Image

ചെറുപുഷ്പ മിഷൻലിഗ് റീജിയൻതല പ്രവർത്തനോദ്ഘാടനം ബെൻസൻവില്ലിൽ

ലിൻസ് താന്നിച്ചുവട്ടിൽ Published on 08 October, 2024
ചെറുപുഷ്പ മിഷൻലിഗ് റീജിയൻതല പ്രവർത്തനോദ്ഘാടനം ബെൻസൻവില്ലിൽ

ചിക്കാഗോ: ഏറ്റവും വലിയ പ്രേഷിതസംഘടനയായ ചെറുപുഷ്പ മിഷൻലീഗിൻറെ ക്നാനായ റീജിയൻ തല പ്രവർത്തനോദ്ഘാടനം ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഒക്ടോബർ 6ഞായറാഴ്ച നടന്നു. 

വി. കുർബാനയെത്തുടർന്ന് ആഘോഷമായ പ്രദക്ഷിണത്തോടെ ചെമ്മഞ്ഞ കൊടിയേന്തിയ കുഞ്ഞുമിഷനറിമാർ കൊടിമരത്തിനടുത്തെത്തിയപ്പോൾ മിഷൻലീഗിൻറെ ക്നാനായറീജിയൻ ഡയറക്ടർ റവ. ഫാ. ബിൻസ് ചേത്തലിൽ പതാക ഉയർത്തി.

 തുടർന്ന് പതാകകളും പ്ലാക്കാർഡുകളുമേന്തി കുഞ്ഞുമിഷനറിമാരേവരും ദേവാലയത്തിലെത്തിയപ്പോൾ ക്നാനായ റീജിയൻഡയറക്ടർ വികാരി ജനറൽ റവ. ഫാ. തോമസ് മുളവനാൽ തിരിതെളിച്ച് റീജിയൻ തല പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. 

മിഷൻലീഗ് ശാഖാ പ്രസിഡൻറ് ഹാന ഓട്ടപ്പള്ളിൽ, സെക്രട്ടറി അനീറ്റ നന്തികാട്ട്, കോർഡിനേറ്റർമാരായ ആൻസി ചേലയ്ക്കൽ, സുജ ഇത്തിത്തറ എന്നിവർ പരിപാടികൾക്ക്നേതൃത്വം നൽകി.

 

ചെറുപുഷ്പ മിഷൻലിഗ് റീജിയൻതല പ്രവർത്തനോദ്ഘാടനം ബെൻസൻവില്ലിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക