Image

പുടിൻ തന്റെ ഏറ്റവും പ്രിയപ്പെട്ട സഖാവെന്ന് കിം ജോങ് ഉൻ

Published on 08 October, 2024
പുടിൻ തന്റെ ഏറ്റവും പ്രിയപ്പെട്ട സഖാവെന്ന് കിം ജോങ് ഉൻ

സിയോള്‍ ; റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ തന്റെ ഏറ്റവും പ്രിയപ്പെട്ട സഖാവെന്ന് നോർത്ത് കൊറിയൻ നേതാവ് കിം ജോങ് ഉൻ.

പുടിന്റെ പിറന്നാള്‍ ദിനത്തില്‍ കിം അയച്ച സന്ദേശത്തിലാണ് വിശേഷണം. തിങ്കളാഴ്ച വ്ളാദ്മിർ പുടിന്റെ 72-ാം ജന്മദിനമായിരുന്നു.

നമുക്കിടയിലുള്ള കൂടിക്കാഴ്ചകളും സാഹോദര്യവും ഡിപിആർകെ-റഷ്യ സൗഹൃദത്തിൻ്റെ അടിത്തറ കൂടുതല്‍ ഉറപ്പിക്കുന്നതിന് കാരണമാകുമെന്നും കിം കൂട്ടിച്ചേർത്തു. ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. സ്റ്റാലിനും കിമ്മിൻ്റെ മുത്തച്ഛനായ കിം ഇല്‍-സങ്ങും ആയുധങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച്‌ പിന്തുണച്ചിരുന്നുവെന്നും പിറന്നാള്‍ സന്ദേശത്തില്‍ കിം കുറിച്ചു.

ഏതെങ്കിലും രാജ്യത്തിനെതിരെ ആക്രമണം ഉണ്ടായാല്‍ പരസ്പരം സഹായിക്കുമെന്നുള്ള കരാറില്‍ പുടിനും കിമ്മും ഒപ്പു വച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക