സ്റ്റോക്ക്‌ഹോം: ഈ വർഷത്തെ ഫിസിക്സ് നൊബേല്‍ പ്രഖ്യാപിച്ചു. യുഎസ് ഗവേഷകൻ ജോണ്‍ ജെ ഹോപ്‌ഫീല്‍ഡ്, കനേഡിയൻ ഗവേഷകൻ ജോഫ്രി ഇ ഹിന്റണ്‍ എന്നിവരാണ് 2024ലെ ഭൗതികശാസ്‌ത്ര നൊബേല്‍ സമ്മാനത്തിന് അർഹരായത്.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന് (എഐ) അടിസ്ഥാനമായ മെഷീൻ ലേണിംഗ് വിദ്യകള്‍ വികസിപ്പിച്ചതിനാണ് ഇരുവർക്കും ബഹുമതി നല്‍കുന്നതെന്ന് നൊബേല്‍ അക്കാഡമി വാർത്താക്കുറിപ്പില്‍ പറഞ്ഞു.
ഫിസിക്‌സിന്റെ പിന്തുണയോടെയാണ്, ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്വർക്സ് പരിശീലിപ്പിച്ചെടുക്കാൻ ഇവർ വഴികണ്ടെത്തിയത്. യുഎസില്‍ പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഹോപ്ഫീല്‍ഡ്. കാനഡ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ഹിന്റണ്‍.