നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ പ്രശസ്തമായ നെടുമ്പാശ്ശേരി കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിൽ ആദിത്യ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ ഡയറക്ടർ ഡോ ലക്ഷ്മി എസ് മേനോൻ അവതരിപ്പിച്ച ഭരതനാട്യം ഭക്തജനങ്ങൾക്ക് കണ്ണിന് വിരുന്നായി . വളരെ വലിയ ആഘോഷങ്ങൾ ആണ് ഇത്തവണ ഇവിടെ ഒരുക്കിയിട്ടുള്ളത് . സംഗീത നൃത്ത രംഗത്ത് അറിയപ്പെടുന്ന കലാകാരന്മാർ നവരാത്രിയുടെ ഭാഗമായി വേദിയിൽ അണിനിരക്കുന്നു .
ഡോ . ലക്ഷ്മി കഴിഞ്ഞ മുപ്പത് വർഷക്കാലം നൃത്ത സംഗീത രംഗത്ത് വളരെ പ്രശസ്തയാണ് . കേരളത്തിന് അകത്തും പുറത്തും ഇന്ത്യക്ക് വെളിയിലും നിരവധി വേദികളിൽ സംഗീതത്തിലും നൃത്തത്തിലും തന്റെ കഴിവ് പ്രകടമാക്കിയിട്ടുള്ള ലക്ഷ്മി ആകാശവാണി ബി ഹൈ കലാകാരി കൂടിയാണ് . നൃത്തത്തിലും നാട്ടുവാങ്കത്തിലും ബിരുദാനന്തര ബിരുദവും സംഗീതത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട് ഡോ ലക്ഷ്മി എസ് മേനോൻ