Image

ഹരിയാനയിൽ ഗുസ്തിതാരം വിനേഷ് ഫോഗട്ട് വിജയിച്ചു

Published on 08 October, 2024
ഹരിയാനയിൽ ഗുസ്തിതാരം വിനേഷ് ഫോഗട്ട്  വിജയിച്ചു

ചണ്ഡീഗഡ്; ഹരിയാന നിയമയഭ തിരഞ്ഞെടുപ്പില്‍  ജൂലാന മണ്ഡലത്തില്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട്  വിജയിച്ചു .

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വിനേഷ് മുന്നേറുകയും പിന്നീട് പിന്നിലാകുകയും ചെയ്തിരുന്നു. എന്നാൽ  വീണ്ടും വിനേഷ് മുന്നിൽ വന്നു.

ബിജെപിയുടെ യുവനേതാവ് ക്യാപ്ടന്‍ യോഗേഷ് ബൈരാഗിയാണ് വിനേഷ് ഫോഗട്ടിന്റെ എതിരാളി. ഒളിമ്ബിക്‌സ് വേദിയില്‍ നിന്നും മെഡല്‍ നഷ്ടത്തിന്റെ നിരാശയില്‍ മടങ്ങി വന്ന വിനേഷ് ഫോഗട്ടിനെ കോണ്‍ഗ്രസ് ചേര്‍ത്തു നിര്‍ത്തുകയും ജൂലാനയില്‍ രംഗത്തിറക്കുകയായിരുന്നു.

പാരിസ് ഒളിമ്ബിക്‌സില്‍ ഭാരക്കൂടുതല്‍ വിവാദത്തെ തുടര്‍ന്ന് ഗുസ്തി 50 കി ഗ്രാം വിഭാഗത്തില്‍ ഫൈനല്‍ മത്സരത്തില്‍ നിന്ന് വിനേഷിനെ അയോഗ്യയാക്കിയിരുന്നു. പിന്നീട്   കോണ്‍ഗ്രസില്‍ ചേര്‍ന്ന വിനേഷിന് ജുലാനയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക