Image

'അമിത ആത്മവിശ്വാസം പാടില്ല'; ഹരിയാനയിലെ ബിജെപി വിജയം പഠിപ്പിച്ചത് അതാണെന്ന് കെജ്രിവാൾ

Published on 08 October, 2024
'അമിത ആത്മവിശ്വാസം പാടില്ല'; ഹരിയാനയിലെ ബിജെപി വിജയം പഠിപ്പിച്ചത് അതാണെന്ന് കെജ്രിവാൾ

തെരഞ്ഞെടുപ്പുകളില്‍ അമിത ആത്മവിശ്വാസം പാടില്ലെന്നതാണ് ഹരിയാനയിലെ ബിജെപി വിജയം പഠിപ്പിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും, ഡല്‍ഹി  മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിച്ച എഎപി വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഹരിയാനയില്‍ എഎപി പിന്തുണയില്ലാതെ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനാകില്ലെന്ന് കെജ്രിവാള്‍ മുമ്പ് പറഞ്ഞിരുന്നു.

ഫലമറിഞ്ഞ ശേഷം ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ മുന്‍സിപ്പില്‍ കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. രാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പുകളെ ചുറുചുറുക്കോടെയും, അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ കെജ്രിവാള്‍, ഒരു തെരഞ്ഞെടുപ്പുംമ നിസ്സാരമായി കാണേണ്ടെന്നും വ്യക്തമാക്കി.

അതേസമയം വരുന്ന ഫെബ്രുവരിയിലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കെജ്രിവാള്‍ പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താഴെത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനമാണ് വിജയത്തിന് വഴിയൊരുക്കുന്നത്. ഓരോ കൗണ്‍സിലര്‍മാരും അതാത് പ്രദേശങ്ങളിലെ മാലിന്യം കൃത്യമായി സംസ്‌കരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക