ന്യൂ യോർക്ക് മലയാളി സമൂഹത്തിലെ സജീവസാന്നിധ്യമായിരുന്ന ജെയ്‌സൺ (കോശി) ജോസഫിന്റെ ആകസ്മിക വേർപാടിൽ സുഹൃത്തുക്കൾ ആദരാഞ്ജലി അർപ്പിച്ചു. ക്വീൻസിലെ ഗ്ലെൻ ഓക്സിലെ സന്തൂർ റെസ്റ്റാറ്റാന്റിൽ ആയിരുന്നു അനുസ്മരണ യോഗം
ക്വീൻസിലെ ഇന്ത്യ ഡേ പരേഡിന്റെ സംഘാടകരിലൊരാളെന്ന നിലയിൽ ജയ്സൺ ജോസഫ് വിലപ്പെട്ട നേതൃത്വമാണ് നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു. പരേഡിന്റെ സ്‌പോൺസർഷിപ് ശേഖരിക്കുന്ന ഭാരിച്ച ചുമതല ഏറ്റെടുത്ത് വിജയകരമാക്കുന്നതിൽ ജെയ്‌സൺ മുഖ്യ പങ്കു വഹിച്ചു. ദീർഘകാലം ന്യൂ യോർക്ക് സിറ്റി എം റ്റി എ - യിലെ ഉദ്യോഗസ്ഥനായിരുന്നു ജെയ്‌സൺ ജോസഫ് . അദ്ദേഹത്തിന്റെ ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച അനേകം പേർ ന്യൂ യോർക്കിലും പരിസരപ്രദേശങ്ങളിലും ഉണ്ട് . ജയ് സൺ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ , കെ പി സി സി സെക്രട്ടറി ഷാജി കറ്റാനം , ന്യൂ യോർക്ക് ട്രാൻസിറ്റ് അതോറിറ്റി ഉദ്യോഗസ്ഥർ, മുൻ സഹപ്രവർത്തകർ, ഫ്ലോറൽ പാർക്ക് ബെൽറോസ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ , ഇന്ത്യ ഡേ പരേഡ് കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ ജെയ്‌സൻ ഇന്ത്യൻ സമൂഹത്തിനു നൽകിയ വിലപ്പെട്ട സേവനങ്ങളെ നന്ദി പൂർവ്വം അനുസ്മരിച്ചു.
റവ ജോർജ്ജ് വെള്ളരിങ്ങാട്ട് പ്രാരംഭ പ്രാർത്ഥന നടത്തി. ചാക്കോ വെള്ളരിങ്ങാട്ടു, രാജു എബ്രഹാം, കോശി ഓ. തോമസ്, തോമസ് റ്റി ഉമ്മൻ, ജോർജ് പറമ്പിൽ, ജോർജ് എബ്രഹാം, സജി എബ്രഹാം, ഡോ ജേക്കബ് തോമസ്, ജയൻ , തോമസ് കോലടി, ജോണി സക്കറിയ തുടങ്ങിയവർ അനുസ്മരണാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
രാജു എബ്രഹാം സ്വാഗതവും തോമസ് റ്റി ഉമ്മൻ കൃതജ്ഞതയും പറഞ്ഞു .