Image

ഹരിയാന തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ കഴിയാത്ത വിധം അയഥാർത്ഥമെന്നു കോൺഗ്രസ് (പിപിഎം)

Published on 08 October, 2024
ഹരിയാന തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ കഴിയാത്ത വിധം അയഥാർത്ഥമെന്നു കോൺഗ്രസ് (പിപിഎം)

മൂന്നാം തവണ ബി ജെ പി തുടർച്ചയായ വിജയം കണ്ട ഹരിയാന തിരഞ്ഞെടുപ്പു ഫലങ്ങൾ അസ്വീകാര്യമായ വിധം അയഥാർഥമാണെന്നു കോൺഗ്രസ് പാർട്ടി. "തികച്ചും അപ്രതീക്ഷിതം, അത്ഭുതകരം, ഉൾക്കൊള്ളാൻ കഴിയാത്തത്, യാഥാർഥ്യത്തിനു നിരക്കാത്തത്," പാർട്ടി നേതാക്കളായ ജയറാം രമേശും പവൻ ഖേരയും പറഞ്ഞു.

വോട്ടെണ്ണലിനെ കുറിച്ചു നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. എലെക്ഷൻ കമ്മിഷനു മുന്നിൽ പരാതി നൽകും.

ഹരിയാനയിലെ 90 അംഗ നിയമസഭയിൽ 37 സീറ്റാണ് കോൺഗ്രസ് നേടിയത്. ബി ജെ പി 48 നേടുമെന്നാണ് കമ്മീഷൻ പറയുന്നത്.  

"ഇത് കുതന്ത്രത്തിന്റെ വിജയമാണ്," രമേശ് പറഞ്ഞു. "ജനവിധി അവർ അട്ടിമറിച്ചു. സുതാര്യ ജനാധിപത്യ പ്രക്രിയ അട്ടിമറിച്ചു.”

മാറ്റത്തിനു വേണ്ടിയാണു ഹരിയാനയിലെ ജനങ്ങൾ വോട്ടു ചെയ്തത്. ഈ സാഹചര്യത്തിൽ ഈ ഫലങ്ങൾ അംഗീകരിക്കാൻ ഞങ്ങൾ തയ്യാറില്ല."  

വോട്ടെണ്ണലിനെ കുറിച്ച് വളരെ ഗുരുതരമായ പരാതികളുണ്ട്. വോട്ടിങ് യന്ത്രത്തെ കുറിച്ച് മൂന്നു ജില്ലകളിൽ നിന്നെങ്കിലും പരാതിയുണ്ട്. കൂടുതൽ വരുന്നുമുണ്ട്.

ജമ്മു-കശ്മീരിൽ കോൺഗ്രസ് ഉൾപ്പെട്ട കൂട്ടുകക്ഷി ഭരണം ഉണ്ടാവുമെന്നു ജയറാം രമേശ് പറഞ്ഞു. അവിടത്തെ ജനങ്ങൾ ഇന്ത്യ മുന്നണിക്ക് വളരെ വ്യക്തമായ ഭൂരിപക്ഷമാണ് നൽകിയത്."  

ഹരിയാനയിൽ കോൺഗ്രസിനു 39.10% വോട്ട് വർധന ഉണ്ടായപ്പോൾ ബി ജെ പിക്കു 39.90% കൂടി.

Congress rejects Haryana results 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക