Image

മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിക്ക് പരാജയം

Published on 08 October, 2024
മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിക്ക് പരാജയം

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി പരാജയപ്പെട്ടു.

ബിജ്‌ബെഹ്‌റ മണ്ഡലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്ഥാനാര്‍ത്ഥി ബഷീര്‍ വീരിയോട് 3000ത്തിലധികം വോട്ടുകള്‍ക്കാണ് ഇല്‍തിജ പരാജയപ്പെട്ടത്. കന്നിയങ്കത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ക്ക് കാലിടറിയത്.

ബിജ്‌ബെഹ്‌റ പിഡിപിയുടെ ശക്തികേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. 1996ലെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ഇതുവരെ അവിടെ പരാജയം രുചിച്ചിട്ടില്ല. നിങ്ങളുടെ സ്‌നേഹവും വാത്സല്യവും നിലനില്‍ക്കും, കഠിനാധ്വാനം ചെയ്ത പിഡിപി പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്ന് ഇല്‍തിജ മുഫ്തി പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക