Image

മിൽട്ടൺ കൊടുങ്കാറ്റ്: നിങ്ങളുടെ വിവരങ്ങൾ അറിയിക്കുക

Published on 09 October, 2024
മിൽട്ടൺ കൊടുങ്കാറ്റ്: നിങ്ങളുടെ വിവരങ്ങൾ അറിയിക്കുക

ഫ്ളോറിഡയിലും മറ്റും ഭീതി ഉയർത്തുന്ന മിൽട്ടൺ  കൊടുങ്കാറ്റു മൂലം ഒട്ടേറെ പേർ  വീടുകൾ ഒഴിഞ്ഞു സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകുകയാണ്.  പലർക്കും താമസ സൗകര്യം ആവശ്യമുണ്ടായിരിക്കും. കഴിയുന്നത്ര പേർ തങ്ങളുടെ പരിചയക്കാരെ സ്വീകരിക്കാൻ സന്മനസ് കാണിക്കേണ്ട അവസരമാണിത്.

ഫ്ലോറിഡയിൽ  ഹൈവേ ഇന്റെർസ്റ്റേറ്റ്  4 ( I4 ),  ഹൈവേ I- 75   തുടങ്ങിയ   പ്രധാന റോഡുകളിൽ  വാഹനങ്ങൾ  മൈലുകൾ  നീണ്ടു കിടക്കുകയാണ്.   ഫോർട്ട് മയേഴ്‌സിലെ  കലൂ സഹാച്ചി  നദി മുതൽ ടാമ്പ ബേ  വരെയുള്ള കടൽ തീരങ്ങളിൽ പത്ത് മുതൽ പതിനഞ്ചു അടി വരെ  കടലിന്റെ ജല നിരപ്പ് ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.  

ഈ പ്രദേശങ്ങളിൽ, നിന്നും ഫ്ലോറിഡയിലെ ഉൾപ്രദേശങ്ങളിലേക്കു മാറിയില്ലെങ്കിൽ അപകടമാണെന്നും, ജീവൻ നഷ്ടപ്പെടുമെന്നും അധികൃതർ ആവർത്തിച്ചാവർത്തിച്ചു  അറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുകയാണ്.   
വീട് ഒഴിഞ്ഞു പോകുന്ന മലയാളികൾ തങ്ങളുടെ വിവരങ്ങളും മറ്റും വാട്ട്സ്ആപ്പ്  വഴി അറിയിക്കുന്നത് നന്നായിരിക്കും.
9173244907 or ഇമലയാളി സൗഹൃദവേദി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക