Image

കൊടുമുടി കയറുന്നതിനിടെ കാല്‍ വഴുതി വീണ്‌ അഞ്ച് റഷ്യൻ പര്‍വതാരോഹകര്‍ക്ക്‌ ദാരുണാന്ത്യം

Published on 08 October, 2024
കൊടുമുടി കയറുന്നതിനിടെ കാല്‍ വഴുതി വീണ്‌ അഞ്ച് റഷ്യൻ പര്‍വതാരോഹകര്‍ക്ക്‌ ദാരുണാന്ത്യം

കാഠ്മണ്ഡു; നേപ്പാളിലെ ധൗളഗിരി കൊടുമുടി കയറുന്നതിനിടെ അഞ്ച് റഷ്യൻ പർവതാരോഹകർ മരിച്ചു. കാല് വഴുതി വീണാണ് മരണം സംഭവിച്ചതെന്ന് ടൂറിസം ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒക്ടോബർ ആറ് ഞായറാഴ്ച വൈകുനേരത്തോടെയാണ് ഇവരെ കാണാതാവുന്നത്. തുടർന്നുള്ള തിരച്ചിലില്‍ ഇന്ന മൃതദേഹം കണ്ടെത്തി.

ലോകത്തിലെ ഏഴാമത്തെ ഉയരം കൂടിയ പർവതമാണ് ധൗളഗിരി. 8167 മീറ്ററാണ്( 26,788 അടി) കൊടുമുടിയുടെ ഉയരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക