അബോർഷൻ എന്ന വിവാദവിഷയം, അമേരിക്കയിൽ ഡെമോക്രാറ്റ് പാർട്ടിയെ അടിസ്ഥാനമാക്കി, ഒരു വിജയ വഴി. പ്രത്യേകിച്ചും 2022 ൽ പരമോന്നത കോടതി റോവി വി വേഡ് റദ്ദാക്കിയ സമയം മുതൽ. റിപ്പബ്ലിക്കൻ പാർട്ടിക്ക് എതിരായി ഇവരുടെ ഇപ്പോഴത്തെ വാദഗതി എത്രമാത്രം യുക്തിഉള്ളത് എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. റിപ്പബ്ലിക്കൻസ് ഈ വിഷയത്തിൽ ഒരു മധ്യസ്ഥാനം കാണുന്നു എന്ന വാസ്തവം ഡെമോക്രാറ്റ്സ് തള്ളിക്കളയുന്നു.
ഡെമോക്രാറ്റ്സ് ഇപ്പോൾ അവരുടെ എതിരാളികൾക്ക് എതിരായി നടത്തുന്ന അബോർഷൻ വീക്ഷണം, തീർത്തും കള്ളമെന്ന് പരിശോധിക്കുന്നവർക്ക് കാണുവാൻ പറ്റും . കഴിഞ്ഞ V P ഡിബേറ്റിൽ, സ്ഥാനാർത്തി വാൾറ്റ്‌സ് പറഞ്ഞു റിപ്പബ്ലിക്കൻസ്, ഗർഭം ധരക്കുന്നവരുടെ ഒരു പേര് രജിസ്റ്റർ നിലവിൽ വരുത്തും,.കൂടാതെ ഡൊണാൾഡ് ട്രംപ് ഒരു പുതിയ ഗവർമൻറ്റ് ഏജൻസി വരെ രൂപപ്പെടുത്തും ഗർഭധാരണം നിരീക്ഷിക്കുന്നതിനും അബോർഷൻ നിരോധിക്കുന്നതിനും.
ജന പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ എതിർസ്ഥാനാർത്ഥികൾക്ക്, എതിരായി പ്രചരിപ്പിക്കുന്ന കെട്ടുകഥകൾക്ക് ഒരു കണക്കുമില്ല.അബോർഷൻ നടത്തുന്ന സ്ത്രീകളെയും അതിൽ സഹായിക്കുന്ന ഡോക്ടർമാരെയും തേടിപ്പിടിക്കുo കേസെടുക്കുന്നതിന് .
ഈ പറയുന്നതിനെല്ലാം തെളിവായി ഡെമോക്രാറ്റ്സ് കാട്ടുന്നത് ഹെറിറ്റേജ് ഫൌണ്ടേഷൻ എന്ന പ്രസ്ഥാനം പുറത്തിറക്കിയ
പ്രാജെക്റ്റ് 2025 എന്ന നയോപായം . റിപ്പബ്ലിക്കൻ പാർട്ടിയും, ട്രംപും പലേ തവണ പറഞ്ഞിരിക്കുന്നു ഇതുമായി തനിക്ക് ഒരു ബാദ്ധ്യതയുമില്ല ഇത് വായിച്ചിട്ടു പോലുമില്ല.
ഒരു പൊതു അബോർഷൻ വിലക്ക് തങ്ങളാരും കോൺഗ്രസ്സിൽ തുണക്കില്ല എന്ന് റിപ്പബ്ലിക്കൻ എതിർസ്ഥാനാർത്ഥികൾ നിരന്തരം പറയുന്നു എന്നാലും ഡെമോക്രാറ്റ്സ് കാട്ടുന്ന ഇതിലെ വക്രത ഉപേക്ഷിക്കുന്നില്ല .
നിരവധി സംസ്ഥാനങ്ങളിൽ വഴി നീളെ പരസ്യങ്ങൾ ഉയർന്നിരിക്കുന്നു റിപ്പബ്ലിക്കൻസ് വിജയിച്ചാൽ അബോർഷൻ കുറ്റകരമാക്കും. ഏതു രീതിയിൽ ഗർഭം ധരിച്ചാലും ആ സ്ത്രീ ഒന്നുകിൽ രാജ്യം വിട്ടു പോകണം അഥവാ അലസിപ്പിക്കുന്നതിന് മറ്റു കുറുക്കു വഴികൾ നോക്കണം .
അഭിപ്രായ വോട്ടുകളിൽ നിരവധി സ്ത്രീകൾ അബോർഷൻ ഒരു പ്രധാന വിഷയമായി കാണുന്നില്ല എങ്കിലും ഡെമോക്രാറ്റ്സ് ഇതിനെ എളുപ്പം സ്ത്രീകളുടെ വോട്ടുകൾ പിടിച്ചെടുക്കുന്നതിനുള്ള ഒരുപാധി ആയി തള്ളിക്കൊണ്ടു പോകുന്നു.
ഇതുപോലുള്ള നുണകൾക്ക്, കാപട്യത്തിന് ഉത്തരം പറഞ്ഞു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ കീശ കാലിയാക്കുക സമയം കളയിപ്പിക്കുക . ഇതാണ് ഡെമോക്രാറ്റ് പാർട്ടിയുടെ പ്രധാന ഉദ്ദേശം. അടുത്ത സമയം ഇതുപോലുള്ള ഒരു പരസ്യം ഡെമോക്രാറ്റ്സ് അവതരിപ്പിക്കുന്നത് കാണുകയോ കേൾക്കുകയോ ഉണ്ടായാൽ പരിശോധിക്കുക ഇവർ പറയുന്നത് ശെരിയോ ? അതിനുശേഷം തീരുമാനിക്കുക ആരു നുണപറയുന്നു.