Image

മിൽട്ടൺ കൊടുംകാറ്റ് എത്തും മുൻപ് ജീവൻ വേണ്ടവർ ടാമ്പാ വിട്ടോടിക്കൊള്ളാൻ മേയറുടെ ആഹ്വാനം (പിപിഎം)

Published on 08 October, 2024
മിൽട്ടൺ കൊടുംകാറ്റ് എത്തും മുൻപ് ജീവൻ വേണ്ടവർ ടാമ്പാ വിട്ടോടിക്കൊള്ളാൻ മേയറുടെ ആഹ്വാനം (പിപിഎം)

അറിയപ്പെട്ട പരിധികൾക്കപ്പുറം പോകുന്ന അതിരൂക്ഷമായ കൊടുംകാറ്റായി മിൽട്ടൺ മാറുമെന്നു നിരീക്ഷകർ പ്രവചിക്കുന്നതിനിടയിൽ, ജീവൻ വേണ്ടവരൊക്ക ടാമ്പാ നഗരം വിട്ടു പലായനം ചെയ്യുന്നതാണ് നല്ലതെന്നു മേയർ ജെയ്ൻ കാസ്റ്റർ താക്കീതു നൽകി.

മണിക്കൂറിൽ 200 മൈൽ വരെ വേഗതയിൽ വീശുന്ന കാറ്റായി ബുധനാഴ്ച മിൽട്ടൺ ഫ്ലോറിഡയിൽ കര തൊടുമെന്നാണ് പ്രവചനം. നിലവിൽ ഇല്ലാത്ത കാറ്റഗറി 6 ആയി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ടാമ്പയിൽ നിന്ന് ഒഴിയാനുള്ള ഉത്തരവ് ലംഘിക്കുന്നവർ കൊല്ലപ്പെടുക തന്നെ ചെയ്യുമെന്ന് കാസ്റ്റർ പറഞ്ഞു. "ഇങ്ങിനെയൊരു കൊടുംകാറ്റ് ഉണ്ടായിട്ടില്ല. ഹെലെനി താക്കീതായിരുന്നു. ഇത് മഹാ വിപത്താണ്.

"എന്റെ ജീവിതകാലത്തു ഞാൻ കണ്ടിട്ടില്ലാത്ത കാറ്റാണിത്. ടാമ്പാ ബേ മേഖലയിൽ ജനിച്ചു വളർന്ന ആരും കണ്ടിട്ടില്ലാത്ത കാറ്റ്. ജീവൻ വേണമെങ്കിൽ സ്ഥലം വിട്ടോളു."

തിങ്കളാഴ്ച തെല്ലൊന്നു ദുർബലമായെങ്കിലും മിൽട്ടൺ കൂടുതൽ കരുത്തു നേടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഗൾഫ് ഓഫ് മെക്സിക്കോയിൽ രൂപം കൊണ്ട കാറ്റു ഞായറാഴ്ച്ച മണിക്കൂറിൽ 60 മൈലിൽ ആയിരുന്നെങ്കിൽ തിങ്കളാഴ്ച 180ൽ എത്തിയത് അവിശ്വസനീയ വേഗത്തിലാണെന്നു അവർ പറഞ്ഞു.  192ൽ എത്തിയാൽ യുഎസ് 1980നു ശേഷം കണ്ട അഞ്ചു അപൂർവ കൊടുംകാറ്റുകളിൽ ഒന്നാവും ഇത്.

Flee Milton or die, says Tampa mayor

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക