ല്‍ 27 സീറ്റുകളിലാണ് സഖ്യം വിജയിച്ചത്. അതേസമയം 2014ല്‍ 28 സീറ്റില്‍ വിജയിച്ച മെഹ്ബൂബ മുഫ്തിയുടെ പിഡിപി ഇത്തവണ മൂന്ന് സീറ്റുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.