Image

അയ്യപ്പഭക്തര്‍ക്ക് കുറി തൊടുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയത് പിൻവലിച്ചെന്ന് ദേവസ്വം ബോര്‍ഡ്

Published on 08 October, 2024
അയ്യപ്പഭക്തര്‍ക്ക് കുറി തൊടുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയത് പിൻവലിച്ചെന്ന് ദേവസ്വം ബോര്‍ഡ്

കൊച്ചി: അയ്യപ്പഭക്തര്‍ക്ക് കുറി തൊടുന്നതിനു ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

എരുമേലി ക്ഷേത്രത്തിലാണു അയ്യപ്പഭക്തര്‍ക്കു കുറി തൊടുന്നതിനു ഫീസ് ഏര്‍പ്പെടുത്തിയത്. ഹൈകോടതിയിലാണ് തീരുമാനം പിൻവലിച്ച വിവരം ദേവസ്വം ബോര്‍ഡ് അറിയിച്ചത്.

അതേസമയം, ഹിന്ദുമത വിശ്വാസികള്‍ക്കെതിരെയുള്ള വെല്ലുവിളിയും ഭക്തജനങ്ങളെ ദ്രോഹിക്കുന്നതിനും വേണ്ടിയാണ് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കമെന്ന് ക്ഷേത്രം ഏകോപന സമിതി ജില്ലാ ഘടകം ആരോപിക്കുകയും കരാറിനെതിരെ പ്രതിഷേധം ശക്തമാക്കുകയും ചെയ്തിരുന്നു. തീരുമാനം പിൻവലിച്ചെന്നും എരുമേലി ശ്രീധർമ ശാസ്ത ക്ഷേത്രം നടപ്പന്തലിന് സമീപം മൂന്ന് കണ്ണാടികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ചന്ദനവും സിന്ദൂരവും സൗജന്യമായി തൊടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക